ജയലക്ഷ്മി
വാഴക്കുടപ്പൻ കൊണ്ടൊരു ചമ്മന്തി
കുടപ്പൻ മൂന്നുനാലെണ്ണം. പുറത്തെ അഞ്ചാറുപോളകൾമാറ്റി ബാക്കി മാത്രമേ ഉപയോഗിക്കൂ. അവ ചെറുതായി അരിഞ്ഞു വയ്‌ക്കണം. അയമോദകം രണ്ട് സ്പൂൺ, കുരുമുളക് രണ്ട് സ്പൂൺ, ജീരകം രണ്ട് സ്പൂൺ, മല്ലി നാല് സ്പൂൺ, ഉണക്കമുളക് മൂന്നുനാലെണ്ണം, ഉപ്പ് പാകത്തിന്, പുളി ഒരു ചെറിയ ചെറുനാരങ്ങയുടെ വലിപ്പത്തിൽ, മഞ്ഞൾപ്പൊടി, കിളുന്ത് കറിവേപ്പില എവയെല്ലാം ചേർത്ത് വേവിച്ച് (വെളളം മിക്കവാറും വറ്റിപ്പോകാൻ പാകത്തിൽ വേവിക്കണം) അതിനെ അരച്ചെടുക്കണം. തുടർന്ന് ചീനച്ചട്ടിയിലോ ചെറിയ ഉരുളിയിലോ വെളിച്ചെണ്ണയും നെയ്യും ചേർത്...