Home Authors Posts by ജയലക്ഷ്‌മി.വി.ജീവൻ

ജയലക്ഷ്‌മി.വി.ജീവൻ

0 POSTS 0 COMMENTS
വിലാസം “അശ്വതി”, മാഞ്ഞൂർ, കുറുപ്പന്തറ, കോട്ടയം.

എന്റെ പ്രേമം

എന്റെ പ്രേമം തീരങ്ങൾക്കിടയിൽ പുളഞ്ഞൊഴുകുന്ന തെളിനീർ കുളിരല്ല മണൽക്കാട്ടിലെ പഥികന്‌ കനിഞ്ഞു കിട്ടിയ ഒറ്റത്തുളളി മഴയല്ല പ്രളയം സൃഷ്‌ടിച്ചു പരന്നുപെയ്യുന്ന മഹാമാരി. എന്റെ പ്രേമം മണിമാളികകൾ തിളക്കിയും മങ്ങിച്ചും പെരുവഴിയേ കടന്നുപോകുന്ന ദീപശിഖയല്ല ഏതു കണ്ണിനും കാഴ്‌ചയാകുന്ന നെടുനെടുങ്കൻ ലൈറ്റ്‌ഹൗസല്ല ഇരുട്ടുമൂടിയ പുൽക്കുടിലിൽ കിഴവിത്തളളയുടെ കൈവിളക്ക്‌. എന്റെ പ്രേമം നീയല്ല, നിന്നോടുളള വികാരവുമല്ല. എന്നെക്കുറിച്ച്‌ എനിക്കുളള വിചാരം മാത്രമാണ്‌. Generated from...

ട്രാഫിക്‌ പോലീസുകാരൻ

ട്രാഫിക്‌ സിഗ്നലുകളിൽ എന്റെ വഴി വായിക്കാൻ ശ്രമിക്കാറുണ്ട്‌ ഞാൻ പക്ഷേ, വായിക്കാൻ കഴിഞ്ഞത്‌ നിന്റെ നാമം മാത്രം. പിന്നെ, വഴിവിളക്കുകൾ നിന്നിലേക്കൊതുങ്ങി ചുവപ്പും മഞ്ഞയും കൊണ്ട്‌ നീയെന്നെ മധുരിപ്പിച്ചു നിന്റെ കണ്ണുവെട്ടിച്ച്‌ ചീറിപ്പാഞ്ഞ അഹങ്കാരികളെ ഒരു വിരലനക്കത്താൽ നീ നിശ്ശബ്ദരാക്കി വടിവുറ്റ ചിഹ്നങ്ങളിൽ വളയം തിരിച്ചുകൊണ്ട്‌ ലോകം നീയാണെന്നു പറഞ്ഞു ഞാൻ അഭിമാനപുളകിതയായി എന്റെ പ്രാർത്ഥനകളിൽ നീ മാത്രം നിറഞ്ഞു നീയെനിക്ക്‌ വളയും പാദസരങ്ങളും തന്നു എന്റെ സ്മൃതിയും സ്വപ്നവുമായി പക്ഷേ, മരവിച്ച മധുരം തിന...

മൂന്നു കവിതകൾ

കളി കളിയ്‌ക്കുന്നത്‌ ഒറ്റയ്‌ക്കായാലും ഒരുമിച്ചായാലും കളിക്കളത്തിന്റെ നിയമങ്ങൾക്ക്‌ മാറ്റമില്ല. എങ്കിലും ഒറ്റയ്‌ക്കു കളിയ്‌ക്കുമ്പോൾ ജയിക്കില്ലെന്ന പേടി വേണ്ടല്ലോ കാഴ്‌ചക്കാരൻ റഫറി മാത്രമാണെങ്കിൽ സംഭവം ബഹുരസം. സ്വപ്നം സ്വപ്നത്തിൽ നിന്ന്‌ നിന്നെ മുറിച്ചെടുക്കാനെളുപ്പമായിരുന്നു ഒരു നേർത്ത പാടുപോലും ശേഷിക്കാതെ. പക്ഷേ, ഞാൻ വിചാരിച്ചു, സ്വപ്നത്തിലേക്ക്‌ നീയെന്നെ വലിച്ചെടുക്കുമെന്ന്‌. മരം മരം ഇലകളോടു പറയാറുണ്ട്‌ “കൊഴിയുക” ഇലകൾ പറയും “ഇല്ല, ഞങ്ങൾ പഴുത്തിട്ടില്ല”. പഴുത്തില പച്ചിലയോടു പറയും ...

തീർച്ചയായും വായിക്കുക