ജയേഷ് ശങ്കർ, മാലി
നെല്ലി
അങ്ങിനെയാണ് ഞാൻ റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നത്. എങ്ങിനെയെന്നു ചോദിച്ചാൽ ആദ്യം തൊട്ട് തുടങ്ങേണ്ടിവരും. കേട്ടുമുഷിഞ്ഞ കാര്യങ്ങളായതുകൊണ്ട് എനിക്കും മടുക്കും. സോ... റയിൽവേ സ്‌റ്റേ... തീവണ്ടിയുടെ മുഖം അകലെ പ്രത്യക്ഷപ്പെട്ടപ്പോൾ വെറുതെ ഒന്നു തിരിഞ്ഞുനോക്കാൻ തോന്നി. യാതൊരു പ്രതീക്ഷയും ഇല്ലെങ്കിലും. ഇനിയൊരിക്കലും നോക്കാൻ സാധിച്ചില്ലെങ്കിലോ! പക്ഷേ, ധാരണയാകെ തെറ്റിച്ചുകൊണ്ട് പ്രതീക്ഷ പടിയിറങ്ങി വരുന്നു. തെറ്റിദ്ധാരണ എന്നുപോലും വിളിക്കാൻ പറ്റാത്ത ഒരു വികാരം മനസ്സിനെ പൊതിഞ്ഞു. അപ്പോഴേക്കും എഞ്ചിൻ പ്...
വാക്കുകൾ
പത്തായപ്പുരയിൽ മുത്തച്ഛന്റെ പഴയ വാക്കുകൾ (എലിക്കാട്ടം പുരണ്ടത്) കൂട്ടിയിട്ടിരുന്നു. പെറുക്കിയെടുത്ത് സോപ്പിട്ട് കഴുകി ഉണങ്ങാനിട്ടു. വൈകുന്നേരം വാക്കുകളടുക്കി കവിതയുണ്ടാക്കി പത്രമാപ്പീസിലേക്ക് ഇത് തേഞ്ഞത് അത് വക്കൊടിഞ്ഞത് പിന്നെ വളഞ്ഞത് അയ്യേ, ക്ലാവ് പിടിച്ചത് നിലത്ത് ചിതറിയ കവിതക്കഷ്‌ണങ്ങൾ വാരിയെടുത്ത കൊല്ലപ്പുരയിലേയ്‌ക്ക് കൊല്ലനും കൊല്ലത്തിയും ഉലയിലിട്ട് തീ കാച്ചി വാക്കുകൾ രാകിയെടുത്തു തിളങ്ങുന്ന വാക്കുകൾ രൂപം മാറി വേറേതോ ഭാഷയായത്രേ! എനിക്കറിയാത്ത ഭാഷ ഇന്നെന്റെ പ...