Home Authors Posts by ജിജേഷ്‌ സി. കല്ലുമുട്ടി

ജിജേഷ്‌ സി. കല്ലുമുട്ടി

0 POSTS 0 COMMENTS
വിലാസംഃ ‘ദ്വാരക’, കല്ലുമുട്ടി, ഇരിട്ടി പി.ഒ. കണ്ണൂർ Address: Post Code: 670703

ലജ്ജാവതിയേ നിന്റെ കളള…..

അൽപ്പം ചിന്തിക്കുകയും വായിക്കുകയും ചെയ്യുന്ന നന്മയുളള ഏതൊരു ചെറുപ്പക്കാരന്റെയും ഉളളിലും വ്യവസ്ഥിതിയോട്‌, അതിന്റെ തെറ്റായ നിലപാടുകളോട്‌ പ്രതികരിക്കാൻ വെമ്പുന്ന ഒരു മനസ്സുണ്ട്‌. പ്രതിഷേധിക്കാൻ അവസരങ്ങൾ ഉണ്ടായിട്ടും വെറും ഭാവനയിൽ മാത്രം ഒതുങ്ങിപ്പോകുന്നവയാണ്‌ ആ പ്രതികരണങ്ങൾ എന്നത്‌ മറ്റൊരു സത്യം. ഈ മനസ്സിന്റെ ഭാവനയെ തീർത്തും കച്ചവടകണ്ണോടുകൂടി ദൃശ്യവത്‌ക്കരിച്ചാൽ, ജയരാജ്‌ കഥയെഴുതി സംവിധാനം ചെയ്‌ത ഫോർ ദി പീപ്പിൾ എന്ന സിനിമയുടെ ആശയം കിട്ടും. ഫോർ ദി പീപ്പിളിന്‌ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്...

ക്രോണിക്‌ ബാച്ചിലർ

സംവിധാനം നിർവഹിച്ച എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റാക്കിയ ഒരു സംവിധായകൻ മാത്രമേ മലയാള സിനിമാലോകത്തുളളൂ, അത്‌ സിദ്ധിക്കാണ്‌ (സിദ്ധിക്‌ലാൽ). സിദ്ധിക്ക്‌ നാലുവർഷം മുൻപ്‌ സംവിധാനം ചെയ്‌ത്‌ ഹിറ്റാക്കിയ ഫ്രണ്ട്‌സ്‌ ലോജിക്കലായി ചിന്തിച്ചാൽ ശുദ്ധ ശൂന്യമായിരുന്നെങ്കിലും സാഹചര്യങ്ങൾക്കനുസരിച്ചുളള തമാശകൾകൊണ്ട്‌ സമ്പന്നമായിരുന്നു. നാലുവർഷത്തെ ഇടവേളയ്‌ക്കുശേഷം സിദ്ധിക്കിനെപ്പോലുളള ഒരു സംവിധായകൻ അതും സിനിമയുടെ പ്രതിസന്ധിയേക്കുറിച്ച്‌ മുറവിളിയുയരുന്ന ഒരു സാഹചര്യത്തിൽ ഒരു മമ്മൂട്ടി ചിത്രവുമായി വരുമ്പോൾ പ്രേക്ഷക...

കഥയുടെ കസ്തൂരിഗന്ധം

നിലവിലുളള സാമൂഹ്യവ്യവസ്ഥകളോട്‌ പ്രതികരിക്കുമ്പോൾ തന്നെ അതിൽ മുദ്രവാക്യം കലർന്നു പോകരുത്‌ എന്ന്‌ നിർബന്ധമുളള ചലച്ചിത്രകാരനാണ്‌ ലോഹിതദാസ്‌. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വംശീയകഥകൾ പറഞ്ഞിട്ടുളള ലോഹിതദാസ്‌, മുഖ്യധാര സിനിമയിലെ ചില സ്ഥിരം ധാരണകളെ പൊളിച്ചെഴുതികൊണ്ട്‌ കലയും കച്ചവടവും വിദഗ്‌ദ്ധമായി സമന്വയിപ്പിക്കുന്ന ഒരു പുത്തൻ കാഴ്‌ചപ്പാടിലൂടെ മലയാള സിനിമയ്‌ക്ക്‌ എന്നും ഓർമ്മിക്കാൻ പാകത്തിന്‌ മികവുറ്റ കഥാപാത്രങ്ങളും, ജീവിത മുഹൂർത്തങ്ങളും സമ്മാനിച്ചിട്ടുണ്ട്‌. ലോഹിതദാസ്‌ മുദ്ര ആർട്ട്‌സിനുവേണ്ടി രചനയും സ...

