ജയപ്രകാശ് ഒളരി
രണ്ടു കവിതകള്‍
'' സൂര്യനെപ്പോല്‍
ആയുര്കാതല്
ജ്വലിച്ചുന്മേഷം
ജീവിപ്പവര്‍ , ഞങ്ങള്‍!
ശ്വേത നിലാപ്പട്ട് ചുറ്റി
അല സംശയിക്കും
ബഹുമന്ദചന്ദ്രനോടെന്നിട്ടും
നിങ്ങള്‍ക്ക് പ്രണയം
ഉണര്ച്ചയെ അലോസരം
എന്നുള്ള നിനവാല്‍
ജീവിതം നെട്ടോട്ടമോടി തളര്‍ത്തും
വിധ്വംസകേച്ഛുക്കള്
നിങ്ങള്‍; അല്ല നമ്മള്
-----------------------------------
സാകല്യം
---------------------------------
''രാത്രി മുഴുവന്‍
ഉണര്‍ന്നിരുന്ന്
കണ്ണീരൊഴുക്കുന്ന
നിലാവും
പകല്‍ മുഴുവന്‍
എരിഞ്ഞ...
അമ്മേ മാപ്പ്
ഗുരുക്കള്‍, ദൈവ-
സമാനരായോരെ;
കൊല്ലാന്‍ ജനനീ-
കരമുയര്ന്നെങ്കില്;
അന്യര്ത്ഥമാകുന്നു
നമ്മുടെ നാടിന്
നെറ്റിയില്‍ വീണ
വിശേഷിതവാക്യം :
'' ഗോഡ്സ് ഓണ്‍ കണ്ട്രി
- കുഞ്ഞുങ്ങള്‍ , ദൈവങ്ങള്‍
അമ്മയാല്‍ തന്നെ
കൊല്ലപ്പെടുന്നൊരീ
സുന്ദരരാജ്യം ''
ദീപശിഖാ പ്രയാണം: അമറുന്ന തോക്കും ഗര്‍ജ്ജിക്കുന്ന പ...
'' നിറ തോക്കുകളമറുന്നു
ഇരുള് വാഴും മേടുകളില്‍
ഭയശീഘ്രം മടങ്ങുന്നു
മാറിലുദരത്തിലുണ്ടകള് ചോന്ന്
വീണിടത്തും ഗര്‍ജ്ജിക്കുന്ന പേനകള്‍
മറവിപ്പെരുങ്കാറ്റേറെ
പെയ്തു തോര്‍ന്നിട്ടും
കെടാതെ ജ്വലിക്കുന്ന ഉണര്ത്തക്ഷരങ്ങള്
പന്‍സാരെ, ധാബോര്‍ക്കര്‍, കല്‍ബുര്‍ഗി
ഇപ്പോള്‍ ഗൗരിയും!
മയങ്ങുവാന്‍ മാത്രം ജീവിക്കുന്ന
ഒരു ജനതയുടെ മേധയില്‍
ഉണ്മവിളക്കുവാന്
കെടാത്ത പേനയുടെ ഈ ദീപശിഖാ കൈമാറ്റങ്ങള്‍!
കൊലഗീതമാത്രം ഘോഷിക്കുന്ന തോക്കുകള്‍
വിജയം ഘോഷിച്ച് ഇരുളിന്ത്യവാഴും
സുഖമേടയില് മടങ്ങുന്നു.
ആദര്ശശി...
മഹാത്മാവേ……
'' മഹാത്മാവേ
കുറുക്കന്റെ കണ്‍കളുള്ള
സമാധാനം ചവയ്ക്കുന
ഒരാടായിരുന്നു അങ്ങ്!
അനുഗമിക്കുവാന്‍ മാത്രം ശീലിച്ചിട്ടുള്ള
കാലികള്‍ അങ്ങയെ പിന്തുടര്ന്നു
അങ്ങയുടെ കണ്കള്
ആശയങ്ങളുടെ നിറപ്പകര്ച്ചകള്
ഒരിടത്തുമങ്ങുറച്ചു നിന്നില്ല
പാതിവഴിയില്‍ പിന്തിരിയുന്ന അങ്ങ്
നിലാവിലോ വെയിലിലോ
നിഴല്തമസില് പോലുമോ,
ഒരൊറ്റ ഓരി പോലും ശബ്ദിച്ചില്ല.
മഹാത്മാവേ;
ധൂളി ചിതറുന്ന ഹാസം
കുറുക്കന്റെ കണ്‍കളുള്ള
സമാധാനം ചവയ്ക്കുന്ന ഒരാടായ അങ്ങ്;
പ്രതിമയായോ പടമായോ
അനുഗമിക്കപ്പെടുവാന് മാത്രം ശീലമാക്കിയ
പട്ടികള്‍ ത...