ജോമോൻ
കൊച്ചി ഡ്രീംസ്
കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപ സാധ്യത കളെക്കുറിച്ചുളള ഈ ലേഖനം എഴുതിക്കൊണ്ടിരിക്കു മ്പോൾ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയും ഇൻഫോസിസ് ചെയർമാൻ ശ്രീ നാരായണമൂർത്തിയും ഇവിടെ ഒരു സ്വകാര്യ ഹോട്ടലിൽ ഇൻഫോസിസിന്റെ പുതിയ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് സെന്ററിനു വേണ്ടി യുളള കരാറിൽ ഒപ്പുവെയ്ക്കുകയാണ്. അമ്പതേക്കറിൽ പതിനായിരം പേർക്കു ജോലി ചെയ്യാൻ കഴിയുന്ന ഒ രു സൗകര്യമാണ് ഇൻഫോസിസിന്റെ മനസ്സിൽ. ഇങ്ങ നെ അടുത്തിടെ കേരളത്തിൽ, പ്രത്യേകിച്ച് കൊച്ചിയി ൽ, മുതൽ മുടക്കുന്നതിന് ദേശീയ അന്തർ ദേശീയ സംരംഭകരുടെ താത്...