Home Authors Posts by കെ.ജി.ജിബി

കെ.ജി.ജിബി

0 POSTS 0 COMMENTS
വിലാസം കളിയരങ്ങ്‌, മുനമ്പം, പളളിപ്പുറം പി.ഒ. എറണാകുളം.

അവിനാശിലെ തേനുദേവി

‘അഡോപ്‌ഷൻ’ അതായിരുന്നു ആ ചാറ്റ്‌ റൂമിന്റെ പേര്‌. അവിടെവച്ചാണ്‌ ഇന്നലെ ഞാൻ തേനുദേവിയെ പരിചയപ്പെട്ടത്‌. ഇന്നലെ ഇന്റർനെറ്റ്‌ കഫേയുടെ ഇടുങ്ങിയ ക്യാബിനിൽനിന്നും പുറത്തു കടന്ന നിമിഷംമുതൽ കാണുന്ന സ്‌ത്രീരൂപങ്ങളിലെല്ലാം ഞാൻ തേനുദേവിയെ തേടിക്കൊണ്ടിരുന്നു. അവൾ പരിചയപ്പെടുത്തിയ അവളുടെ ഓമനകൾ-ബെന്നി എന്നു പേരുളള വെളുമ്പൻ നായ്‌ക്കുട്ടി ആൾക്കൂട്ടത്തിനിടയിലൂടെ വന്ന്‌ എന്റെ കാലുകളിൽ സ്‌നേഹപൂർവ്വം ഉരുമ്മുന്നതുപോലെ, മീന എന്നു പേരുളള തത്ത വെളളിമേഘങ്ങൾക്കിടയിലൂടെ പറന്നുവന്ന്‌ എന്റെ കാതുകളിൽ ‘തേനുദേവി’ എന്ന്‌ കൊഞ...

മേഘങ്ങളുടെ സ്വപ്‌നം

“എന്നിട്ട്‌??” അവൻ ആ സ്വപ്‌നത്തെ വിവരിച്ചുകൊണ്ടിരിക്കെ പലവട്ടം അവൾ അങ്ങനെ ചോദിക്കും. “എന്നിട്ടൊന്നുമില്ല. അപ്പോഴേക്കും ഞാൻ കണ്ണുതുറന്നു.” “ശ്ശോ...” അന്നേരം അവളുടെ നിശ്വാസസ്വരം...കൂമ്പിയ കണ്ണുകൾ, നെറ്റിയിൽ തെളിയുന്ന രേഖകൾ, വക്രിച്ച ചുണ്ടുകൾ, ചുണ്ടിനു മുകളിൽ നേർത്ത ചെറുരോമങ്ങളിൽ വിയർപ്പിന്റെ പൊടിപ്പ്‌...എല്ലാം സങ്കല്പിക്കുമ്പോൾതന്നെ അവന്റെ മനസ്സ്‌ ഇഴമുറിയാതെ മഴപെയ്യുന്ന നീലക്കാടാകുന്നു, ഇനിയും കണ്ടിട്ടില്ലാത്തതും കാണുവാൻ തയ്യാറെടുക്കുന്നതുമായ സ്വപ്നത്തിന്റെ മഴക്കാട്‌. അവൾക്ക്‌ ഓർമ്മ...

നിശ്ശബ്‌ദമായ നിലവിളികൾ

“വേദന തുടങ്ങി..” ഓഫീസ്‌ മുറിയുടെ ചുവന്ന കർട്ടനെ പകുത്തുകൊണ്ട്‌ സിസ്‌റ്റർ ആഗ്നസിന്റെ മെഴുകുമുഖം ഇത്തരം ഒരു അറിയിപ്പോടെ കടന്നുവന്നപ്പോഴേക്കും ഫാദർ സാമുവൽ ടാക്‌സി സ്‌റ്റാൻഡിലേക്ക്‌ ഫോൺ ചെയ്‌തിരുന്നു. ഇന്ന്‌ ഒരു വല്ലാത്ത ദിവസമാണെന്ന്‌ ഫാദർ സാമുവൽ ഓർത്തു. അജ്ഞാതമായ ഏതോ താവളത്തിൽ നിന്ന്‌ ക്ലീറ്റസ്‌ ആന്റണിയുടെ കത്ത്‌ വന്നത്‌ ഇന്നാണ്‌. ഇപ്പോഴിതാ അയാളുടെ മകൾ മരിയ പ്രസവിക്കാനായി ആശുപത്രിയിലേക്ക്‌ പോകുന്നു. സിസ്‌റ്റർ ആഗ്നസിനോടൊപ്പം കാറിലേക്ക്‌ കയറാനായി വേച്ചുവേച്ച്‌ നടക്കവേ മരിയ, ഫാദർ സാമുവലിനെ ന...

