ജസീല ഹാരിസ്, ഓറവംപുറം
ദൂഷിത
ലോകമേ തറവാട്, നിനക്കായ് നമിക്കുന്നു ഞാൻ, നിന്റെ പച്ച പുതച്ച പ്രകൃതിയെ കാണാനാശ്ചര്യം ഇന്നെവിടെ പ്രകൃതി സൗന്ദര്യം? മുത്തശി പറഞ്ഞ കഥയിലെ പാടങ്ങളും നെൽച്ചെടികളുമെവിടെ? ശുദ്ധവായു- തഴുകിയോടുന്ന ഇളം കാറ്റെവിടെ? കലപില ശബ്‌ദങ്ങളാൽ കാതുതുളച്ചിരുന്ന കിളിക്കൂട്ടങ്ങളെവിടെ? അന്നം തരുന്ന നെൽച്ചെടികളെപ്പോലും തിരിച്ചറിയാത്ത പുത്തൻ തലമുറയെ എന്തുപേരു വിളിച്ചീടണം നാം? എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങൾ എന്നെന്നേക്കുമായ്‌സ്‌തമിച്ചു പോയ്! ഇപ്പോൾ ഭയം, ഭയം മാത്രമാണെന്റെ കൈമുതൽ....! ദൈവം തന്ന വരദാനത്തിന്- മർത്യൻ നൽകിയ...