ജമിനി കുമാരപുരം
ദേശീയം
ദേശത്തിന്റെ മൃഗമേത്? കാട്ടിലെ വീരൻ കടുവ. ദേശത്തിന്റെ കിളിയേത്? സുന്ദരിയായൊരു മയിലാണ്. ദേശത്തിന്റെ പൂവേത്? അഴകോലുന്നൊരു താമര. ദേശത്തിന്റെ പാട്ടെന്നാൽ ജനഗണമനയാണല്ലോ. Generated from archived content: nursery_sep24.html Author: jamini_kumarapuram
വീട്
താരാട്ടു പാടുന്നതാരാണ്? താരാട്ടു പാടുന്നതമ്മ. പുത്തനുടുപ്പു തരുന്നതാര്? അച്ഛനാണല്ലോ എന്നച്ഛൻ. തുമ്പിയെക്കാട്ടുന്നതാരാണ്? ചേലുളെളാരെന്നുടെ ചേച്ചി. കൂടെക്കളിക്കുന്നതാരാണ്? ചേട്ടനാണെന്നുമെൻ കൂട്ട്. എല്ലാപേരും ഒന്നിച്ചെന്നാൽ വീടിനു നല്ലൊരൈശ്വര്യം. Generated from archived content: nursery1_dec10.html Author: jamini_kumarapuram
കൊതുകിന്റെ പാട്ട്
മന്തു പരത്തുകയെന്നുടെ ജോലി ഞാനാണല്ലോ ക്യൂലക്സ് മലമ്പനി തരുന്നോരെന്നുടെ പേരോ ‘അനോഫിലിസാ’ണല്ലോ. സിറിഞ്ചും സൂചിയുമില്ലാതെ ഞങ്ങൾ നല്കുന്നിഞ്ചക്ഷൻ പകരം പാനം ചെയ്യാനായി നിങ്ങൾ തരുന്നു ചെഞ്ചോര. Generated from archived content: nursery-sept7.html Author: jamini_kumarapuram
ചക്കരമാവ്
വീട്ടിൻ മുറ്റത്തൊരുമാവ് പേരോ ചക്കരമാവ്. അച്ഛൻ നട്ടൊരു മാവ് മാങ്ങയിടുന്നതാരാണ്? മാങ്ങയിടുന്നതു കാറ്റാണ്. മാങ്ങ തിന്നാനാരുണ്ട്? കൊമ്പിൽ കാക്കയിരിപ്പുണ്ട്. മുറ്റത്തു ഞാനും നിൽപ്പുണ്ട്. Generated from archived content: kuttinadan_july12.html Author: jamini_kumarapuram
കടങ്കഥകൾ
1. കാവലില്ലാത്ത കൊട്ടാരത്തിൽ കണക്കില്ലാത്ത മുത്തുകൾ - നക്ഷത്രം 2. നമുക്കു സ്വന്തം. പക്ഷേ ഉപയോഗിക്കുന്നത് മറ്റുളളവർ -സ്വന്തം പേര് 3. കാലിൽ പിടിച്ചാൽ ഞാൻ വാപൊളിക്കും വായിലകപ്പെടുന്നത് എനിക്കിര. എന്റെ പേര് തിരിച്ചാലും മറിച്ചാലും ഒന്നുപോലെ. -കത്രിക 4. ചുവന്നവൻ കുളിച്ചാൽ കറുക്കും - തീക്കട്ട 5. ജീവനില്ല കാലുമില്ല അവൻ കടക്കാത്തിടവുമില്ല. -നാണയം Generated from archived content: kadam_june26.html Author: jamini_kumarapuram
കടങ്കഥകൾ
1. ഒരമ്മ നേരം വെളുത്താൽ വീടിനുചുറ്റും ചുറ്റി നടക്കും. പിന്നെ ചെന്നൊരു മുക്കിലിരിക്കും - ചൂല് 2. എടുത്ത വെളളം തിരിച്ചുവയ്ക്കാൻ കഴിയില്ല - കറന്ന പാൽ 3. ഓടും കാലില്ല കരയും കണ്ണില്ല അലറും വായില്ല ചിരിയ്ക്കും ചുണ്ടില്ല - മേഘം 4. ഇല കത്തിപോലെ. കായ് പന്തുപോലെ - മാവ് 5. ഇപ്പോൾ പണിത പുത്തൻവീടിന് ആയിരം കിളിവാതിൽ - തേനീച്ചക്കൂട് Generated from archived content: kadam_apr30.html Author: jamini_kumarapuram
ഒരു നിമിഷം
എനിക്ക് ഒരു വീടുണ്ട്. കൊട്ടാരം പോലെയുളള ഒരു വലിയ ബംഗ്ലാവ്. വിലകൂടിയ ഗ്രാനൈറ്റ് പതിച്ച മുറികളും, ബാത്ത്റൂമുകളും. എന്റെ പുരയിടത്തിൽ അച്ഛൻ തന്ന ഒരു വലിയ ആനയെ കെട്ടിയിട്ടുണ്ട്. ബാങ്ക് ബാലൻസ്, ആഭരണങ്ങൾ, പുരയിടങ്ങൾ അങ്ങനെയങ്ങനെ ധാരാളം. പക്ഷേ ഒരു നിമിഷം ശ്വാസം നിന്നുപോയാൽ ആറടി മണ്ണുമാത്രം എനിക്ക് സ്വന്തം. Generated from archived content: story3_may21_08.html Author: jamini_kumarapuram