Home Authors Posts by ജയേഷ്‌

ജയേഷ്‌

0 POSTS 0 COMMENTS

മായക്കടൽ

റിസീവർ തകർന്ന്‌ വീഴുകയാണെന്നു തോന്നി. കൊളുത്തിടുന്നപോലെ ബന്ധം നിലച്ചശേഷം വലിയൊരാരവം ചെവിയിലേക്ക്‌ കയറി തലയിലാകെ തിമർത്ത്‌ പെയ്യാൻ തുടങ്ങുന്നു. മായ ഒരു ക്ഷുദ്രജീവിയെയെന്നപോലെ ടെലിഫോണിനെ നോക്കി. ചവറ്റുകൊട്ടയിലിരിക്കേണ്ടത്‌ മേശപ്പുറത്തിരിക്കുന്നു. ഡാമിറ്റ്‌! അവൾ പിറുപിറുത്തുകൊണ്ട്‌ പുറത്തേക്കിറങ്ങി. കാഷ്യർ ശശിയും ധൃതി വച്ചിറങ്ങി. ‘നീ പറഞ്ഞതുപോലെ സംഭവിച്ചെന്നു തോന്നുന്നു.’ നടത്തത്തിനിടയിൽ അയാൾ അധൈര്യത്തോടെ ചോദിച്ചു. അവളുടെ പ്രതികരണം മിക്കവാറും അപ്രതീക്ഷിതമായിരിക്കും. പക്ഷേ അയാളെ അത്ഭുതപ്പെടുത്തി...

ഒരു കവിത

ശലഭങ്ങൾ കല്ലറകളിൽ തേടുന്നത്‌ എന്തിന്റെ പരാഗങ്ങളാണ്‌? വിരസമായ ചിറകുകളിൽ നഷ്‌ടപ്പെട്ട വർണ്ണങ്ങൾ പൂക്കളിലും ഇലകളിലും അന്വേഷിക്കുകയാകാം വരികളിൽ നഷ്‌ടമായ അർഥങ്ങൾ പൂരിപ്പിക്കാൻ പഴയ താളുകൾ മറിച്ചുനോക്കുകയാകാം എന്തായാലും പണിതീരാത്ത ഒരു സ്‌മാരകത്തിന്റെ ആഴങ്ങളിൽ നിന്നും നേർത്ത തേങ്ങലുകൾ ആരെയോ കാത്തിരിപ്പുണ്ട്‌ Generated from archived content: poem2_mar15_06.html Author: jayesh

മൗനി

വിട പറഞ്ഞൊഴിയവേ നീയെടുത്തെൻ ഓർമ്മകളു- മൊരുകുന്ന്‌ കിനാക്കളും തിരഞ്ഞു ഞാൻ പിന്നെ, നിന്നെയല്ല എന്റെ കൈവിട്ട ജീവിതസത്യങ്ങളെ നമ്മളൊരുമിച്ച സന്ധ്യകളെ അരുകിലിരുന്നിട്ടും പടിചാരിയിട്ടും നിന്നെ തൊടുവാനൊരു കാലമുണ്ടായില്ല, ഇപ്പോഴൊടുക്കത്തെ വാക്കിൽ കൊളുത്തിയിട്ടു നീയെന്നെ ചോദ്യങ്ങളാക്കിയില്ലേ? തുടർന്ന മൗനമൊരു ചിതയായില്ലേ? ഇനിയില്ല നിന്റെയീ ചുടുശ്വാസവും പ്രാണനിൽ കുരുങ്ങും മിഴിപ്പോരുകളും എന്തിനെവിടെത്തുലഞ്ഞുപോയ്‌ അന്നത്തെ നിന്റെ ഗന്ധം ചുമക്കും ഇളം കാറ്റും? പതിക്കുന്നിതിപ്പോഴും സിരകളിൽ നിൻ പേരിലൊഴുകുന്ന ...

തീർച്ചയായും വായിക്കുക