Home Authors Posts by ജോൺ പോൾ

ജോൺ പോൾ

4 POSTS 0 COMMENTS

ഇത്‌ ‘ഭരത്‌ഗോപി’ രണ്ട്‌

ഗോപി അല്ലെങ്കിലും അങ്ങിനെയായിരുന്നുവല്ലോ..... നടനായി പ്രവർത്തിക്കുമ്പോൾ ആഗ്രഹിക്കാതെയും പ്രതീക്ഷിക്കാതെയും വന്നുചേർന്ന താരപരിവേഷം ഒരിയ്‌ക്കലും ഗോപി ആസ്വദിച്ചിട്ടില്ല. ആരാധകരുടെ വൃന്ദം എന്നും ഗോപിയെ വിളറിപിടിപ്പിച്ചിട്ടേയുള്ളൂ. അവരോട്‌ ഈർഷ്യ കാണിച്ചിട്ടുമുണ്ട്‌. അംഗീകാരത്തിന്റെ അനുബന്ധമായ ആദരവിനോടല്ല ഗോപി പുറംതിരിഞ്ഞുനിന്നത്‌. താൻ തന്റെ ധർമ്മം നിർവ്വഹിക്കുന്നു. ലഭിക്കുന്ന കഥാപാത്രങ്ങളെ തന്റെ ജീവിതത്തോടു ചേർത്തു പുനർവ്യാഖ്യാനിക്കുന്നു. സിനിമയിലായാലും നാടകത്തിലായാലും നടനല്ല പ്രധാനം സിനിമയാണ്...

ഇത്‌ ഭരത്‌ ഗോപി

എൺപതുകളുടെ മദ്ധ്യത്തിലാണ്‌, തമിഴ്‌നാടുമുഖ്യമന്ത്രിയായ എം.ജി.രാമചന്ദ്രൻ കന്യാകുമാരിയിൽ സന്ദർശനത്തിനെത്തി. തമിഴകത്തിന്റെ ജീവിച്ചിരിക്കുന്ന വിഗ്രഹമായി പ്രതിഷ്‌ഠ നേടുമ്പോഴും ജന്മനാടായ മലയാളമണ്ണിനുവേണ്ടി ഒരിത്തിരിയിടം എം.ജി.ആർ. എന്നും എല്ലാ പരിഗണനകൾക്കപ്പുറത്തും മനസ്സിൽ കാത്തുവച്ചിരുന്നു. ഈ കരയിൽ നിന്നു വന്ന്‌ ലോകത്തിന്റെ ശ്രദ്ധയിൽ പെരുമയിലും പേരും നേടുന്നവരോടെന്നും താരദൈവത്തിന്റെ മനസ്സിൽ ആരാധനയായിരുന്നു. അഭിനേതാക്കളുടെ കുലത്തിൽ നിന്നും വരുന്നവരോടു പ്രത്യേകിച്ചും. ചിറയിൻകീഴുകാരൻ വേലായുധൻ പിള്ളയു...

സത്യന്‌ സമം സത്യൻ

സത്യന്‌ അക്കാലത്ത്‌ (അവസാനംവരെയും) ഒരു ഫിയറ്റ്‌ കാറാണുണ്ടായിരുന്നത്‌. ഒരു കറുത്ത ഫിയറ്റ്‌. ഡ്രൈവറുണ്ടെങ്കിലും പലപ്പോഴും അയാൾ പുറകിലിരിക്കുകയേയുള്ളൂ.. ഓടിക്കുന്നതധികവും സത്യനാണ്‌. നാട്ടിലേയ്‌ക്കുള്ള യാത്രകളധികവും കാറിലാണ്‌. പുലർച്ചയ്‌ക്കു പുറപ്പെടും. ഒറ്റയടിക്കാണെങ്കിൽ രാത്രി മണക്കാടുള്ള വീട്ടിലെത്തി അത്താഴം. അതല്ല കമ്പനിക്കു കൂട്ടുണ്ടെങ്കിൽ കവിതയും പാട്ടും സദിരും ഘോഷവുമായി ഇടയ്‌ക്കു തങ്ങി പിറ്റേന്നും. അന്നു പക്ഷെ സത്യനും ഡ്രൈവറും മാത്രമായിരുന്നു. തിരുവനന്തപുരത്തേയ്‌ക്കല്ല, കൊട്ടാരക്കരയ...

സത്യനു സമം സത്യൻ

പാറപ്പുറത്തിന്റെ പ്രകൃഷ്‌ടമായ രചനയാണ്‌ അരനാഴികനേരം‘. സാഹിത്യപ്രവർത്തകസഹകരണ സംഘമടക്കം നിരവധി പുരസ്‌ക്കാരങ്ങൾ നേടിയ ആ നോവൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. അതിലെ മുഖ്യകഥാപാത്രമായ കുഞ്ഞോനാച്ചൻ എന്ന തൊണ്ണൂറുതാണ്ടിയ വൃദ്ധൻ മലയാളസാഹിത്യത്തിലെ ഏറ്റവും മിഴിവാർന്ന കഥാപാത്രങ്ങളിലൊന്നായി. വിഖ്യാതങ്ങളായ നോവലുകളും നാടകങ്ങളും മലയാളസിനിമ ഹൃദയപൂർവ്വം സ്വീകരിക്കുന്ന കാലം കൂടിയായിരുന്നു അത്‌. പല നല്ല കൃതികളും സിനിമയായി. അതിൽ മുൻകൈയ്യെടുത്ത നിർമ്മാതാക്കളുടെ മുൻപന്തിയിലായിരുന്നു മഞ്ഞിലാസിന്റെ എം.ഒ.ജോസഫ്‌. സത്യനാ...

തീർച്ചയായും വായിക്കുക