ജയഗോപാലൻ കേരളശ്ശേരി
ഗ്രാമപുലരി
ചിങ്ങമാസം ചിരിച്ചെത്തി കൊയ്‌ത്തുകാലം ഓടിയെത്തി.... ഓണത്തുമ്പികൾ നേരത്തെയെത്തി ഓണത്തപ്പനെ വരവേൽക്കാൻ.... പൂക്കളെല്ലാം വിരിഞ്ഞിറങ്ങി... പൂമുറ്റം നിറഞ്ഞുനിന്നു...... നീവരുന്നോ കാട്ടുതത്തേ എന്റെഗ്രാമ പുലരികാണാൻ Generated from archived content: poem2_dec9_08.html Author: jayagopalan_keralassery
മൂന്നു കവിതകൾ
ഓർമ
വേദന
തീനാമ്പായ് പടരും
പിന്നെയും
ഓർമ്മകൾ തൻ
ചെറുകാറ്റിൽ....
ജീവിതം
കനലുകൾ
പിന്നെയുമെരിയും
ജീവിത
പൊരിവെയിലിൽ
ചുടുകാട്ടിൽ...
വഞ്ചന
വടിവാളുകൾ
നുണയുടെ
കീറുകളായ്
നേരിൻ
നെഞ്ചിലമരും
വഞ്ചനകൾ...
Generated from archived content: poem2_nov3_08.html Author: jayagopalan_keralassery
മരണം സംഭവിക്കുന്നത്
ഒന്ന് മരണം സംഭവിക്കുന്നത് പ്രൈവറ്റ് ബസ്സിന്റെ വേഗതയിലാണ്... എപ്പോൾ സംഭവിക്കുമെന്ന് പറയാൻ കഴിയാത്തതുപോലെ മത്സരയോട്ടങ്ങളിൽ- ഏതു സ്‌റ്റോപ്പിൽ നിർത്തും ഏതു സ്‌റ്റോപ്പിൽ നിർത്തില്ല എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. ചിത്രഗുപ്‌തന്റെ ചീട്ടെഴുത്തുകാരനായ ‘കിളി’യുടെ മണിയടിയനുസരിച്ചായിരിക്കും അത്. അല്ലെങ്കിൽ, ഡ്രൈവർ യമദേവന്റെ അപ്പോഴുളള തോന്നൽ പോലിരിക്കും. എപ്പോൾ വേണമെങ്കിലും സംഭവിക്കാം മാനത്തെ മഴപോലെ. രണ്ട് സ്വർഗ്ഗത്തിലേക്കുളള യാത്ര സുഖകരമാണ്... ത്രൂടിക്കറ്റുകൾ മാത്രമടങ്ങിയ തിരക്കില്ല...