Home Authors Posts by ജിജേഷ്‌ സി. കല്ലുമുട്ടി

ജിജേഷ്‌ സി. കല്ലുമുട്ടി

0 POSTS 0 COMMENTS
വിലാസംഃ ‘ദ്വാരക’, കല്ലുമുട്ടി, ഇരിട്ടി പി.ഒ. കണ്ണൂർ Address: Post Code: 670703

സൂത്രധാരൻ

മലയാള സിനിമ വച്ചു പുലർത്തിപോന്നിരുന്ന സമ്പ്രദായികമായ ചില ചിട്ടവട്ടങ്ങളെ പാടെ നിരാകരിച്ചുകൊണ്ട്‌, സമൂഹം ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക്‌ പിൻതളളിയവരുടെ-മുക്കുവർ (അമരം), ആശാരി(സല്ലാപം), മൂശാരി (വെങ്കലം), പുളളുവർ (ഭൂതകണ്ണാടി)-കഥകൾ പ്രേക്ഷകർക്കായി ഒരുക്കി മലയാള സിനിമയ്‌ക്ക്‌ അതിന്റേതായ മാന്യത നൽകിയ ചലച്ചിത്രകാരനാണ്‌ ലോഹിതദാസ്‌. മിലൻ ജലീൽ നിർമ്മിച്ച്‌ ലോഹിതദാസ്‌ രചനയും, സംവിധാനവും നിർവ്വഹിച്ച പുതിയ ചിത്രമായ സൂത്രധാരൻ, ആ ചലച്ചിത്ര പ്രതിഭയുടെ പിൻമടക്കം ആരംഭിച്ചു കഴിഞ്ഞു എന്നതിന്‌ തെളിവാകുന്നു. തികച്...

രണ്ട്‌ കൊച്ചുകഥകൾ

1. കവി അയാൾ കവിത എഴുതാൻ തീരുമാനിച്ചു. രാത്രി ആകാശം നോക്കി നീണ്ടുനിവർന്നു കിടന്നു. ആകാശം നല്ലത്‌ എന്ന്‌ കണ്ട്‌ അയാൾ സന്തോഷിച്ചു. പാതിരാവായി, പ്രഭാതമായി; ഒന്നാംദിവസം. രണ്ടാം ദിവസം അയാൾ തന്റെ ഭൂതകാലത്തിലേക്ക്‌ തിരിച്ചുപോയി. കുട്ടിക്കാലം, പട്ടിണി, കോളേജ്‌ ജീവിതം, വിപ്ലവം.... അയാൾ തെരുവിലൂടെ അലഞ്ഞുനടന്നു. കച്ചവടക്കാർ, യാചകർ, കൂട്ടിക്കൊടുപ്പുകാർ, വേശ്യകൾ. നടത്തം ഒരു സ്വാതന്ത്ര്യസമരമാണെന്ന്‌ അയാൾ തിരിച്ചറിഞ്ഞു മൂന്നാംദിവസം. നാലും അഞ്ചും ദിവസം അയാൾ അഗാധമായ ചിന്തകളിൽ മുഴുകി. അനന്തരം സന്ധ്യയായി...

ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ

ഒരൊറ്റ ചിത്രം കൊണ്ടുതന്നെ ചലച്ചിത്രഭൂപടത്തിൽ എന്നന്നേയ്‌ക്കുമായി തന്റെ സാന്നിദ്ധ്യമുറപ്പിക്കുന്ന സംവിധായകർ ഉണ്ട്‌. തുടർച്ചയായി ഒരായിരം ഹിറ്റുകൾ ഒരുക്കിയാൽ അയാൾ ഒരു നല്ല സംഘാടകനാവാം പക്ഷേ, ഒരു നല്ല സംവിധായകനാവണമെന്നില്ല. ഷിർദ്ദിസായി ക്രിയേഷൻസിന്റെ ബാനറിൽ പി.കെ.ആർ.പിളള നിർമ്മിച്ച്‌ വിനയൻ കഥയും സംവിധാനവും നിർവഹിച്ച ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ കച്ചവട ചേരുവകൾ ആവശ്യത്തിനും അനാവശ്യത്തിനും കൂട്ടിക്കുഴച്ച ഒരു അവിയലാണ്‌. ആണിന്റെ മെയ്യിന്റെ ചൂടറിഞ്ഞ പെണ്ണിന്റെ സ്‌നേഹം എന്നെഴുതിയ സംവിധായകന്റെ ഇടുങ്ങിയ ...

ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ

ഒരൊറ്റ ചിത്രം കൊണ്ടുതന്നെ ചലച്ചിത്രഭൂപടത്തിൽ എന്നന്നേയ്‌ക്കുമായി തന്റെ സാന്നിദ്ധ്യമുറപ്പിക്കുന്ന സംവിധായകർ ഉണ്ട്‌. തുടർച്ചയായി ഒരായിരം ഹിറ്റുകൾ ഒരുക്കിയാൽ അയാൾ ഒരു നല്ല സംഘാടകനാവാം പക്ഷേ, ഒരു നല്ല സംവിധായകനാവണമെന്നില്ല. ഷിർദ്ദിസായി ക്രിയേഷൻസിന്റെ ബാനറിൽ പി.കെ.ആർ.പിളള നിർമ്മിച്ച്‌ വിനയൻ കഥയും സംവിധാനവും നിർവഹിച്ച ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ കച്ചവട ചേരുവകൾ ആവശ്യത്തിനും അനാവശ്യത്തിനും കൂട്ടിക്കുഴച്ച ഒരു അവിയലാണ്‌. ആണിന്റെ മെയ്യിന്റെ ചൂടറിഞ്ഞ പെണ്ണിന്റെ സ്‌നേഹം എന്നെഴുതിയ സംവിധായകന്റെ ഇടുങ്ങിയ...

ആവർത്തനത്തിന്റെ ‘ബാലേട്ടൻ’ പതിപ്പ്‌

ഇന്നത്തെ മലയാള സിനിമയുടെ ഏറ്റവും വലിയ ശാപം ഒന്നും പറയാനില്ല എന്നതാണ്‌. ജീവിതത്തിന്റെ നേർക്കാഴ്‌ചകളെ പാടെ നിരാകരിച്ചുകൊണ്ട്‌ ചലച്ചിത്രക്കാരൻമാർ സിനിമയെ ഉല്പന്നം അതിന്റെ വിപണനം എന്നിങ്ങനെ വകതിരിച്ചുകൊണ്ട്‌ നെട്ടോട്ടമോടുന്ന ഒരു സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുകയാണ്‌. പ്രേക്ഷകരുടെ അഭിരുചി എന്ന വെപ്രാളത്തിൽ കുടുങ്ങി സ്വന്തം നില മറന്ന്‌ ആഴ്‌ചകൾ പിന്നിട്ട സിനിമയുടെ ക്ലൈമാക്‌സിനു പിറകെ കത്രികയുമെടുത്ത്‌ നടക്കാൻ നിർബന്ധിതരാകുന്നു സംവിധായകർ (കമൽ, ഗ്രാമഫോൺ). ഇതിനുനേരെ വിപരീതകാഴ്‌ചയാണ്‌ മലയാളി എന്നും പുച്ഛത...

പട്ടാളത്തിന്റെ കൈയേറ്റങ്ങൾ

പ്രേക്ഷകരെ പെട്ടെന്ന്‌ ആകർഷിക്കുന്ന ഉപരിതല സ്പർശിയായ ഏതെങ്കിലും വൈകാരികാവസ്ഥകളെ പൊലിപ്പിച്ചെടുത്ത്‌ സിനിമ നിർമ്മിക്കുകയാണ്‌ നമ്മുടെ വ്യവസായ സിനിമക്കാർ ചെയ്യുന്നത്‌. ഈ വൈകാരികാവസ്ഥ രാഷ്‌ട്രീയമാവാം, സാമൂഹികമായ സ്പർദ്ധയുടെ വൈകാരികരോഷം നിറഞ്ഞ മുഹൂർത്തങ്ങളാകാം അതുമല്ലെങ്കിൽ ഓർമ്മവെച്ചകാലം തൊട്ട്‌ ഉളളിൽ ഊറികിടക്കുന്ന ചില വിശ്വാസങ്ങളെ ഉജ്ജീവിപ്പിക്കുന്ന ദൃശ്യപെരുക്കങ്ങളാവാം. എന്തുതന്നെയായാലും ഇത്തരം പൊലിപ്പിച്ചെടുത്ത സിനിമകൾ തങ്ങളുടെ മാനസികാവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നു എന്ന തോന്നൽ ഉളവാകുന്നതുകൊണ്ടാവ...

മഴത്തുളളിക്കിലുക്കം

മഴത്തുളളികൾക്ക്‌ കിലുക്കമുണ്ടോ എന്നറിയില്ല. ശാരദ ഫിലിംസിന്റെ ബാനറിൽ രവി കൊട്ടാരക്കര നിർമ്മിച്ച്‌, ഗുരുവിന്റെ മഹത്വം ശിഷ്യൻമാരിലൂടെ എന്ന പരസ്യവാചകവുമായി ഇറങ്ങിയ മഴത്തുളളിക്കിലുക്കത്തിലൂടെ മുഖ്യധാര സിനിമയ്‌ക്ക്‌ കമലിന്റെ സംഭാവനയായി അക്‌ബർ ജോസ്‌ എന്ന ഇരട്ട സംവിധായകരെ ലഭിക്കുന്നു. ഓരോ ചിത്രം കഴിയുമ്പോഴും ശൂന്യമായ മനസ്സുമായി തിയറ്റർ വിടാൻ നിർബന്ധിതരാവുന്ന പ്രേക്ഷകർക്ക്‌ മഴത്തുളളിക്കിലുക്കം ഒരു ഇടക്കാല ആശ്വാസമാകുന്നു. അനുഭവങ്ങളുടെ ദൃശ്യാവിഷ്‌ക്കാരമായിരിക്കണം സിനിമ. ശൈലേഷ്‌ ദിവാകരന്റെ കഥയ്‌ക്ക്‌ ഹൃ...

