ജനാർദ്ദനൻ വണ്ടാഴി
നറുനിലാവിൻ ശീതളഛായയിൽ
‘എന്താ ഈ അടുക്കളവട്ടത്തിങ്ങനെ മണത്ത് നടക്കണത്. ഒരു പത്തുമിനിട്ട് കഴിഞ്ഞ് ഞാൻ അങ്ങ്‌ട്ട് വരാം. ആ കോലായിൽ ചെന്നിരുന്നോൾവാ’ പേപ്പറിൽ ചരമക്കോളം നിവർത്തിവച്ച് അതിലെ ചിത്രോക്കെ ഒന്നു കണ്ട്വോൾവാ നമ്മളും കുഴിക്ക് കാലും നീട്ടി ഇരിക്ക്യാണല്ലോ.“ മേരിക്കുട്ടിയുടെ താക്കീതൊന്നും വകവെക്കാതെ ചാക്കോച്ചേട്ടൻ അടുക്കളഭാഗത്ത് മുക്കുവിടർത്തി മണംപിടിച്ചു നടന്നു. ‘എന്താ ഇവ്‌ടെ ഒരു കുമുകുമാ മണം’. ‘അപ്പോ അതാ കാര്യം. കപ്പപ്പുഴുക്ക് ഇപ്പോ ആകും’. ‘നല്ല വേളാങ്കീടെ മണം മൂക്കിക്കയറ്യാപ്പിന്നെ എങ്ങനെയാ ഇരിക്യാ’ ...
ഇപ്പണി പറ്റില്ലേ….
മരങ്ങാടൻ ജോർജ്, മകൻ ഔസേപ്പൂട്ടീടെ ആവശ്യത്തിനുമുമ്പിൽ തലകുനിക്കാൻ തന്നെ തീരുമാനിച്ചു. എന്നിട്ട് സിമ്പ്‌ളനൊരു ചോദ്യം. “എന്തൂട്ട്‌ണടാ നീ ഈ പറയണേ?” “നമ്മടെ കൊച്ചുണ്ണി മാഷ്‌ടെ മകന്റെ കഥ ഒരു പൊസ്‌തകത്തിൽ വന്നിരിക്കുന്നു.‘ തലേൽ ആൾത്താമസമുളള പുളേളണ് അവൻ എന്ന് മരങ്ങാടൻ ജോർജ്ജ് മനസ്സിൽ പറഞ്ഞെങ്കിലും ഒരു കുന്നിനോളം കുന്നായ്‌മയും അദ്ദേഹത്തിന്റെ തിരുഹൃദയത്തിൽ തോന്നാതിരുന്നില്ല. ’എന്തൂട്ട്‌ണ് കതോം കിതേം പറഞ്ഞ് നടക്കണ്. ഡാ ഔസേപ്പൂട്ട്യോ..., രണ്ടുചാക്ക് അരി വിറ്റാ കിട്ടുന്ന പുണ്യം വല്ലാണോ അ...
എന്റെ പ്രണയിനി
ഈ കാവൽമാടത്തിലെ കറുത്ത ഏകാന്തതയിൽ അതിതീവ്രമായ എന്റെ പ്രണയിനിയെക്കുറിച്ച് കടുത്തനിറമുള്ള മണമുള്ള ചിത്രങ്ങൾ വരത്തെടുക്കാൻ കഴിയും പകലന്തിയോളം വച്ചും വിളമ്പിയും കുട്ടികളെ നോക്കിയും വിഴുപ്പലക്കിയും അവളെന്നെ അഗാധമായി പ്രണയിക്കുകയായിരിക്കും. ഞാൻ വായിച്ചുതീർത്ത പുസ്തകങ്ങളുടെ ഗന്ധം നുകർന്നും ഞാൻ എഴുതിയ കവിതകളുടെ രസം ആസ്വദിച്ചും എന്റെ ചിഹ്നങ്ങൾ പതിച്ച വസ്തുക്കളെ സ്പർശിച്ചും അവളെന്നെ അഗാധമായി പ്രണയിക്കുകയായിരിക്കും. ഓരോ സമാഗമങ്ങളിലും അവളുടെ കണ്ണിലേക്കിരമ്പി വരുന്ന പ്രകാശജ്വാലകളെ അവഗണിക്കാതെ ഏറ്റുവാങ്ങ...
കൊതുകു നിവാരണം
പനി. നാട്ടിൽ മുഴുവൻ ഗംഭീരൻ പനികൾ. കുറേ യമണ്ടൻ പേരുകൾ. ഡങ്കി, ചിക്കുൻഗുനിയ, ജപ്പാൻജ്വരം, തക്കാളിപ്പനി, സർവ്വസാധാരണനായ പനികളൊന്നും ഇപ്പോഴില്ല. ഒരു രോഗിയോട് ഡോക്ടർ തനിക്ക് സാധാരണ പനിയാണല്ലോ എന്നു പറഞ്ഞാൽ രോഗിക്ക് ഇഷ്ടമാവില്ല. നാട്ടിൽ ആകെ അരക്ഷിതാവസ്ഥ. അതിനൊക്കെ കാരണം കൊതുക്. കൊതുകുകൾ കേരളം പിടിച്ചടക്കിയിരിക്കുന്നു. മുനിസിപ്പാലിറ്റി കോൺഫ്രൻസ് ഹാളിൽ ഘോരമായ ഒരു മീറ്റിംഗ് നടക്കുകയാണ്. ചെയർമാൻ തൊട്ട് സകലമാന മെമ്പറന്മാരും ഹാജർ! പ്രാരംഭ നടപടിയായ ചായ, പരിപ്പുവട സേവക്കുശേഷം മെമ്പറന്മാരുടെ ഒച്ച പൊന...
വിരുദ്ധതകൾ നേർക്കുനേർ
1. അനുഭവിക്കുന്നവനും അനുഭവിപ്പിക്കുന്നവനും നേർക്കുനേർ പൊരുതുകയാണ് 2. പഴയൊരു പുസ്തകത്താളിന്റെ ചിതലരിക്കാകോണിൽ ഹിരോഷിമയെന്ന ദുരന്തസത്യത്തെ ദുരമൂത്തവന്റെ പരീക്ഷണാഗ്നിയെ പുതുതലമുറയുടെ പേടിസ്വപ്നത്തിലേക്ക് ഒരു പടർരോഗമായി കടത്തിവിട്ടുപൊള്ളിക്കാൻ കുറിച്ചുവെച്ചിട്ടുണ്ട് 3. മരണം ഏറ്റുവാങ്ങിയവന്റെയും മരണം വിതച്ചവന്റെയും വിരുദ്ധത നേർക്കുനേർ പൊരുതുകയാണ്. 4. പ്ലാച്ചിമടയിലെ കോളകുപ്പികളിലൂടൊഴുകുന്നത് ദാഹനീരുകളെ കുടിച്ചുവറ്റിച്ച് തദ്ദേശീയന്റെ മുഖത്തുനോക്ക...