Home Authors Posts by ജയലക്ഷ്മി കെ.പി.

ജയലക്ഷ്മി കെ.പി.

0 POSTS 0 COMMENTS
1968-ൽ ജനനം. അച്‌ഛൻഃ പരമേശ്വരൻ. അമ്മഃ ലീല ‘87-ൽ സരസകവി മൂലൂർ സ്‌മാരക കവിതാ മത്സരത്തിൽ പ്രോത്സാഹന സമ്മാനം ലഭിച്ചിട്ടുണ്ട്‌. കുട്ടികളുടെ ദീപികയിൽ രണ്ടു കഥാകവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പുരോഗമന സംഘടനകൾ നടത്തുന്ന ജില്ലാതല കഥാ മത്സരങ്ങളിൽ 1-​‍ാംസ്ഥാനം ലഭിച്ചിട്ടുണ്ട്‌. കോട്ടയം ജില്ലയിൽ പ്രൈമറി സ്‌കൂൾ ടീച്ചറാണ്‌. ഭർത്താവ്‌ഃ സുരേഷ്‌ കുമാർ (ഗവ. സ്‌കൂൾ അദ്ധ്യാപകനാണ്‌). മക്കൾഃ അപർണ, അനശ്വര. വിലാസംഃ മുഞ്ഞനാട്ടു വീട്‌ ചൂണ്ട പി.ഒ. ചെറുപുഴ വഴി കണ്ണൂർ.

കടൽ

സൂര്യൻ കടലിൽ ആഴ്‌ന്നിറങ്ങുകയാണ്‌. കടൽ ആകെ ഇളകി മറിയുകയാണ്‌; തിരമാലകൾ ഒന്നിനു പിറകെ ഒന്നായി. അന്നൊരുനാൾ, പെൺകുട്ടി അതു കണ്ടു. “നിന്റെ ആർദ്രമായ മനസ്സിലേക്കും, ഊഷ്‌മളമായ കൈകളിലേക്കും ഞാനൊന്നു ചായട്ടെ.” - അവൾ സ്വരമുയർത്താതെ പറഞ്ഞു. കടൽ, എല്ലാം മൗനത്തിലൊതുക്കി. പിന്നെ, പെൺകുട്ടിയെ തിരത്തൊന്നും കണ്ടതേയില്ല. Generated from archived content: kadal.html Author: jayalakshmi_kp

തീർച്ചയായും വായിക്കുക