Home Authors Posts by ജനു ആയിച്ചാൽകണ്ടി

ജനു ആയിച്ചാൽകണ്ടി

0 POSTS 0 COMMENTS

സ്വാതന്ത്ര്യദിനം

കളിതുടങ്ങുന്നതിനു മുമ്പുതന്നെ ഇറ്റലിയോടായിരുന്നു അവന്റെ കൂറ്‌. അശരണരോടും അശക്തരോടും അനുകമ്പയാണ്‌ അവനെപ്പോഴും. ഇറ്റലിയോടാണ്‌ കൂറെന്നതിനാൽ കൂട്ടുകാരുടെ മുമ്പിൽ അവൻ പരിഹാസ്യനായി. ഇറ്റലി തോൽക്കുമെന്ന്‌ അവർ നേരത്തെ ഉറപ്പിച്ചിരുന്നു. ബ്രസീലും ജർമ്മനിയും അർജന്റീനയും അവർക്ക്‌ ജീവവായുവായി. ഏറെ നാൾ നമ്മെ അടക്കിവാണ ഇംഗ്ലണ്ടിനോട്‌ കൂറു കൈവിടാൻ ചിലർക്കായില്ല. പ്രബലർ മറുഭാഗത്തായതിനാൽ അവരുടെ വായാടിത്തത്തിനു മുമ്പിൽ അവൻ മൗനം പൂണ്ടു. അർജന്റീനയുടെയും ബ്രസീലിന്റെയും ജർമ്മനിയുടെയും ഇംഗ്ലണ്ടിന്റെയും പതാകകൾ ഉയ...

അന്യൻ

റോഡിൽ തടിച്ചുകൂടിയ ആൾക്കൂട്ടം. വന്നവർ വന്നവർ ആളുകളെ ചികഞ്ഞുമാറ്റി ദൃശ്യം കാണാൻ വെമ്പൽകൊണ്ടു. തളംകെട്ടിയ ചോരക്കളത്തിൽ അറുത്തിട്ട കോഴിയെപ്പോലെ പിടയുന്ന മനുഷ്യനെ ആർക്കും തിരിച്ചറിയാനായില്ല. ബസ്‌സ്‌റ്റോപ്പിൽ ബസ്സു കാത്തുനിന്ന അയാൾ ഇതൊന്നും ശ്രദ്ധിച്ചില്ല. അയാളുടെ ശ്രദ്ധമുഴുവൻ ബസ്സുവരുന്ന ദിക്കിലേക്കായിരുന്നു. ഓഫീസിലെത്താനുളള വേവലാതിയിൽ റോഡിലെ ബഹളം കണ്ടില്ലെന്നു നടിച്ചു. അല്ലെങ്കിലെന്ത്‌? അതൊക്കെ ചെയ്യേണ്ടവർ ചെയ്‌തോളും. കുതറിവന്ന ബസ്സ്‌ നിർത്തേണ്ട താമസം. അയാളതിൽ ചാടിക്കയറി. അയാളുടെ ലക്ഷ്യം ഓഫീ...

കുപ്പി

മകൾ കോളേജിൽ അഡ്‌മിഷൻ കിട്ടിയ സന്തോഷത്തിനാണ്‌ കൂട്ടുകാർക്കൊപ്പം ആദ്യമായി കുപ്പി പൊട്ടിച്ചത്‌. അവൾ ഒന്നാം ക്ലാസ്സോടെ വിജയിച്ചപ്പോഴും സന്തോഷം പങ്കിട്ടു. പിന്നീടൊരൊത്തുചേരൽ അവളുടെ വിവാഹതലേന്നായിരുന്നു. അന്നയാൾ അല്‌പം കൂടുതൽ സന്തോഷിച്ചു. അയാൾ മയങ്ങിയപ്പോൾ കൂട്ടുകാർക്ക്‌ ദംഷ്‌ട്രകളും കൈകാൽ നഖങ്ങൾക്ക്‌ മൂർച്ചയും കൂടി. അവർ കാട്ടുമൃഗങ്ങളായി രൂപം പ്രാപിച്ചു. മകളുടെ ശരീരമാസകലം പോറലേറ്റതും അവളുടെ ദീനരോധനവും അയാളറിഞ്ഞില്ല. പിറ്റേന്ന്‌ അവളുടെ ചിതയിൽ അണയാൻ കാത്തുകഴിയുന്ന നെരിപ്പോടുകളിൽ ഇറ്റുവീഴുന്ന കണ്ണീർതുള...

തീർച്ചയായും വായിക്കുക