കുഞ്ഞിക്കൂനൻ

മലയാളസിനിമാപ്രേക്ഷകർക്ക്‌ എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച ചലച്ചിത്രകാരനാണ്‌ സിബിമലയിൽ. ഈയടുത്തകാലത്ത്‌ സിബിമലയിൽ ഇങ്ങനെ പരിതപിക്കുകയുണ്ടായി. “എന്റെ സിനിമകൾ കണ്ടിരുന്ന പ്രേക്ഷകർ എനിക്കു നഷ്‌ടപ്പെട്ടു. ഇനി എനിക്ക്‌ വിജയം മാത്രം നോക്കിയാൽ മതി.” സിബിയുടെ ഈ വാക്കുകളിൽ ഇന്നത്തെ മലയാള സിനിമയുടെ ദുരവസ്ഥയുടെ ചിത്രം നിഴലിച്ചു നിൽക്കുന്നത്‌ കാണാൻ കഴിയും. സമകാലിക ജീവിതാവസ്ഥകളിലേക്ക്‌ കണ്ണോടിക്കാതെ, പ്രേക്ഷകസമൂഹത്തിനായി സവിശേഷമായ എന്തെങ്കിലും ഒരാശയം ദ്യോതിപ്പിക്കാതെ എണ്ണം...

സി.ഐ.ഡികൾ ഉണ്ടാവുന്നത്‌

മലയാള സിനിമയിൽ മോഹൽലാലിനുശേഷം ഇത്രയധികം ജനശ്രദ്ധ പിടിച്ചുപ്പറ്റിയ നടനില്ല. പറഞ്ഞുവരുന്നത്‌ ദിലീപിനെക്കുറിച്ചാണ്‌. കഴിഞ്ഞ കാലങ്ങളിൽ മോഹൻലാൽ അവതരിപ്പിച്ച്‌ വിജയിപ്പിച്ച കഥാപാത്രങ്ങളുടെ നിഴൽ വീണുകിടക്കുന്ന വഴികളിൽ തന്നെയാണ്‌ ദിലീപ്‌ തന്റെ കഥാപാത്രങ്ങളെ ഒരുക്കിയിരിക്കുന്നത്‌ എന്ന്‌ പറഞ്ഞാൽ തെറ്റാവില്ല. മോഹൻലാലിനെ പിൻതുടർന്ന്‌ സാധാരണക്കാരായ കഥാപാത്രങ്ങളെ അവതരിപ്പിച്ചതുകൊണ്ടാണ്‌ പ്രേക്ഷകഹൃദയങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞതെന്ന്‌ ദിലീപും സമ്മതിക്കും. നടനത്തിന്റെ ഒരു സന്ധിയിൽ ലാൽ ഒരുപിടി ചിത്രങ്ങൾ ...

സദാനന്ദന്മാർ സമയം നോക്കുമ്പോൾ

ജീവിതത്തെ വെറുതെ നോക്കുക മാത്രമാണ്‌ തങ്ങളുടെ ചുമതലയെന്ന്‌ കരുതുന്ന കലാകാരൻമാർ ഇവിടെയുണ്ട്‌. അവർ ബാഹ്യജീവിതത്തെ ഏതെങ്കിലും ഇടുങ്ങിയ വീക്ഷണകോണിലൂടെ മാത്രം നോക്കി നിൽക്കാൻ താൽപര്യപ്പെടുന്നു. അവരുടെ കാഴ്‌ചപ്പാടുകൾ ഒരേ ലക്ഷ്യത്തിൽ അധിഷ്‌ഠിതമാണ്‌. അത്‌ തങ്ങളുടെ സൃഷ്‌ടിയുടെ കച്ചവടവിജയം മാത്രമാണ്‌. പറയുന്ന വിഷയത്തെ ജാഗ്രതയോടെ സമീപിക്കാൻ പോലും അവർ ശ്രമിക്കുന്നില്ല. മഴത്തുളളിക്കിലുക്കം എന്ന ആദ്യചിത്രത്തിനുശേഷം ഇരട്ട സംവിധായകരായ അക്‌ബർ ജോസിന്റെ ദിലീപ്‌ ചിത്രമാണ്‌ ‘സദാനന്ദന്റെ സമയം’. ശരത്‌ചന്ദ്രൻ വയനാടിന്റ...

കൈ എത്തും ദൂരത്ത്‌

മലയാള കുടുംബ പ്രേക്ഷകർക്കിടയിൽ ഫാസിൽ എന്ന സംവിധായകന്‌ ചെറുതല്ലാത്ത ഒരു സ്ഥാനമുണ്ട്‌. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, എന്റെ സൂര്യപുത്രിക്ക്‌, മണിച്ചിത്രത്താഴ്‌, അനിയത്തിപ്രാവ്‌ തുടങ്ങിയ പോപ്പുലർ സിനിമയിലെ ഹിറ്റുചിത്രങ്ങൾ ഒരു ജനപ്രിയ സംവിധായകന്റെ മേലങ്കി തുന്നിക്കൊടുത്തിട്ടുണ്ട്‌ ഫാസിലിന്‌. തനിക്ക്‌ തുന്നികിട്ടിയ ഈ മേൽകുപ്പായം തെല്ലൊരഹങ്കാരത്തോടെ എടുത്തണിഞ്ഞുകൊണ്ട്‌ അമ്മു ഇന്റർനാഷണലിന്റെ ബാനറിൽ ഫാസിൽതന്നെ നിർമ്മിച്ച്‌, രചനയും, സംവിധാനവും നിർവഹിച്ച്‌, സ്വന്തം മകനെ തന്നെ നായകവേഷവും കെട്ടിച്ച്‌ ആത...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌

