Home Authors Posts by ജയേഷ് പണിക്കര്‍

ജയേഷ് പണിക്കര്‍

4 POSTS 0 COMMENTS

നീരദം

നീലിച്ചൊരാകാശ മൈതാനിയിൽ ഓടിക്കളിച്ചു രസിച്ചിടുന്നു ഏറെക്കറുത്തൊരാ മേഘജാലം  പിന്നതാ വന്നെത്തിശുഭ്രവർണ്ണം തമ്മിലടുക്കില്ല രണ്ടു പേരും കണ്ടാലതങ്ങനെയോടി മാറും പഞ്ഞിക്കിടക്കവിരിച്ച പോലെ പമ്മിപ്പതുങ്ങി നടന്നിടുന്നു കുഞ്ഞിച്ചിറകതു വീശിയെത്തും കുഞ്ഞാറ്റക്കുരുവിയെ പോലങ്ങനെ ഭീതിയങ്ങേറ്റം ജനിപ്പിച്ചിടും ആകെയിരുണ്ടതാം കാർമേഘവും കാണുമ്പോളാനന്ദനൃത്തമാടും കേകികളങ്ങനെ ഭംഗിയോടെ സങ്കടമങ്ങനെയേറിടുമ്പോൾ പെയ്തങ്ങൊഴിയും മിഴിനീരു പോൽ

ഭ്രമരം

ഒളികണ്ണാലങ്ങനെ മൂളി മൂളി ചെറു ചിറകൊന്നങ്ങിളക്കിയതാ വരവായി മധു നുകർന്നങ്ങു രസിക്കാൻ വരിവണ്ടതെൻ്റെയരികിലേക്കായ് തഴുകിത്തലോടി കടന്നു പോയി വീണ്ടും മൃദുഗാനശകലമുതിർത്തിടുന്നു ചിരിതൂകി ഞാനെൻ്റെ കരതലം നീട്ടി വരികെന്നതോതിയെൻ മിഴികളാലെ പല വിധ കഥകൾ പറഞ്ഞു കാതിൽ പതിവുപോലെൻ്റെയീ കവിളിൽ നുള്ളി ചിറകുവിടർത്തിപ്പറന്നകന്നു അഴകെന്നിലേറെയുള്ളൊരാപ്പൂവിനെ തഴുകി തലോടി നടന്നിടുന്നു ഹൃദയം നുറുങ്ങുന്നു വേദനയാൽ മിഴിനീരതൊഴുക്കിയോ നിന്നു ഞാനും ചതിയനാണാനരികിൽ വരേണ്ട നീയും ചിതയിലേക്കങ...

നവമാധൃമങ്ങൾ

അറിവുമാഹ്ലാദവുംനല്കിയെന്നും അരങ്ങിതൊരുക്കുന്നു മാധ്യമങ്ങൾ വിപണി സജീവമായ്ത്തീർത്തിടുന്നു വിവരങ്ങളതിവേഗമെത്തിടുന്നു ഇരുളിൽ നിന്നെത്തുന്നു സന്ദേശവും ഉണരുന്നു ജിജ്ഞാസ അതിലേറെയും ചതിയിൽപ്പെടുത്തുന്നു ചിലരങ്ങനെ ചിരിയുണർത്തുന്നൊരാ കാഴ്ചകളും അയഥാർഥ്യത്തിൻ്റെ ആഴങ്ങളിൽ അലയുന്നു ചിലരങ്ങു നിലയറിയാ സൗഹൃദങ്ങളങ്ങിതേറിടുന്നു സർവ്വർ ക്കുമേകുന്നുണർവ്വതെന്നും ചിലരങ്ങു വീണു പിടഞ്ഞിടുന്നു വലയിലകപ്പെട്ട ചെറു പ്രാണിപോൽ ലൈക്കുകൾ ,ഷെയറതുമടിസ്ഥാന മാക്കി ലൈഫിനെ ലൈവാക്കി മാറ്റിടുന്നു ...

ഭ്രമരം

  ഒളികണ്ണാലങ്ങനെ മൂളി മൂളി ചെറു ചിറകൊന്നങ്ങിളക്കിയതാ വരവായി മധു നുകർന്നങ്ങു രസിക്കാൻ വരിവണ്ടതെന്റെയരികിലേക്കായ് തഴുകിത്തലോടി കടന്നു പോയി വീണ്ടും മൃദുഗാനശകലമുതിർത്തിടുന്നു ചിരിതൂകി ഞാനെന്റെ കരതലം നീട്ടി വരികെന്നതോതിയെൻ മിഴികളാലെ പലവിധ കഥകൾ പറഞ്ഞു കാതിൽ പതിവുപോലെയെന്റെയീ കവിളിൽ നുള്ളി ചിറകുവിടർത്തിപ്പറന്നകന്നു അഴകെന്നിലേറെയുള്ളൊരാപ്പൂവിനെ തഴുകി തലോടി നടന്നിടുന്നു ഹൃദയം നുറുങ്ങുന്നു വേദനയാൽ മിഴിനീരതൊഴുക്കിയോ നിന്നു ഞാനും ചതിയനാണാനരികിൽ വരേണ്ട...

തീർച്ചയായും വായിക്കുക