ജനാർദ്ദനൻ പി.വണ്ടാഴി
കവിത എന്തിന്?
കവിത എങ്ങനെ എഴുതണം? പലരും ചോദിക്കുന്നൊരു ചോദ്യമാണ്. പഴയകാലത്താണെങ്കിൽ ഒരു ചട്ടക്കൂടൊക്കെയുണ്ടായിരുന്നു. അതു ഭംഗിയേറിയതുമായിരുന്നു. ഗദ്യത്തിൽ മാത്രമല്ല, എങ്ങനെവേണമെങ്കിലും കവിത എഴുതാം എന്ന രീതിയിൽ നമ്മുടെ കവികൾ എത്തിച്ചേർന്നിരിക്കുന്നു. വളർച്ചയോ തളർച്ചയോ എന്ന് തീരുമാനിക്കേണ്ടത് വായനക്കാരനാണ്. ഒരു അബ്‌സ്‌ട്രാക്‌ട് പെയിന്റിംഗ് കാണുന്നതുപോലെ വിഷമവും, സംവദിക്കാൻ തീരെ അനുവദിക്കാത്തതുമായ കവിതകൾ, വായനയെ വിരസമാക്കുന്നു. കവിത എന്തിനാണ്? ഈ ചോദ്യം കവികൾ സ്വയം ചോദിക്കട്ടെ. ഇപ്പോഴത്തെ കവിക്ക് കണ്ണില...