ജനപ്രിയ സിനിമകൾ ഉത്തമ കലാസൃഷ്‌ടികളല്ല. മറിച്ച്‌ പ്രേക്ഷകരുടെ വിശ്രമവേളകളെ ആനന്ദകരമാക്കുന്ന വിനോദവിഭവങ്ങൾ മാത്രമാണ്‌. കച്ചവടത്തിനുവേണ്ടി ഉൽപാദിപ്പിക്കപ്പെടുന്ന ഇത്തരം കേവല വിനോദ സിനിമകൾ ജീവിതത്തിന്റെ പച്ചപ്പിൽനിന്നുളള ഒളിച്ചോട്ടമാണ്‌ പ്രേക്ഷകർക്ക്‌ വാഗ്‌ദാനം ചെയ്യുന്നത്‌. തീർത്തും അർത്ഥശൂന്യമായ പ്രമേയങ്ങളെ യാഥാർത്ഥ്യ പ്രതീതി ജനിപ്പിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നതുകൊണ്ടാവാം അത്‌ സാമാന്യ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നത്‌. സത്യൻ അന്തിക്കാട്‌-ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘യാത്രക്കാരുടെ...

‘ചക്ര’വഴികളിലെ നിറഭേദങ്ങൾ

മലയാളസിനിമയ്‌ക്ക്‌ ഇത്‌ പിൻമടക്കങ്ങളുടെ കാലമാണ്‌. സർഗ്ഗാത്മകദാരിദ്ര്യത്തിന്റെ ചുഴിയിലകപ്പെട്ട്‌ സാങ്കേതികതയുടെ എല്ലുംതോലും മാത്രമായി നമ്മുടെ സിനിമ പരിണമിച്ചു കഴിഞ്ഞു. ആവർത്തനത്തിന്റെ കേവലമാതൃകകളായി മാറിയ ഹാസ്യസിനിമകളും, അവബോധത്തിന്റെയോ, ധർമ്മബോധത്തിന്റെയോ പ്രാതിനിധ്യം ഇല്ലാത്ത പിൻതിരിപ്പൻ സിനിമകളിലൂടെയും പ്രേക്ഷകരെ കബളിപ്പിച്ച്‌ കുറുക്കുവഴികളിലൂടെ കച്ചവടവിജയം കൊയ്യാൻ ചലച്ചിത്രകാരൻമാർ ശ്രമിച്ചു കൊണ്ടിരിക്കുന്നു. സമീപകാലത്ത്‌ പുറത്തിറങ്ങിയ ‘വാർ ആന്റ്‌ ലൗ’ എന്ന സിനിമ ഇതിന്‌ ഉദാഹരണമാണ്‌. ദേശീയവികാര...

കല്ല്യാണരാമൻ

സിനിമാസ്വാദനത്തിന്റെ ഉത്സാഹം കെടുത്താനും, പ്രേക്ഷകരെ തീയറ്റിൽനിന്ന്‌ അകറ്റാനും വേണ്ടിയാണ്‌ ചിത്രങ്ങൾ ഇറങ്ങുന്നതെന്ന്‌ തോന്നും ഇന്നത്തെ മലയാള സിനിമയിലേക്ക്‌ കണ്ണോടിച്ചാൽ. വ്യതിരിക്തത അവകാശപ്പെടാനില്ലാതെ ഒരേ അച്ചിൽ വാർത്തെടുത്തതുപോലെ ഇറങ്ങുന്ന ഇത്തരം ചിത്രങ്ങൾക്ക്‌ ഏറ്റവും പുതിയ ഉദാഹരണമാണ്‌ കല്യാണരാമൻ. ലാൽ ക്രിയേഷന്റെ ബാനറിൽ ലാൽ നിർമ്മിച്ച്‌ വൺമാൻ ഷോയ്‌ക്ക്‌ ശേഷം ഷാഫി സംവിധാനം നിർവ്വഹിച്ച കല്യാണരാമൻ തെങ്കാശിപട്ടണം എന്ന ഹിറ്റു ചിത്രത്തിന്റെ ചുവടുപിടിച്ച്‌, പ്രേക്ഷകരെ പ്രീതിപ്പെടുത്താൻ എന്ന വ്യാജേ...

തീർച്ചയായും വായിക്കുക