Home Authors Posts by ജിബു ജമാൽ

ജിബു ജമാൽ

8 POSTS 0 COMMENTS
E2-401,White House, R.T.Nagar, Bengaluru-560 032 Address: Phone: 9961891777 jibujamal@mail.com

ലിവിങ് ടുഗെദർ

ഒരു വേനൽക്കാലം; അപ്രതീക്ഷിതമായി മാനം കറുത്തു, മേഘദീപങ്ങൾ ജ്വലിച്ചു; അഭ്രജാതനായി അവൻ ജനിച്ചു. മഴത്താരയിൽ ഞാൻ അവനിലലിഞ്ഞു, ഞൊടിയിടെ പാനാർപ്പണം അപമൃത്യു വരിച്ചു; മാനം വെളുത്തു ഞാൻ അവനെ തേടിയലഞ്ഞു , അരുണകിരണശോഭയിൽ അവൻ എവിടെയോ പോയി മറഞ്ഞു. സത്യമെന്നു പ്രജ്ഞ; മിഥ്യയെന്നു മനം; ആർത്തവചക്രത്തിൻ താളപ്പിഴകളിൽ വിധിധ്വനികൾ മുഴങ്ങി ശരനിമിഷത്തിന്റെ സുഖവും പേറി ഞാൻ ആയുഷ്‌ക്കാല ദുഃഖത്തിലേയ്ക്കു ആഴ്ന്നിറങ്ങി.

പ്രേമവും മരണവും

വിളിക്കേണ്ടതില്ലയൊട്ടുംകാത്തിരിപ്പു വേണ്ടയേതുംഅനുവാദം ആവശ്യമെയില്ല പോലുംഹൃത്തില്‍ കടന്നീടും അതിഥിയല്ലോ പ്രേമം സമയമില്ല കാലമില്ല പരിധികളേതുമില്ല പ്രായമില്ല ജാതിഭേദമില്ല ലിംഗഭേദമില്ലവിളിച്ചാല്‍ വിളി കേള്‍ക്കണം അനുഗമിച്ചീടണം സംശയലേശമെന്യെമരണനാമത്താല്‍ നിഗൂഢമാം അതിഥിതന്‍ കൂടെ Generated from archived content: poem3_may24_13.html Author: jibu_jamal

ഓള്‍ഡ് ബസ്റ്റാന്‍ഡ്, സേലം.

മെയ് 31: സേലം നഗരം അന്നും പതുവുപോലെ ഗതാഗതക്കുരുക്കില്‍ പെട്ട് ഉഴലുകയാണ്. ഫോര്‍ റോഡ്സില്‍ നിന്നും ഓള്‍ഡ് ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗത്തില്‍ എം 80 കള്‍ മുതല്‍ ബി എം ഡബ്ല്യുകള്‍ വരെ വരിവരിയായി നിലച്ചു കിടക്കുന്നു. അലാറം മുഴക്കി വന്നയൊരു ആംബുലന്‍സ് തിരക്കില്‍പ്പെട്ടൊന്നനങ്ങാന്‍ പോലുമാകാതെ കിടക്കുകയാണ്. അത്യാസന്നനിലയില്‍ അതിനുള്ളില്‍ കിടക്കുന്ന രോഗിയുടെ മരണവെപ്രാളമതിന്റെ ചുവന്ന ലാമ്പില്‍ നിഴലിക്കുന്നുണ്ട്. ഹമീദും നവീനുമതിനിടയിലൂടെ റോഡ് മുറിച്ചു കടക്കുകയാണ്. അപ്പുറത്തെ വൃന്ദാവന്‍ കോളനിയായിരുന്നു അവ...

ഓള്‍ഡ് ബസ്റ്റാന്‍ഡ്, സേലം.

മെയ് 31: സേലം നഗരം അന്നും പതുവുപോലെ ഗതാഗതക്കുരുക്കില്‍ പെട്ട് ഉഴലുകയാണ്. ഫോര്‍ റോഡ്സില്‍ നിന്നും ഓള്‍ഡ് ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗത്തില്‍ എം 80 കള്‍ മുതല്‍ ബി എം ഡബ്ല്യുകള്‍ വരെ വരിവരിയായി നിലച്ചു കിടക്കുന്നു. അലാറം മുഴക്കി വന്നയൊരു ആംബുലന്‍സ് തിരക്കില്‍പ്പെട്ടൊന്നനങ്ങാന്‍ പോലുമാകാതെ കിടക്കുകയാണ്. അത്യാസന്നനിലയില്‍ അതിനുള്ളില്‍ കിടക്കുന്ന രോഗിയുടെ മരണവെപ്രാളമതിന്റെ ചുവന്ന ലാമ്പില്‍ നിഴലിക്കുന്നുണ്ട്. ഹമീദും നവീനുമതിനിടയിലൂടെ റോഡ് മുറിച്ചു കടക്കുകയാണ്. അപ്പുറത്തെ വൃന്ദാവന്‍ കോളനിയായിരുന്നു അ...

