ജയകൃഷ്ണന്‍ എംവി
പനിനീര്‍ പൂവ്
അറ്റം വളഞ്ഞ കമ്പിയില്‍, കടയുടെ മുമ്പില്‍ തൂക്കിയിട്ടിരിക്കുന്ന വിളക്കിന്‍റെ തിരിനാളം കാറ്റിന്‍റെ താളത്തിനനുസരിച്ച് സ്പന്ദിച്ചു കൊണ്ടിരുന്നു. ഇരുളില്‍ നിദ്രയില്‍ ലയിച്ചത് പോലെ പാവന്നൂര്‍ നദി നിശ്ചലമായി ഒഴുകികൊണ്ടിരുന്നു. നദികരയിലെ കടയിക്ക് അരികിലായുള്ള കല്പവൃക്ഷങ്ങള്‍ ഇടക്കിടക്ക് തന്‍റെ നിദ്രയിക്ക് ഭംഗം നേരിട്ടത് പോലെ തലയാട്ടുന്നു, വീണ്ടും ഉറക്കം തൂങ്ങുന്നു. കടയുടെ മുമ്പിലെ ബെഞ്ചില്‍ ഇരുന്നു കൊണ്ട് പണിക്കരേട്ടന്‍ ആകാശം നോക്കി നെടുവീര്‍പ്പിട്ടു. ''ഇന്നും മഴക്കുള്ള കോളുണ്ടെന്നാ തോന്നുന്നേ. ദാമുവേ...