ജയകൃഷ്ണൻ വായ്‌പ്പൂര്
ആശ്രയജീവികൾ
അത് മച്ചിപ്പശുവാണെന്ന് ചിലർ പുച്ഛിച്ചു; പൂക്കാമരമത്രേ, തരിശത്രേ! കോടിയ ചിരി മറച്ച് ഒരു വില പറഞ്ഞു “ഇതിൽക്കൂടുതലില്ല” “പേശേണ്ടതില്ല” നമ്മൾ ഉരുക്കൾ കരഞ്ഞു- കയറുകൾ മാറുമ്പോൾ എവിടങ്ങളിലാവും എത്തിപ്പെടുക? മനസ്സു വിങ്ങിനിൽക്കുമ്പോൾ നീയെന്നെത്തൊട്ടു; ഞാൻ മന്ത്രിച്ചുഃ- “കയറഴിക്കുമ്പോൾ ഞൊടിയിൽ നമുക്കൊരോട്ടം; ഒന്നിച്ച് എല്ലാം തകർത്തുകൊണ്ട് ഒരു മലവെള്ളപ്പാച്ചിൽ”...! നീ ചിരിച്ചുവോ? യജമാനൻ വരുന്നുണ്ട് മുതുകിൽ തലോടുന്നുമുണ്ട് കണ്ണും കണക്കും പലതല്ലേ! വിലയുറച്ചിരിക്കില്ല! ഏട്ടിലെ പുല്ലും വെള്ളവും ...
പുഴ
അറുപത്തിനാലാം നമ്പർ സീറ്റിലെ ഭൂതായനത്തിൽ ഒരു പുഴയുണ്ടായിരുന്നു പുഴ പോൽ തെളിഞ്ഞ് ഒരു പെൺകുട്ടിയും അവൾക്കു ഭയമായിരുന്നു പാലത്തിന്റെ കടകട പാളത്തിലെ ഉരുക്കുരുട്ടം കടവിറങ്ങിച്ചെന്ന ലോറിക്കും പടി കയറിവന്ന മുഷിഞ്ഞചെക്കനും വിളമ്പിക്കൊടുക്കും ഏമ്പക്കം വിട്ട് നടക്കാനും കൂടി വയ്യാതെ മെല്ലെത്തിരിക്കുമ്പോൾ നിറഞ്ഞു തൂവും പിന്നെപ്പിന്നെ പുഴയാകെവറ്റി അന്തിത്തിരീമില്ല, അടുപ്പും പൂട്ടീല. മുള്ളു പൊന്തി ഞെരുക്കുമ്പോൾ മേലാകെ ഉള്ളാകെ പൊള്ളുന്ന പനി, ആരും വന്നില്ല. വിറ്റപ്പം പയ്യു ചോദിച്ചു നിനക്കിനിയാരു പാലുത...
ഇങ്ങനെയിങ്ങനെ
പണ്ടായിരുന്നു കുട കളഞ്ഞങ്ങനെയങ്ങനെ മഴ നനഞ്ഞങ്ങനെയങ്ങനെ പളളിക്കൂടം വിട്ട് ഒലിച്ചിറങ്ങിപ്പോയി കുട്ടികൾ കൈവരിയില്ലാത്ത വലിച്ചേപ്പാലത്തിനു കീഴിൽ കലക്കവെളളത്തിന് ഒഴുക്കുണ്ട് ഒരു ചോറ്റുപാത്രം ഒഴുകുന്നുണ്ട് പി.സി. സനൽകുമാറും ഒഴുകുന്നുണ്ട് ഇടയ്‌ക്കു പൊന്തി കണ്ണുതുറിച്ചു കൈകാട്ടുമ്പോൾ കളിയാക്കി ചിരിച്ചു കൂവാനാ തോന്നീത് ഇന്നിവിടെ ഇടികുത്തിപ്പെയ്‌തിട്ടും ഒന്നൊഴുകാനാവാതെ ഞാനും ഞാൻ കയ്യിട്ട ചോറ്റുപാത്രവും ഇങ്ങനെയിങ്ങനെ. Generated from archived content: poem1...