Home Authors Posts by ജിജോ രാജകുമാരി

ജിജോ രാജകുമാരി

0 POSTS 0 COMMENTS

നീ മഴയാകുമ്പോൾ

ലോകാവസാന സമയത്ത്‌ ഇറുകെ കെട്ടിപ്പുണർന്ന്‌ ചുംബനത്താൽ കൊതിനിറവേകി അങ്ങനെ... ലോകാവസാനത്തിന്റെ അന്ത്യനിമിഷത്തെപ്പറ്റിയുള്ള അവളുടെ കാഴ്‌ചപ്പാടതായിരുന്നു. ഇനിയും കൊതിതീരെ സംസാരിച്ചുതിരാത്ത എന്റെ നാവിനു വിലങ്ങായി അവൾ ഇടയ്‌ക്കിടെ ചുംബനം നൽകി ആളൊഴിഞ്ഞ ഇരുണ്ട കോണിൽ നെഞ്ചിൻ രോമത്തിൽ കൈവഴി തേടി. മൗനവും വാചാലവുമായ വാക്കുകളിൽ സ്‌നേഹം പ്രകടിപ്പിച്ച്‌ ജോലിസ്‌ഥലത്തേക്ക്‌ അവൾ പോകുമ്പോൾ വല്ലാതെ വീർപ്പുമുട്ടുന്നതും ഞെരിഞ്ഞമരുന്നതും എന്റെ ഹൃദയമായിരുന്നു. പണ്ടെങ്ങോ കാൽതട്ടി മുറിവേറ്റ ഒരുവളുടെ വേദന അവൾ നെഞ്ചില...

വർത്തമാനം

“അമ്മേ ദേ പത്രത്തിലെന്റെ പേരും ഫോട്ടോയും.” “ഉവ്വോ! അതെന്താടാമോനേ പത്രത്തിൽ വന്നിരിക്കുന്നത്‌?” “എന്റെയൊരു കവിതയാണമ്മേ അതിൽ...” “ഓ, അതിലെന്തുകാര്യം. ഞാൻ കരുതി നീ വല്ല പീഡനവും നടത്തിയിരിക്കുമെന്ന്‌.” Generated from archived content: story4_june_05.html Author: jijo_rajakumari

ഇടുക്കി വിശേഷം

സ്ര്തീ പീഡനകേസുകളിൽ ഇടുക്കി ജില്ല ഏറ്റവും പിന്നിലായിരിക്കുന്നു. സൂര്യനെല്ലിയിൽ നിന്നും തുടക്കമിട്ട റിലേയിലെ ബാറ്റൺ ഒരുനാൾ മുനിയറയിലും തങ്ങി, ഉടുവസ്ര്തത്തൂക്കിൽ ജീവനുമെടുത്തുപോയിട്ടും പിന്നിലായിരിക്കുന്നു. ഹാ കഷ്ടം! മതികെട്ടാനെയും സമീപ ഏലമലക്കാടുകളെയും കാക്കിയിട്ട ഫോറസ്‌റ്റുകാടന്മാർ പീഡിപ്പിക്കുന്നത്‌ സഹിക്കാവുന്നതല്ല. കാശിന്റെ മലവെള്ളപ്പാച്ചിലായതിനാൽ തടികൾ മുറിക്കാൻ ഒത്താശ നൽകി പോക്കറ്റുകൾ നിറയ്‌ക്കുകയാണീ ഏമാന്മാർ. പ്രതികരിക്കുന്നവരെ ഭീഷണിയുടെ മലകേറ്റുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഫ...

തീർച്ചയായും വായിക്കുക