ജയറാം
ജനുവരിയുടെ നഷ്ടം
1987 ന്റെ പകുതിക്കു ശേഷമാണ് എന്റെ പപ്പേട്ടന്‍ , എന്നെ സിനിമയില്‍ അഭിനയിക്കാന്‍ ആദ്യമായി വിളിക്കുന്നത്. എന്നാല്‍ കലാഭവന്റെ ഒഴിവാക്കാനാവാത്ത ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഞാന്‍ വിദേശ പര്യടനത്തിനു പോയി. പിന്നീട് വിദേശപരിപാടികള്‍ കഴിഞ്ഞ് ഞങ്ങള്‍ 1987 ഡിസംബര്‍ 31 നാണ് തിരിച്ച് കേരളത്തില്‍ എത്തുന്നത്. അപ്പോള്‍ പപ്പേട്ടനെ വിളിക്കാന്‍ മടിയായിരുന്നു. എന്നാല്‍ കൂട്ടുകാരുടെ ഒക്കെ നിര്‍ബന്ധത്തിനു വഴങ്ങി 1988 ലെ പുതുവര്‍ഷദിനത്തില്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. വിദേശപര്യടനമായിരുന്നതിനാല്‍ വിളിക്കാന്‍ കഴിയ...