Home Authors Posts by ജിജേഷ്‌ സി. കല്ലുമുട്ടി

ജിജേഷ്‌ സി. കല്ലുമുട്ടി

0 POSTS 0 COMMENTS
വിലാസംഃ ‘ദ്വാരക’, കല്ലുമുട്ടി, ഇരിട്ടി പി.ഒ. കണ്ണൂർ Address: Post Code: 670703

വെളളിത്തിര

മാദ്ധ്യമത്തിന്റെ ശക്തി മനസ്സിലാക്കിയ തിരക്കഥകളാണ്‌ സിനിമയുടെ ഉത്തമ വഴികാട്ടി. മലയാള സിനിമയിൽ വേറിട്ടൊരു ശബ്‌ദം കേൾപ്പിച്ച പി.പത്മരാജന്റെ വാക്കുകളാണിവ. ഇന്ന്‌ മലയാള സിനിമയുടെ ഏറ്റവും വലിയ ശാപം മാദ്ധ്യമത്തിന്റെ ശക്തി മനസ്സിലാക്കാത്ത തിരക്കഥകളാണ്‌. പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച്‌ രണ്ടും മൂന്നും ക്ലൈമാക്‌സുകൾ ഉണ്ടാക്കുന്ന കാലം. സ്വന്തം ആശയം ദ്യോതിപ്പിക്കാനുളള തട്ടകമായല്ല ഇവിടുത്തെ തിരക്കഥാകാരന്മാരും, സംവിധായകരും സിനിമയെ സമീപിക്കുന്നത്‌ മറിച്ച്‌, തന്റെ ഉൽപ്പന്നത്തിന്റെ ഏതു വിധത്തിലുമുളള വിപണനമാണ്‌...

ക്രോണിക്‌ ബാച്ചിലർ

സംവിധാനം നിർവഹിച്ച എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റാക്കിയ ഒരു സംവിധായകൻ മാത്രമേ മലയാള സിനിമാലോകത്തുളളൂ, അത്‌ സിദ്ധിക്കാണ്‌ (സിദ്ധിക്‌ലാൽ). സിദ്ധിക്ക്‌ നാലുവർഷം മുൻപ്‌ സംവിധാനം ചെയ്‌ത്‌ ഹിറ്റാക്കിയ ഫ്രണ്ട്‌സ്‌ ലോജിക്കലായി ചിന്തിച്ചാൽ ശുദ്ധ ശൂന്യമായിരുന്നെങ്കിലും സാഹചര്യങ്ങൾക്കനുസരിച്ചുളള തമാശകൾകൊണ്ട്‌ സമ്പന്നമായിരുന്നു. നാലുവർഷത്തെ ഇടവേളയ്‌ക്കുശേഷം സിദ്ധിക്കിനെപ്പോലുളള ഒരു സംവിധായകൻ അതും സിനിമയുടെ പ്രതിസന്ധിയേക്കുറിച്ച്‌ മുറവിളിയുയരുന്ന ഒരു സാഹചര്യത്തിൽ ഒരു മമ്മൂട്ടി ചിത്രവുമായി വരുമ്പോൾ പ്രേക്ഷകർ...

ചതുരംഗം

ഹൈന്ദവ പുരാണത്തിലെ സംഹാരമൂർത്തിയായ പരമശിവന്റെ വേഷം മോഹൻലാൽ എന്ന നടൻ കെട്ടിയാടാൻ തുടങ്ങിയിട്ട്‌ കാലമെത്രയായി. നീലകണ്‌ഠൻ (ദേവാസുരം), കാശിനാഥൻ (താണ്ഡവം), ജഗൻനാഥൻ (ആറാംതമ്പുരാൻ), ഇന്ദുചൂഢൻ (നരസിംഹം) എന്നിങ്ങനെ പോകുന്നു അതിന്റെയൊരു നിര. സവർണ്ണനായ ഭൂതകാലത്തെ, പാരമ്പര്യങ്ങളെ ആദർശവത്‌ക്കരിക്കാൻ ശ്രമിക്കുന്ന, സംഗീവും കളരിപോലുളള ആയോധനകലകളും അഭ്യസിച്ചിട്ടുളള, നെറ്റിയിൽ നീണ്ട സിന്ദൂരക്കുറി അണിയുന്ന, ആർക്കും തോല്പിക്കാൻ കഴിയാത്ത ഒരേ സമയം ദേവനേയും, അസുരനേയും പ്രതിനിധീകരിക്കുന്ന ഈ നായകൻമാരെല്ലാം ഒരെ അച്ചിൽ വ...

