Home Authors Posts by ജിജേഷ്‌ സി. കല്ലുമുട്ടി

ജിജേഷ്‌ സി. കല്ലുമുട്ടി

0 POSTS 0 COMMENTS
വിലാസംഃ ‘ദ്വാരക’, കല്ലുമുട്ടി, ഇരിട്ടി പി.ഒ. കണ്ണൂർ Address: Post Code: 670703

വിറ്റഴിക്കപ്പെടുന്ന ‘ക്രിസ്‌തു എന്ന വികാരം’

മെൽഗിബ്‌സൺ, ഹോളിവുഡിലെ പ്രശസ്തനായ നടൻ, സംവിധായകൻ. 1956 ജനുവരി 3-ന്‌ ന്യൂയോർക്കിൽ ജനിച്ചു. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡ്രാമാറ്റിക്ക്‌ ആർട്ടിൽനിന്ന്‌ 1977-ൽ ബിരുദം നേടി. ടെലിവിഷനിൽ പയറ്റിത്തെളിഞ്ഞ ഗിബ്‌സന്റെ ആദ്യചിത്രം ‘മാഡ്‌മാക്‌സ്‌’ (1979), പിന്നീട്‌ ഹാംലെറ്റ്‌ (1990), ബ്രേവ്‌ഹാർട്‌സ്‌ (1995), വാട്ട്‌വിമൺ വാണ്ട്‌ (2000) തുടങ്ങിയ ചിത്രങ്ങൾ ചെയ്‌തു. 1995-ൽ ബ്രേവ്‌ ഹാർട്ടിന്‌ മികച്ച ചിത്രത്തിനും, സംവിധായകനുമുളള ഓസ്‌ക്കാർ അവാർഡ്‌. കത്തോലിക്കൻ, ഉത്തമവിശ്വാസി, യു.എസിലെ മാലിബുവിൽ സ്വന്തം പണം ചെലവ...

ചതുരംഗം

ഹൈന്ദവ പുരാണത്തിലെ സംഹാരമൂർത്തിയായ പരമശിവന്റെ വേഷം മോഹൻലാൽ എന്ന നടൻ കെട്ടിയാടാൻ തുടങ്ങിയിട്ട്‌ കാലമെത്രയായി. നീലകണ്‌ഠൻ (ദേവാസുരം), കാശിനാഥൻ (താണ്ഡവം), ജഗൻനാഥൻ (ആറാംതമ്പുരാൻ), ഇന്ദുചൂഢൻ (നരസിംഹം) എന്നിങ്ങനെ പോകുന്നു അതിന്റെയൊരു നിര. സവർണ്ണനായ ഭൂതകാലത്തെ, പാരമ്പര്യങ്ങളെ ആദർശവത്‌ക്കരിക്കാൻ ശ്രമിക്കുന്ന, സംഗീതവും കളരിപോലുളള ആയോധനകലകളും അഭ്യസിച്ചിട്ടുളള, നെറ്റിയിൽ നീണ്ട സിന്ദൂരക്കുറി അണിയുന്ന, ആർക്കും തോല്പിക്കാൻ കഴിയാത്ത ഒരേ സമയം ദേവനേയും, അസുരനേയും പ്രതിനിധീകരിക്കുന്ന ഈ നായകൻമാരെല്ലാം ഒരെ അച്ചിൽ ...

കാപട്യത്തിന്റെ വിനയൻ സ്പർശം

വിഡ്‌ഢിത്തങ്ങളുടെ വീമ്പിളക്കലുകളാണ്‌ ഓരോ വിനയൻ ചിത്രവും. സാധാരണക്കാരുടെ കഥ പറയുന്ന അസാധാരണചിത്രം എന്ന പരസ്യവാചകവുമായി പുറത്തിറങ്ങുന്ന ഈ സംവിധായകന്റെ മിക്ക ചിത്രങ്ങളും യാഥാർത്ഥ്യവുമായി പുലബന്ധംപോലും പുലർത്തുന്നില്ല എന്നതാണ്‌ സത്യം. പ്രേക്ഷകരെ ഒരു സ്വപ്നാടനത്തിലേക്ക്‌ എടുത്തെറിയുന്ന, കണ്ണീർഗ്രന്ഥികളെ കമ്പനം ചെയ്യിക്കാൻ തിരുകി കയറ്റുന്ന അതിഭാവുകത്വം കലർന്ന സഹതാപരംഗങ്ങൾ നിറഞ്ഞ വിനയന്റെ എല്ലാ ചിത്രങ്ങളും ഒരേ പാറ്റേണിൽ നിർമ്മിക്കപ്പെട്ടവയാണ്‌. അഗ്നിചിറകുളള തുമ്പി എന്ന തന്റെ ആദ്യകാല ‘എ’ സർട്ടിഫിക്കറ്റ...

നോക്കൂ, അതാ ഒരു ബസ്സ്‌

നീണ്ട കാത്തിരിപ്പിന്റെ മൗനത്തിനുശേഷം, വളവിൽ ഒരു ഹോണടി. കിതച്ചുകൊണ്ട്‌ പാഞ്ഞടുക്കുമ്പോൾ റോഡിനുകുറുകെ ഒരു കൈ നീളുന്നു. കുലുക്കത്തോടെ മുന്നിലെത്തി നിൽക്കുന്നു. താളത്തിലുളള അപേക്ഷ കലർന്ന നിർദ്ദേശങ്ങൾ. ഇറങ്ങുകയും കയറുകയും ചെയ്യുന്ന കാലടികൾ. ഒരു ബെൽ ശബ്‌ദം. മുരണ്ടും, ഞരങ്ങിയും മുന്നോട്ടേയ്‌ക്കുളള പ്രയാണം. നോക്കൂ, ഇതൊരു ബസ്സാണ്‌. ദേവഗംഗയെന്നോ, വനമാലയെന്നോ, ആവാം അതിന്റെ പേര്‌. എന്തുതന്നെയായാലും മഴയെന്നോ, വെയിലെന്നോ ഇല്ലാതെ, രാത്രിയെന്നോ, പകലെന്നോ അറിയാതെ നിറയെ യാത്രക്കാരെയും വഹിച്ചുകൊണ്ട്‌ കിതച്ചും, കു...

തീർച്ചയായും വായിക്കുക