ജയശ്രീ. സി.
മുടിയാടുന്ന സ്ത്രീത്വം
കല്ലുവിളക്കിന്റെ ചുവട്ടിൽ ചെറിയ പാതിരാക്കളം. അടയ്ക്കയും വെറ്റിലയും ഉണക്കലരിയും ഉളള നറുക്കിലകൾ നാലുവശവും വച്ച് കളം അലങ്കരിച്ചിരിക്കുന്നു. കളം എഴുതിയ കുട്ടൻ എന്ന നാട്ടാശാൻ നീളത്തിൽ മുടി വളർത്തിയിട്ടുണ്ട്. തെങ്ങിൻകളളിന്റെ മണമാണ് വിയർപ്പിനുപോലും. കളത്തിൽ ചമ്രം പടിഞ്ഞിരിക്കുന്ന ആശാനിൽ കളളിന്റെ ലഹരിയേക്കാൾ പതഞ്ഞുപൊന്തുന്നത് വന്യമായ ഭക്തിയാണ്. രാത്രി പതിനൊന്നുമണികഴിഞ്ഞിട്ടും വെറ്റിലയിൽ നോക്കി ഭാവിയും ഭൂതവും പറയുന്ന ആശാന്റെ ചുറ്റും വിശ്വാസികളാണ്. വരാനിരിക്കുന്ന കഷ്ടപ്പാടുകൾക്ക് പരിഹാരം നിർദ്ദേ...