കണ്ണും കണ്ണാടിയും സംവദിക്കുന്നവിധം

ഏത്‌ ഹീനകൃത്യത്തിലൂടെ ആയാലും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം എന്ന്‌ നിർബ്ബന്ധബുദ്ധിയുളള ദുഷ്‌ടകഥാപാത്രം-താഴ്‌ന്ന ജാതിക്കാരനുമായുളള മകളുടെ പ്രണയമാണെങ്കിൽ ഈ താൽപര്യത്തിന്‌ മുൻതൂക്കം ലഭിക്കുന്നു-അയാളുടെ തേരോട്ടത്തിൽ തകർന്ന്‌ തരിപ്പണമാകുന്ന നായകനും കുടുംബവും. ഒടുക്കം പ്രതികാരത്തിൽ അവസാനിക്കുന്ന കഥാപൂരണം. ഇത്തരം ക്ലീഷേകളിൽ മാത്രം ഒതുങ്ങിപോകുന്ന ദൃശ്യാവിഷ്‌ക്കാരങ്ങളും, അത്‌ കൃത്യമായി ഉൾകൊളളുന്ന സമൂഹവും ഇവിടെ നിലനില്‌ക്കുന്നു. ഹരിദാസ്‌ കരിവെളളൂർ എന്ന സാഹിത്യകാരൻ ആദ്യമായി രചന നിർവ്വഹിച്ച, സുന്ദർ...

ഹോളിവുഡിൽ പുത്തൻ ‘അടയാളങ്ങൾ’

ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡടമരമഗവണപഡഐമഎവസഡലഎടാഡസവണപടമ4ഭലഎടാ Generated from archived content: cinema4.html Author: jijesh_kallumutti

ജലോത്സവം

മുഖ്യധാര സിനിമയിൽ കലാമൂല്യമുളള ഒരുപിടി നല്ല ചിത്രങ്ങൾ സംവിധാനം ചെയ്‌ത ചലച്ചിത്രകാരനാണ്‌ സിബിമലയിൽ. സദയം, തനിയാവർത്തനം, കമലദളം, ഭരതം തുടങ്ങിയ സിനിമകളുടെ സംവിധായകൻ എന്ന നിലയിൽ പ്രേക്ഷകഹൃദയങ്ങളിൽ ചെറുതല്ലാത്ത ഒരിടമുണ്ട്‌ സിബിക്ക്‌. ഈ അടുത്ത കാലത്ത്‌ സിബിയുടെ പേരിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ സിബിയുടെ പേര്‌ കളങ്കപ്പെടുത്തുന്നവയാണെന്ന്‌ നിസംശയം പറയാൻ കഴിയും. എം.ടിയുടെയും ലോഹിതദാസിന്റെയും തിരക്കഥകൾ സിനിമയാക്കുമ്പോൾ പ്രകടിപ്പിക്കാറുളള കൈയടക്കം അദ്ദേഹത്തിന്‌ കൈമോശം വന്നിട്ട്‌...

സ്വത്വനിരാസത്തിന്റെ ‘സത്യം’

ഓണചിത്രങ്ങളിൽ ഏറ്റവും പെർഫഷനുളള സിനിമ സത്യം തന്നെയാണ്‌ - വിനയൻ ആത്മപ്രശംസ ആത്മഹത്യയ്‌ക്ക്‌ തുല്യമാണെന്ന്‌ ആരാണ്‌ പറഞ്ഞത്‌. ആരായാലും വിനയൻ അത്‌ കേട്ടിരിക്കാൻ വഴിയില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികമായ ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു സാമ്യവുമില്ലാത്ത, സംഘട്ടനവും പ്രണയവും കൂട്ടികലർത്തിയ, അശ്ലീലം പറയാത്ത മലയാളത്തിലെ ആദ്യത്തെ പോലീസ്‌ കഥയായ സത്യം മലയാളി ഇന്നുവരെ കണ്ടിട്ടില്ലാത്ത സാങ്കേതികമേന്മയുളള ഒരു അസാധാരണ വിനയൻ ചിത്രമാണത്രേ. കേരളത്തിലെ മുഴുവൻ പോലീസുകാർക്കും മുഖം നോക്കാതെ ...