ശുഭപ്രതീക്ഷകളുടെ മുനമ്പ്‌

മെഴുകുതിരികൾ എണ്ണത്തിൽ കുറവായിരുന്നു. എങ്കിലും വെളിച്ചം അതിശയിപ്പിക്കുന്നതായിരുന്നു. വിശാലമായ ആ ആൾത്താരയെ പ്രഭാപൂരത്തിലാഴ്‌ത്തിക്കൊണ്ട്‌ പരിശുദ്ധ മഞ്ഞുമാതാവിന്റെ കാൽചുവട്ടിൽ താൻ കൊളുത്തിയ മെഴുകുതിരികൾ തന്റെ സങ്കടത്തേക്കാൾ ആളുന്നത്‌ കപ്യാർ നിറകണ്ണുകളോടെ നോക്കിനിന്നു. പിന്നെ അന്ന്‌ ഭിക്ഷയെടുത്തു കിട്ടിയതിൽ ബാക്കി ഉണ്ടായിരുന്ന പണം കൊടുത്തു വാങ്ങിയ റൊട്ടിയുമായി സെമിത്തേരിയിലേക്കു പോയി. അവിടെ അസംതൃപ്‌തരായ ആത്മാക്കളുടെ കുഴിമാടങ്ങളെ കാത്തുകൊണ്ട്‌ ഒരു പ്രേതരൂപം പോലെ മേരിതാത്തി ഉണ്ടാകുമെന്ന്‌ അയാൾക്...

കവി പിന്നിട്ട വഴികൾ…

“സ്വന്തം കാല്പാടുകളുടെ മണ്ണാണ്‌ കവിയുടെ ഹവിസ്സ്‌!” - എ. അയ്യപ്പൻ “ബുദ്ധാ ഞാനാട്ടിൻ കുട്ടി കല്ലേറു കൊണ്ടിട്ടെന്റെ കണ്ണുപോയി.....” കണ്ണീരിന്റെ നനവുളള ഘനശബ്‌ദം. കല്ലേറുകൊണ്ട കുഞ്ഞാട്‌ തഥാഗതനെ തേടി യാത്രയാവുന്നു. എ. അയ്യപ്പനുപിന്നാലെ തുറന്ന കണ്ണുമായി ക്യാമറയുടെ സഞ്ചാരം, “ഇത്രയും യാതഭാഗം” ആരംഭിക്കുന്നത്‌ ഇങ്ങനെയാണ്‌. വടകരയിലെ ‘ഒഡേസ ജോൺ എബ്രഹാം ട്രസ്‌റ്റ്‌’ മലയാളത്തിന്റെ പ്രിയപ്പെട്ട കവി എ.അയ്യപ്പനെ കുറിച്ച്‌ നിർമ്മിച്ച ഡോക്യുമെന്ററി ചിത്രമാണ്‌ ‘ഇത്രയും യാതഭാഗം’. ജനകീയ സിനിമ എന്ന സങ്കല...

ജീവിതങ്ങൾക്ക്‌ നിറം കൊടുക്കുന്ന രാസവിദ്യയുമായി ഒരെ...

“അരയത്തിയുടെ ജഘനം തടിച്ചതാണെന്ന ഒരേയൊരു അടിത്തറയിലാണ്‌ നമ്മുടെ കടൽച്ചിത്രങ്ങൾ പടുത്തുയർത്തപ്പെട്ടിരിക്കുന്നത്‌. കഥകളിലാവട്ടെ ഹെലികോപ്‌റ്ററിൽ കിടന്ന്‌ സദയം പ്രളയം കാണുന്നതിലെ അപഹാസ്യതയും” - അരുളപ്പൻ ജീവിതത്തിന്റെ ചൊരുക്കുളള ഭാഷ പ്രയോഗിച്ച്‌ മലയാള കഥാലോകത്ത്‌ ഒരു ഭിന്നസ്വരമായി നിൽക്കുന്ന കെ.എ.സെബാസ്‌റ്റ്യന്റെ ‘വിയറ്റ്‌നാം’ എന്ന കഥയിലെ കഥാപാത്രമാണ്‌ അരുളപ്പൻ. “വിയറ്റ്‌നാം എന്റെ കഥയാണ്‌ എന്റെ മാത്രം കഥ”; സെബാസ്‌റ്റ്യൻ പറയുന്നത്‌ ഇങ്ങനെയാണ്‌. അപ്പോൾ കഥയിൽ അരുളപ്പന്റെ വാക്കുകളും ജീവിതത്തിൽ കഥാകാരന്...

തീർച്ചയായും വായിക്കുക