ജറിൽ വത്സലകൃഷ്ണൻ
എനിക്കും അറിയണം
"ഡാ, ആ വെളക്കൊന്നു കത്തിച്ചാ"
കോലായിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന അമ്മ അരുണിനോട് ആവശ്യപ്പെട്ടു.
"എപ്പൂം അമ്മയല്ലേ കത്തിക്കല്. ഇന്നെന്നാ? കൂലി കിട്ടിയ ദിവസായൊണ്ടാ? പണിയെടുക്കാൻ ഒരു മടി"
"ചെക്കന്റെ എടന്തേറ് പറച്ചില് കൊറച്ച് കൂടുന്നുണ്ട്. വോട്ട് ചെയ്യാൻ പ്രായായീന്നൊന്നും ഞാൻ നോക്കൂല. ചെരട്ടക്കയിലിന്റെ കണകൊണ്ട് നിട്ടക്കങ് തെരും. പറഞ്ഞേക്കാ"
മറിച്ചുകൊണ്ടിരുന്ന പത്രത്തിന്റെ താളിളക്കി ശക്തമായി അമ്മ അതിലൊന്നടിച്ചു.
"ഇന്ന് രാവിലീം കൂടി അമ്മയല്ലേ കത്തിച്ചിന്. അപ്പൊ,...
കണ്ണേ തുറക്കുക
"ഉയ്യെന്റപ്പാ......!!! എന്തൊരു ചൂടാന്ന്. ഈ പണ്ടാര മയ പെയ്യുന്നൂല്ലല്ലാ....."
വർഷംതോറും ഇടവപ്പാതിക്ക് കുളിക്കാറുള്ള മണ്ണ് മഴയെ കാത്തിരിക്കുന്നതിനിടയിൽ, കോലായിലിരുന്ന് മുകളിലോട്ട് നോക്കി അമ്മമ്മ പിരാകി.
മുട്ടോളം ഉയരത്തിലുണ്ടാകുന്ന തെളിഞ്ഞ വെള്ളത്തിൽ ഓരോ ചുവടുവെക്കുമ്പോഴും ചുറ്റും ഉയർന്നിരുന്ന മണ്ണ് ഒരു കൗതുകക്കാഴ്ചയായിരുന്നു.
ഒരു ചങ്ങായി പറഞ്ഞു അവളുടെ മകന് കാലുകൊണ്ട് വെള്ളം തേവാൻ അറിയില്ലാന്ന്. തേവിപ്പിടിക്കാൻ വെള്ളത്തിൽ മീൻ ഇല്ലാന്ന്.
അന്ന് കാലം തെറ്റിയാണെങ്കിലും മഴപെയ്തുതുടങ്ങി. മണ്ണ് സന്ത...