ജിനൻ ചാളിപ്പാട്ട്
അഗ്നിപരീക്ഷണം
വിവാഹത്തിന്റെ ഏഴാം ദിവസം പെണ്ണിനെ കാണാതായി. സുഗുണന് ജീവിതത്തിൽ ഏറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു അത്. അച്ഛനും അമ്മയും പെങ്ങമ്മാരും അമ്പരന്നു. നാട്ടുകാർ ഓരോന്ന് കുശുകുശുക്കാൻ തുടങ്ങി. വിവാഹം ശരിയായതിൽ ഏറ്റവും അധികം ആനന്ദിച്ചത് സുഗുണനായിരുന്നു. മാൻകിടാവുപോലെ ഒരു പെൺകിടാവ്. സ്വപ്‌നങ്ങൾ പീലിവിരിക്കുന്ന മിഴികൾ. ആരെയും കൊതിപ്പിക്കുന്ന കാർമുകിൽ കാന്തിയാർന്ന മുടിച്ചാർത്ത്. തക്കാളിപ്പഴഭംഗിയുളള ചുണ്ടുകൾ. സന്ധ്യാശോണിമയാർന്ന കവിളുകൾ, എല്ലാംകൊണ്ടും തനിക്ക് യോജിച്ച ഒരു പെണ്ണാണവളെന്ന് സുഗുണനു തോ...