ജയലക്ഷ്‌മി വി ജീവൻ
‘ന’
'ന'യോടെനിക്കെന്തൊരിഷ്ടമെന്നോ
'നാ'യെന്നും 'നീ'യെന്നും ദീർഘിച്ച്
ഞാനും നീയുമാകുന്ന 'ന'
മുമ്പിൽ വളഞ്ഞ തുമ്പിക്കൈയ്യായും
പിറകിൽ വളഞ്ഞ വാലായും
നടുവിൽ വളഞ്ഞ നട്ടെല്ലായും
ഒന്നായ 'ന' യെ പലതായി കാണുന്നൊ-
രെന്നിലും നമ്മിലും നിന്നിലും 'ന'.
നീൾമിഴിയിൽ നീൾമുടിയിൽ
നീലയിൽ നീർനനവിൽ
നാകത്തിൽ നരകത്തിൽ
നന്മയിൽ തിന്മയിൽ
നരിയിൽ നരനിൽ നാരിയിൽ 'ന'
'നന്നായ് വരി'കെന്നും
'നാശമായ് പോ'കെന്നും
നിഗ്രഹാനുഗ്രഹച്ചൂണ്ടയായ് 'ന'
...
രണ്ടു കവിതകള്‍
1. ശരി
-----------------
ഉവ്വ് സർ
എല്ലാം ശരിയാണ്
കിഴക്കാലെ തന്നെ ഉദയം
പടിഞ്ഞാറ് തന്നെ പടിയൽ
ഉണ്ണുന്നുണ്ട്
ഉടുക്കുന്നുണ്ട്
എല്ലാം പതിവ് പോലെ
അടുക്കള
ഊണുമുറി
മക്കള്ടെ മുറി
പുള്ളിക്കാരന്‍റെ മുറി
എല്ലാം ശരിയാണ്
ഉപ്പ്, മുളക്, മഞ്ഞൾ
പാൽ, പത്രം,പണയച്ചീട്ട്
എല്ലാം ശരിക്കും ശരിയാണ്
പനി, ജലദോഷം, തലവേദന
അതും വളരേ ശരിയാണ്
ഇതു വരെയും എല്ലാം ശരിയാണ് സർ
നെഞ്ചിലെ കേവു ഭാരം പോലു...
പേരുവിളി
ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍
പേരു വിളിക്കുന്നു
അരികിലൂടെ
ഒരു മേഘം പാഞ്ഞു പോകുന്നു
ഓരോ ചുണ്ടിലും ഒരു പുഞ്ചിരി
ചിറകൊതുക്കിയിരിക്കുന്നു
ജാലകങ്ങള്‍ തോറും
ഒരു കഥ സഞ്ചരിക്കുന്നു
വിളറിയ കാന്‍വാസിലേക്കിറ്റു വീണ രക്തകണം
ഞരമ്പിന്‍റെ വേരുപടലം പൂര്‍ത്തിയാക്കുന്നു
കരിമ്പാറകള്‍ക്കിടയിലെവിടെയോ
കുരുങ്ങിപ്പോയ ജലത്തിലേക്ക്
...
ചിലപ്പ്
1.പെണ്ണെഴുത്ത്
"എഴുതിയതെല്ലാം മാച്ചോണം"
"ഇല്ല, ഞാന്‍ എഴുത്തുകാരിയാണ് ,
എന്‍റെ തൂലിക പടവാളാണ് ."
"ഓ , എങ്കില്‍ എഴുതിയതെല്ലാം
വെട്ടിക്കളഞ്ഞേക്കൂ "
2.ജീവിതം
അദ്ഭുതങ്ങള്‍ സംഭവിക്കും
എന്നു കരുതി കാത്തിരുന്നു
ഒടുവില്‍
അത് സംഭവിച്ചു
അദ്ഭുതങ്ങള്‍ സംഭവിക്കില്ല
എന്ന തിരിച്ചറിവ്
3.എതിര്‍ലിംഗം
അര്‍ത്ഥം
നാനാര്‍ത്ഥം
അര്‍ത്ഥവ്യത്യാസം
പര്യായം
എന്നിവയ്ക്കൂ ശേഷം
ചോദ്യക്...
എന്‍റെ വാക്ക്
ഒരിക്കൽ എന്‍റെ വാക്ക്
കാക്കക്കൂട്ടിലേക്കെറിഞ്ഞ കല്ലായിരുന്നു.
എടുക്കുമ്പോഴൊന്ന്
തൊടുക്കുമ്പോൾ പത്ത്
കൊള്ളുമ്പോൾ
എത്രയോ എത്രയോ...
ചിലപ്പോൾ എന്‍റെ വാക്ക്
മലമുകളിൽ പെയ്ത മഴയായിരുന്നു
തുള്ളിത്തുള്ളിത്തുള്ളിത്തുള്ളി
ഉറവയായരുവിയായ്
ഗംഗയായ് ,യമുനയായ്
വിഷനീലിമയിൽ കാളിന്ദിയായ്
ജലസമാധിയിൽ സരയുവായ്
പിതൃക്കൾക്ക് പെരിയാറായ്
കേളികൊട്ടിനു നിളയായ്
കരിമ്പാറക്കെട്ടുകളും
പഥികന്‍റെ കാൽപാദവും നനച്ചു.
അന്നൊക്കെ വാക്കിനെ
അരങ്ങത്ത് കേട്ടാലോ എന്ന്
അച്ഛന്‍ പേടിച്ചു,
...