‘അജിനോമോട്ടോകൾ’ ഉപയോഗിക്കുന്നവിധം ചതിക്കാത്ത ചന്തു...

റാഫിമെക്കാർട്ടിൻ അവരുടെ പതിവു ഗിമ്മിക്കുകളിൽ തട്ടിക്കൂട്ടിയ പുതിയ ചിത്രമാണ്‌ ചതിക്കാത്ത ചന്തു. ഒരു ത്രികോണ പ്രണയത്തെ തികഞ്ഞ നാടകീയതയോടെ അവതരിപ്പിക്കുകയാണ്‌ ഈ ചിത്രം. യാഥാർത്ഥ്യത്തോട്‌ പുലബന്ധം പുലർത്താതെ എന്നാൽ യാഥാർത്ഥ്യമാണെന്ന്‌ തോന്നിപ്പിച്ച്‌ മുന്നേറുന്ന ചിത്രത്തിന്റെ അവതരണത്തിൽ ഒരുപിടി വ്യത്യസ്തത പുലർത്താൻ സംവിധായകർ ശ്രമിക്കുന്നുണ്ട്‌. സിനിമയുടെ കഥയ്‌ക്കൊപ്പം സഞ്ചരിക്കുമ്പോൾ അതിൽ ഒരുക്കിയിരിക്കുന്ന തമാശകളിൽ പ്രേക്ഷകർ സ്വയം മറക്കണമെന്നും അതുവഴി അവർ കൊടുത്ത കാശ്‌ മുതലാക്കണമെന്നും റാഫിമെക്കാ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌

ജനപ്രിയ സിനിമകൾ ഉത്തമ കലാസൃഷ്‌ടികളല്ല. മറിച്ച്‌ പ്രേക്ഷകരുടെ വിശ്രമവേളകളെ ആനന്ദകരമാക്കുന്ന വിനോദവിഭവങ്ങൾ മാത്രമാണ്‌. കച്ചവടത്തിനുവേണ്ടി ഉൽപാദിപ്പിക്കപ്പെടുന്ന ഇത്തരം കേവല വിനോദ സിനിമകൾ ജീവിതത്തിന്റെ പച്ചപ്പിൽനിന്നുളള ഒളിച്ചോട്ടമാണ്‌ പ്രേക്ഷകർക്ക്‌ വാഗ്‌ദാനം ചെയ്യുന്നത്‌. തീർത്തും അർത്ഥശൂന്യമായ പ്രമേയങ്ങളെ യാഥാർത്ഥ്യ പ്രതീതി ജനിപ്പിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നതുകൊണ്ടാവാം അത്‌ സാമാന്യ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നത്‌. സത്യൻ അന്തിക്കാട്‌-ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘യാത്രക്കാരുടെ...

സൽപ്പേരിലേക്കുളള ദൂരം

‘ഞാൻ സൽപ്പേര്‌ രാമൻകുട്ടി’ യാതൊരുവിധ ധ്വനികളുമില്ലാതെ കടന്നുപോകുന്ന കുറേ ദൃശ്യങ്ങൾ ഒരുക്കിയ പുതിയ ചിത്രമാണ്‌. രണ്ടരമണിക്കൂർ സിനിമയിൽ ഒരിക്കൽപോലും സ്വാഭാവികതലത്തിലേക്ക്‌ വരാത്ത ഈ ചിത്രത്തിൽ മഷിയിട്ടു നോക്കിയാൽപോലും കാണില്ല ജീവിതം. സിനിമയുടെ ബാലപാഠങ്ങൾപോലും തിരിച്ചറിയാത്തവിധം അമ്പരപ്പിക്കുന്ന കഥാസന്ദർഭങ്ങളുടെ തുടർച്ചയാണ്‌, അനിൽബാബു എന്ന സംവിധായകജോഡികൾ തങ്ങളുടെ 24-​‍ാമത്തെ ചിത്രം എന്ന്‌ അഭിമാനത്തോടെ പറയുന്ന ഈ പുതിയ ചലച്ചിത്രസൃഷ്‌ടി. രാമൻകുട്ടി തന്റെ സൽപ്പേര്‌ നിലനിർത്താൻ നടത്തുന്ന ശ്രമങ്ങളത്രെ ചി...

തീർച്ചയായും വായിക്കുക