ജിജിപോൾ എസ്.
അപ്രത്യക്ഷരാകുന്ന ആത്മാക്കളുടെ തേങ്ങലുകൾ….
പകലന്തിയോളം ജോലിചെയ്ത് ക്ഷീണിച്ച് വന്ന പിതാവ് തന്റെ ഏക മകനെ ആഹാരം വാങ്ങാൻ വേണ്ടി അയച്ചതാണ്. 08 വർഷമായി ആ പിതാവ് മകന്റെ മടങ്ങിവരവ് പ്രതീക്ഷിച്ച് തുടങ്ങിയിട്ട്! 1947നു ശേഷം ആദ്യമായി ജമ്മുകാശ്മീർ ഗവൺമെന്റ് നിരപരാധികളുടെ തിരോധാനത്തിന് ഉത്തരവാദികളായ പോലീസ് ഓഫീസർമാരുടെ മേൽ കർശനമായ നടപടികൾ ഈ വർഷം മുതൽ എടുത്തു തുടങ്ങുകയുണ്ടായി. 2007 ഫെബ്രുവരിയിൽ കനേഡിയൻ എംബസ്സിയുടെ സഹകരണത്തോടെ ജമ്മു യൂണിവേഴ്‌സിറ്റി നടത്തിയ “നാഗരികതയുടെ വികസനം” എന്ന സെമിനാറിൽ പങ്കെടുക്കാൻ അവസരം കിട്ടിയ എനിക്ക് വീണ്ടും കാശ്മ...