ഒടുവില്‍ നിന്നോട് പറയുവാനുള്ളത്
എനിക്കറിയാം
ഈ പടർപ്പിനുള്ളിൽ
പ്രേതങ്ങൾ നിവസിക്കാത്തൊരു
മന്ദിരമുണ്ടെന്ന്
ആകാശച്ചെരുവിൽ
ആഴക്കടലിനു തൊട്ടുമുകളിൽ
നീ കാത്തിരിക്കുന്നതെന്നെ മാത്രമാണെന്നും എനിക്കറിയാം
ഇന്ന് നിന്റെ മിഴിയിറമ്പിൽ മഴയിരമ്പുമ്പോൾ
നിനക്ക് വഴി പിണങ്ങുമ്പോൾ
കനിവറിഞ്ഞെൻ കരം പിടിക്കുകെന്നോ നിന്റെ കരിഞ്ഞ പൂമാലയെനിക്കു നൽകുകെന്നോ
ഞാൻ പറയേണ്ടതാണ്
പക്ഷേ,
പുഴയൊഴുകുന്നത് തീരം തേടിയല്ല,
വാക്കിനും വിരാമത്തിനുമിടയ്ക്ക്
ദൈവം മനപ്പൂർവ്വം മറന്നുവെച്ച വിള്ളലിലേക്ക്
ഒഴുകി നിറ...
മുഖം
ഇടത്തും വലത്തും
കിളിപ്പാട്ടു മൂളും വയൽച്ചുണ്ടു പറ്റി-
ക്കിലുങ്ങുന്ന കാറ്റിൽ
കലമ്പൽ കിലുക്കി
മുഖങ്ങളിൽ പലത്
വരൾച്ചക്കിനാവിൽ നടുങ്ങും
കടൽപോലെ ചിലത്
പ്രണയം കാത്തു തപിക്കും
കരയായ് ചിലത്
സ്മൃതിച്ചെപ്പിനുള്ളിൽ വസന്തം തിമിർക്കും
കാർമേഘമായ് ചിലത്
" വരും വരും" എന്ന് കൺപാർത്ത്
കണ്ണിൽ കിനാവുകൾ തിളക്കി ചിലത്
സ്വപ്നം തളിർക്കെ തുടുത്തും വിയർത്തും
മിഴി പാതി കൂമ്പിയും
മിഴിയേറെ വിടർത്തിയും
അണ മുറി...
ഹോം നഴ്സ്
മാരിവിൽപൂമൊട്ടൊളിപ്പിച്ചുവച്ച നിൻ
നീൾ മിഴിക്കോണിലെ നൊമ്പരത്തുള്ളിയെ
കാണ്മു ഞാനിന്നെന്‍റെ നോവിലൊരു
തൂവലിൻ സ്പർശമായ്
നീയെന്നരികത്തിരിക്കവേ
ഇന്നല്ലയോ സഖീ
ദുരിത ദിനങ്ങൾ തന്നറുതിയിൽ നീ
ജന്മഗൃഹത്തിൻ സനാഥവിശ്രാന്തിയിൽ
നടു നിവർക്കുന്ന സായന്തനം.
എന്നെ കഴുകിത്തുടച്ചു
പൗഡർ കുടഞ്ഞു മിനുക്കിയും
ശുഭ്ര വസ്ത്രം ധരിപ്പിച്ചൊരുക്കിയും
സന്ദർശകർ തൻ മുനയുള്ള നോട്ടങ്ങൾ
കണ്ടിട്ടും കാണാതൊതുങ്ങിനിന്നും
ഏതു രാത്രിയും മാംസദാഹാർത്തമായിത്തീരാമെന്നു
പ്രാണനെപ്പൊത്തിപ്പിടിച്ചും
...
സൗഹൃദങ്ങള്‍
സൗഹൃദങ്ങള്‍
വരമ്പിനപ്പുറത്തു നിന്ന്
കുശലം മൊഴിയുന്നവ
ചെറിയൊരിടവേളയിലേക്ക്
മനസ്സിന്‍റെ അംശമാകുന്നവ
അനുവാദമില്ലാതെ അകത്തു കടന്ന്
മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നവ
ഹൃദയത്തിലൂടെ,
കണ്ണുകളിലൂടെ,
ആത്മാവിലലിയുന്നവ
ആത്മാവിനെ വലിച്ചെടുക്കുന്നവ
കടം കൊണ്ട വാക്കുകളുടെ കാഴ്ചപ്പൊലിമയില്‍
ചുവന്നു തുടുക്കുന്നവ
ചുവപ്പ് നടിക്കുന്നവ
പാതി വിടര്‍ച്ചയില്‍ പൂമ്പൊടി പാറുന്നവ
വിടര്‍ന്നാലും പകരാത്തവ
മലയും ...
അറിവിന്‍റെ കറുത്ത പക്ഷത്ത്
3000 ബി. സി. യിൽ ഗുജറാത്തിലെ സിന്ധിനും കച്ചിനും ഇടയിൽ സ്ഥിതി ചെയ്തിരുന്ന ഒരു നഗരത്തിന്‍റെ അവശിഷ്ടങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽ കണ്ടെടുക്കുകയുണ്ടായി.നഗരത്തിന്‍റെ പേര് ദ്വാരക. ഉപജീവനമാർഗ്ഗം കൃഷിയും കാലിവളർത്തലും. അവസാനത്തെ വംശാധിപൻ കൃഷ്ണൻ.
കൃഷ്ണന്‍റെ കാലശേഷം യാദവവംശം പല ശാഖകളായി പിരിഞ്ഞു. സഞ്ചാരശീലരായ യാദവന്മാർ ഭാരതത്തിന്‍റെ തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശകളിലേക്ക് കുടിയേറി. തെക്കുപടിഞ്ഞാറ് കടന്നവർ പുതിയ മേച്ചിൽ സ്ഥലങ്ങൾ അന്വ...