ജയചന്ദ്രൻ തോന്നയ്‌ക്കൽ
പൈപ്പിലെ ചോർച്ച
ഞങ്ങൾക്കു കുഴലിൽ ജോലി എന്നുവച്ചാൽ പൈപ്പിൽ അകത്തും പുറത്തും. അകത്തുഞ്ഞങ്ങൾ ഏറ്റുമുട്ടും ചവിട്ടും എന്തൊരു സുഖ- മാണെന്നോ അതൊക്കെ അത്രചെറുതാണ് അവിടെ ഞങ്ങളോരോരുത്തരും. പുറത്തു ഞങ്ങൾക്കു വെളിച്ചത്തിനോ കാറ്റിനോ പരാതിയില്ല വഴിപോക്കരെ കാണാനും ഞങ്ങളുടെ വൃത്തികേടുകൾ അവരെ ആകർഷിക്കുന്നതായി തെറ്റിദ്ധരിക്കാനും ഒരു പ്രയാസവുമില്ല. സത്യം പൈപ്പിനു പുറത്ത് ഞങ്ങളോരോരുത്തരും അത്രവലിയ ആളാണ്. അങ്ങനെ പൈപ്പിനുപുറത്ത് ഞങ്ങൾ ഏറ്റുമുട്ടി. ഞങ്ങളുടെ ലോകാവസാനം സൃഷ്‌ടിച്ചു ആ മഹായുദ്ധം. ഞങ്ങളില്ലാതെയാവുമ്പോൾ ഞങ്ങൾക്കറിയ...
വർത്തമാനസുഖം
കടയിൽ കിടയ്‌ക്കുന്ന കവറിൽ കിടക്കുന്നു നാളത്തെത്തലമുറ സൂക്ഷിച്ചു വായിച്ചു നോക്കാതെ വാങ്ങിച്ചു സേവിച്ചു പോകലേ വർത്തമാനസ്സുഖം! “കടമാണു ധനമെന്റെ മക്കളേ! അടിയേറ്റു പുളയാതെ വേഗം നടക്കനാ- മണയുന്നു ശാന്തി തീരം. സുഖം! അറവുശാലയ്‌ക്കകം” റോഡോരമൊഴുകുന്ന കന്നുകാലി ഗിരം (നാളെ ഹോട്ടൽ മണം) വർത്തമാനസ്സുഖം! പ്രേമിച്ചുടലയിൽ പീഢനക്കോമരം എഴുന്നള്ളിയെത്തുന്ന കൊട്ടാരവണ്ടിയിൽ മാധ്യമപ്രഭൂതകൾ കൊട്ടും പൊരുമ്പറ- യൊപ്പിച്ചു തുള്ളി- ത്തിളങ്ങുന്ന പീഢിത- ച്ചീളിന്റെ സുഖമതേ വർത്തമാനസ്സുഖം! ഇല്ലെന്നു പറയാതെ ഇല്ലായ്‌മയറിയാതെ വ...