മീശമാധവൻ

മലയാളസിനിമയിൽ അത്യാവശ്യം സെൻസ്സും, സെൻസിബിലിറ്റിയുമൊക്കെയുളള ചുരുക്കം ചില യുവസംവിധായകരിൽ പ്രമുഖനാണ്‌ ലാൽജോസ്‌. തന്റെ ചിത്രങ്ങളിലെല്ലാം തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാനുളള ത്വരയുണ്ട്‌ കക്ഷിക്ക്‌. മറവത്തൂർ കനവും, രണ്ടാംഭാവവുമൊക്കെ അതിനുദാഹരണങ്ങളാണ്‌. എന്നാൽ, യുവത്വത്തിന്റെ കരുത്തോടെ തന്റേതുമാത്രമായ ഒരു പുത്തൻ പാത വെട്ടിതുറക്കാനോ അതിലൂടെ മലയാള സിനിമയ്‌ക്കും, പ്രേക്ഷക സമൂഹത്തിനും പുത്തനുണർവേകാനോ ലാൽജോസിന്‌ കഴിഞ്ഞിട്ടില്ല. കലാക്ഷേത്രയുടെ ബാനറിൽ സുബൈറും, സുധീഷും ചേർന്ന്‌ നിർമ്മിച്ച്‌ ലാൽജോസ്‌ ...

മലയാളിമാമന്‌ വണക്കം

മൂഢസ്വർഗ്ഗത്തിലാണ്‌ നമ്മുടെ ചില ചലച്ചിത്രകാരൻമാർ. യഥാർത്ഥ്യത്തിന്റെ പരുഷപ്രകൃതി സത്യസന്ധമായി ആവിഷ്‌ക്കരിക്കാൻ വിസമ്മതിക്കുന്ന ഇക്കൂട്ടർ ഒരു സംവിധായകൻ എന്നതിലുപരി വെറും സംഘാടകൻ മാത്രമായി ഒതുങ്ങി കഴിയുന്നു. സിനിമാസിനിമയുടെ ബാനറിൽ കല്ലിയൂർ ശശിയും, ബി.രാകേഷും ചേർന്ന്‌ നിർമ്മിച്ച്‌ രാജസേനൻ സംവിധാനം നിർവ്വഹിച്ച ‘മലയാളി മാമന്‌ വണക്കം’ എന്ന പുതിയ ചിത്രം രാജാവ്‌ കെട്ടിയ വിഡ്‌ഢിവേഷമാണ്‌. അവിശ്വസനീയവും, നട്ടാൽ പൊടിക്കാത്തതുമായ ഒരു കഥാതന്തുവിനുമുകളിലാണ്‌ ഈ ചിത്രത്തിന്റെ മൊത്തം സംഭവഗതികളുടെ നിലനിൽപ്പ്‌. ...

കണ്ണകി

ഒരു ചലച്ചിത്രകാരൻ തന്റെ ചലച്ചിത്രസൃഷ്‌ടിയുമായി പ്രേക്ഷകരെ സമീപിക്കുമ്പോൾ കുറഞ്ഞപക്ഷം ആ ചിത്രം ആസ്വാദകനോട്‌ എത്രത്തോളം സവ്വേദനക്ഷമതയുളളതായിരിക്കണം എന്നതിനെക്കുറിച്ച്‌ ഉൾക്കാഴ്‌ച പുലർത്തിയിരിക്കണം. ഇന്ന്‌ മലയാളസിനിമയിൽ സ്വന്തമായൊരു ചലച്ചിത്രഭാക്ഷയൊരുക്കാൻ കഴിഞ്ഞേക്കാവുന്ന അപൂർവ്വം ചില ചലച്ചിത്രകാരൻമാരിൽ ഒരാളാണ്‌ ജയരാജ്‌. യഥാസ്ഥിതികത്വത്തിന്റെയും, ബ്രാഹ്‌മണ്യസർവ്വാധിപത്യത്തിന്റെയും വക്താവ്‌ എന്ന ചീത്തപ്പേരു മാത്രമേ അദ്ദേഹത്തിനു ലഭിച്ചിട്ടുളളു. നീലാംബരി പ്രൊഡക്ഷന്റെ ബാനറിൽ മഹേഷ്‌രാജ്‌ നിർമ്മിച്ച്‌ ...

തീർച്ചയായും വായിക്കുക