ആമിനുമ്മാടെ ഒസ്യത്ത്

അബൂബക്കര്‍ മൊയിലിയാരാണ് റഷീദിന്റെ റേഷന്‍ കടയില്‍ ചെന്ന് കാര്യം പറഞ്ഞത്. ‘’ എടാ റഷീദേ, അന്റെ ഉമ്മാന്റെ ഒസ്യത്ത് കിട്ടീരിക്കണ്.’‘ ‘’ഒസ്യത്തോ?’‘ ‘’അതേടാ ഹിമ്മാറെ , ഇജ്ജാന്ന് വീട്ടിലേക്ക് ചെല്ല്. അവിടെയാകെ പൊല്ലാപ്പാന്നാ കേട്ടത്. ഒസ്യത്ത് ഗോകുല്‍ദാസ് വക്കീലില്‍നെ അന്റെയുമ്മ മയ്യത്താകുന്നന്നെനെ മുന്നെ ഏല്‍പ്പിച്ചതാത്രെ.’‘ കേട്ടപാതി കേള്‍ക്കാത്തപാതി റഷീദ് റേഷന്‍ കടയും പൂട്ടി പുത്തന്‍ വീട്ടിലേക്കു പാഞ്ഞു. ഒന്നര സെന്റ് സ്ഥലത്തില്‍ ‘വിശാല' മായി പരന്നു കിടക്കുന്ന ഓലമേഞ്ഞ വീടാണ് പുത്തന്‍ വീട്. രണ്ടുപേര്‍...

സുനാമി

സാഗരം ശാന്തം തിരകളിൽ പ്രശാന്ത സുന്ദര വികാരം സ്‌ഫുടമാത്രയിൽ രോഷത്തിൻ തിരമാലകൾ ആഞ്ഞുവീശി, എപ്പോൾ തുടങ്ങി? ഹേതുവെന്തെന്നുമറീല കൊടുങ്കാറ്റലകളെയെടുത്താറാടി ദിശാബോധലേശമന്യെ കത്തിജ്വലിക്കുന്നുവൊ എരിഞ്ഞമരുന്നുവൊ തിളച്ചാലാറാൻ സമയം ധാരാളം വേണ്ടും ദിവസങ്ങൾ, മാസങ്ങൾ കാലചക്രാന്ത്യം വരെ ചിലപ്പോൾ. കാറ്റിൻ നിയന്ത്രണത്തിലെങ്ങോട്ടോ- വുറയുന്നു പതയുന്നു ചലിക്കുന്നു കരയിലേയ്‌ക്കോ കടലിലേയ്‌ക്കോ? കരയില്ലെത്തിയാൽ കാറ്റിൽ പറത്തും സദാചാരബോധങ്ങൾ കൂറ്റൻ കെട്ടിടങ്ങൾ, മണിമാളികകൾ, ജനങ്ങളെ- ല്ലാം തൻ നാസികാദ്വാരത്തിനും ഉഗ്ര...

ജന്‌മവിശേഷം

മോചിതയാകാൻ എനിക്കിനി ദിവസങ്ങളെയുള്ളു. മാസങ്ങൾ നീണ്ട കാത്തിരിപ്പ്‌ അവസാനിക്കുകയാണ്‌. സ്വാന്ത്ര്യത്തിലേക്കിനി എണ്ണപ്പെട്ട നാളുകൾ മാത്രം. ഓർമ്മവെച്ച കാലം മുതൽ ഞാനിതിനികത്താണ്‌. പുറംലോകം കാണാനെനിക്കാഗ്രഹമില്ലാഞ്ഞിട്ടല്ല. പരസഹായം കൂടാതെ പുറത്തിറങ്ങാൻ സാധിക്കാത്തതു കൊണ്ടാണ്‌. അതിന്‌ സമയവുമായിട്ടില്ല. ഞാൻ പാപത്തിന്റെ വിത്താണെന്ന്‌ പറഞ്ഞ്‌ പലരും അമ്മയെ ആക്ഷേപിക്കുന്നത്‌. ഞാൻ കേട്ടിട്ടുണ്ട്‌. അന്നൊക്കെ മറ്റാരെക്കാളും നന്നായി അമ്മയുടെ ഹൃദയമിടിപ്പ്‌ ഞാൻ തൊട്ടറിഞ്ഞിട്ടുമുണ്ട്‌. പക്ഷെ, സാന്ത്വന...

ദി ഫൈനൽ കട്ട്‌

ജീവിതം വ്യർത്ഥമായെന്ന്‌ എനിക്ക്‌ തോന്നി തുടങ്ങിയിട്ട്‌ കുറച്ച്‌ ദിവസങ്ങളായി, കുഞ്ഞുനാൾ മുതലെ ജീവിതത്തിന്റെ നിസ്സാരതയോട്‌ എനിക്ക്‌ തോന്നിയിരുന്ന ഭയം കാലക്രമേണ മാഞ്ഞുപോയതായിരുന്നു. പക്ഷെ ഇപ്പോൾ വീണ്ടുമതെന്നെ വേട്ടയാടി തുടങ്ങിയിരിക്കുന്നു. ഹൃദയനെരിപ്പോടിലേയ്‌ക്ക്‌ കനലുകൾ വാരിയെറിയാൻ ചുറ്റുമുള്ളവർ മത്സരിച്ചപ്പോൾ ആ ജ്വാലകളണയ്‌ക്കാൻ ഞാനെന്നും തനിച്ചായിരുന്നു. അഗ്നിയിൽ വെന്ത്‌ പല ബന്ധങ്ങളും ചാരമാകുന്നത്‌ നോക്കി നിൽക്കാനെ എനിക്ക്‌ സാധിച്ചുള്ളു. വേർപാടിന്റെ ഒരു യാത്രമൊഴി പോലും പറയാതെ പലരും പോയി മറഞ്...

തീർച്ചയായും വായിക്കുക