ജയശങ്കരൻ പുതുപ്പളളി
കമലാസനന്റെ ആദ്യരാത്രി
വിരുന്നുകാർ യാത്രപറഞ്ഞു. ആരവമടങ്ങി. സിറ്റൗട്ടിലെ വെളിച്ചവും ഒഴിഞ്ഞു. കൂട്ടുകാരുടെയും ബന്ധുക്കളുടെയും കലമ്പലുകളുടെ ഒച്ചമാത്രം കാതിൽ ബാക്കിയായി. നേർത്ത മുരൾച്ചയ്ക്കൊടുവിൽ വാതിലടഞ്ഞു. സുഗന്ധം പടർന്ന മുറിയിൽ നൂപുരനിസ്വനമുണർത്തി പദവിന്യാസം. സ്വപ്നങ്ങളുടെ കലവറ തുറക്കുന്ന നിമിഷങ്ങൾ! കമലാസനന്റെ മധുവിധുരാത്രി. പിടഞ്ഞെഴുന്നേറ്റ് ഹാംഗറിൽനിന്നും ഷർട്ടെടുത്തണിഞ്ഞുതുടങ്ങിയ കമലാസനന്റെ കൈകൾ, സീറോബൾബിന്റെ നീലവെളിച്ചത്തിൽ നഗ്നതയൊളിപ്പിച്ചു കട്ടിലിൽ കുനിഞ്ഞിരിക്കുന്ന നവവധുവിന്റെ നേർക്കു നീണ്ടു-വി...
കത്തി
കരുവാൻ കണ്ണപ്പന്റെ കത്തിക്കും കൊടുവാളിനും നല്ല മൂർച്ചയാണ്. മണ്ണിന്റെ നെഞ്ചിലാഴുന്ന തൂമ്പയുടെ തീർച്ചയിലും അയാളുടെ കരവിരുത് തിരിച്ചറിയാം. വെളിച്ചത്തിന്റെ മൃദുപാദവിന്യാസം മുറ്റത്തെത്തുംമുമ്പേ വിശപ്പകറ്റാൻ വഴിതേടി അകലങ്ങളിലേക്കു യാത്രയാകുന്ന കരുവാൻ! മീനച്ചൂടിൽ കത്തിയെരിയുന്ന പകൽ! സൂര്യൻ ഭൂമിയുടെ അതിരിൽ മുഖം പൂഴ്ത്തുമ്പോൾ ഒരു സൂചിപോലും വില്ക്കാതെ മടങ്ങുന്ന കരുവാന്റെ കണ്ണുകൾ ദൈന്യതയുടെ ആഴങ്ങളായി. താഴെയിട്ട കത്തിയും കൊടുവാളും കലമ്പി. കരുവാന്റെ സാന്നിദ്ധ്യമറിഞ്ഞ് കരുവാത്തി ചാണകം മെഴുകിയ തിണ്ണ...