Home Authors Posts by ജിജോ രാജകുമാരി

ജിജോ രാജകുമാരി

0 POSTS 0 COMMENTS

വിശ്വാസി

കടുത്ത ദൈവവിശ്വാസി ആയിരുന്നു അയാൾ. ഒരിക്കൽ യാത്ര പോകുംമുമ്പ്‌ ദാനം ആപത്തുകളെ തടയുമെന്നെഴുതിയ കാണിക്കവഞ്ചിയിൽ പത്തുരൂപ നിക്ഷേപിച്ച ശേഷം അടുത്തുവന്ന വണ്ടിയിൽ കയറാനാഞ്ഞ അയാളുടെ ദേഹത്തുകൂടി ആ വണ്ടിതന്നെ കയറിപ്പോയി. Generated from archived content: story9_dec.html Author: jijo-rajakumari

വിവാഹത്തെക്കുറിച്ച്‌

വിവാഹത്തെക്കുറിച്ച്‌ അമേരിക്കൻ പ്രസിഡന്റായിരുന്ന ലിണ്ടൻ.ബി.ജോൺസന്റെ ഉപദേശമിതായിരുന്നു. ഒരുവന്റെ ഭാര്യയെ സന്തോഷിപ്പിക്കുവാൻ രണ്ട്‌ മാർഗ്ഗമേയുളളൂ എന്ന്‌ ഞാൻ മനസ്സിലാക്കുന്നു. ഒന്ന്‌ അവളുടെ ഇഷ്‌ടത്തിനു കഴിയാമെന്നവളെ വിശ്വസിക്കാനിട നൽകുക. രണ്ട്‌ അങ്ങനെ കഴിയാനവളെ അനുവദിക്കുക. Generated from archived content: story4_apr.html Author: jijo-rajakumari

പ്രണയം

നിറം മങ്ങിയ ചിത്രകഥാപുസ്‌തകം കടൽമാല പുറത്തായതാള്‌ ഹൃത്തിലെ ആവേശം കെട്ട ഭക്തിയിടിഞ്ഞ ദേവീചിത്രം പ്രസരിപ്പുനഷ്‌ടമായ വരണ്ട ചുണ്ടിലെ പുഞ്ചിരി. Generated from archived content: poem6_dec17_05.html Author: jijo-rajakumari

അസ്ഥിത്വം

നീയെനിക്ക്‌ നൊമ്പരങ്ങൾ തന്നപ്പോഴും ഞാനതിൽ സ്‌നേഹം കണ്ടെത്തി നിന്നിലലിയാനേ ശ്രമിച്ചുളളൂ. സ്‌നേഹഗീതങ്ങൾ മീട്ടിയപ്പോൾ നീ തന്ത്രികളറുത്തു മുറിച്ചു മധു ചഷകമായെത്തിയപ്പോൾ കാൽ വിരലാൽ തോണ്ടിമറിച്ചു നീയെന്തുപദ്രവം നടത്തിയാലും ഞാനൊരു പടികൂടിനിന്നെ സ്‌നേഹിക്കുകയേയുളളൂ ഒരിക്കൽ നിനക്ക്‌ മനസ്സലിവുണ്ടാകും ഉപദ്രവനിമിഷങ്ങളന്ന്‌ തീരാവേദനയായി മാറും സ്‌നേഹം കണ്ടെത്താതിരുന്നതിൽ കുറ്റബോധത്താൽ തലകുമ്പിടും നൊമ്പരങ്ങൾ തീമഴയായ്‌ പെയ്‌തിറങ്ങുമ്പോൾ തിരുസന്നിധിയിൽ തൊഴുതുകേണാലുമിനിയും കിട്ടില്ലീ നഷ്‌ടദിനങ്ങൾ ഇനിയുളള നിമിഷത...

അന്ന

ഞായറാഴ്‌ചകളിൽ നാണത്തോടെ അന്ന പള്ളിയിൽ പോകുമ്പോൾ കൈയിൽ മുറുകെ പിടിച്ച തീപ്പെട്ടിക്കൂടിനുള്ളിലെ- യരിപ്പൊട്ടുകൾ വിമ്മിഷ്ടപ്പെടുന്നുണ്ടായിരുന്നു; പ്രണയവും. ആർക്കും നൽകാത്തയാ- ഹൃത്തിലെയിളം വെയിലേക്കാൻ ഒരു പാടുകൊതിച്ച്‌ കാറ്റത്ത്‌... മഴയത്ത്‌... കരച്ചിലിന്റെ നരച്ചശീലയിൽ മലബാറു മിഠായികടകളെ പ്രദക്ഷിണം വയ്‌ക്കാതെ ‘നന്മ നിറഞ്ഞ മറിയമേ’ ചൊല്ലി രാത്രിയിലെ പെരുന്നാൾ പരിപാടികളിൽ കുമിളകളാക്കി ബലൂൺ പൊട്ടിക്കുമ്പോൾ നന്മ നിറഞ്ഞ മെഴുകുതിരികളണിഞ്ഞ്‌, അന്നയിലെ ദീപനാളം കെട്ടത്‌ ഒരു തുള്ളി മഴയുടെ ഇരുമ്പിൻ കൊത്തിലോ ...

ആദിവാസിപാട്ട്‌

മണ്ണേ നമ്പീലേലയ്യ മരമിരിപ്പൂ മരത്തേ നമ്പീലേലയ്യ മണ്ണിരിപ്പൂ മരത്തേ നമ്പീലേലയ്യ കൊമ്പിരിപ്പൂ കൊമ്പേ നമ്പീലേലയ്യ ചില്ലയിരുപ്പൂ ചില്ലേ നമ്പീലേലയ്യ ഇലയിരിപ്പൂ ഇലയേ നമ്പീലേലയ്യ പൂവ്വിരിപ്പൂ പൂവ്വേ നമ്പീലേലയ്യ കായിരുപ്പൂ കായേ നമ്പീലേലയ്യ നാമിരിപ്പൂ നമ്മെ നമ്പീലേലയ്യ നാടിരിപ്പൂ Generated from archived content: poem1_mar9.html Author: jijo-rajakumari

വാണിഭം

നിൻ സ്വരമെന്നിൽ പുതുജീവനേകി നീ ഒരുക്കിയ ചില്ലക്കൂടിലെൻ മോഹം അടയിരുന്നു. നീയാം തേനരുവിയിൽ ഞാൻ നീന്തിനുകർന്നു നിൻ രുചിഗന്ധങ്ങളെനിക്കിപ്പോൾ അലസതയാണ്‌. ഇനി ഞാനൊരുക്കിയ കെണിയിൽ നിൻ ചാരിത്ര്യം മറ്റൊരാൾക്ക്‌ സമർപ്പിക്കുക. Generated from archived content: poem12_mar.html Author: jijo-rajakumari

പുസ്‌തകത്തെപ്പറ്റി

ഒരിക്കൽ പൊങ്ങച്ചക്കാരനായ ഒരു സാഹിത്യക്കാരൻ വിൻസ്‌റ്റൺ ചർച്ചിലിനെ സമീപിച്ച്‌ തന്റെ കൃതി വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഉടൻതന്നെ ചർച്ചിൽ തിരിച്ചടിച്ചു. ‘ഇല്ല, ഞാൻ രസമുളളതോ പ്രയോജനമുളളതോ ആയവ മാത്രമേ വായിക്കാറുളളൂ. Generated from archived content: jan-story4.html Author: jijo-rajakumari

തീർച്ചയായും വായിക്കുക