ജമിനി കുമാരപുരം
സമർപ്പണം
നിന്റെയാത്മാവിൻ നിഴലി- ലെന്നോർമ്മകളൊളിഞ്ഞു കിടന്നിടുന്നു നിഴലുകൾ കറുപ്പിച്ച നിൻ കണ്ണുകളെന്നോടതു പറഞ്ഞു വിറയാർന്ന നിൻ കരങ്ങളാം തലോടലാലനെന്നോടു പറഞ്ഞു. ഉറവു നീരിതെപ്പോലെ നീ വിശുദ്ധ! പരിശുദ്ധ! പുതുമയാർന്നവൾ പഴങ്ങൾപോലെ മധുരം നിറഞ്ഞവൾ ലോലമാം നിൻ കരങ്ങൾ സ്നിഗ്‌ദ്ധമായ് പരിശുദ്ധമായ് നിലനിന്നിടുന്നു. കൺകോണാലുളള നിൻ തലോടലാൽ ബദാം മരത്തിന്നുന്മേഷം ഞാനറിയുന്നു. നിന്റെയാ നോട്ടത്തിലെന്നുടെ- യോർമ്മകളൊളിഞ്ഞു കിടന്നിടുന്നു. Generated from archived content: rojelio8.html Aut...
നഗ്നമായ മാറിടത്തിന്റെ വീരഗാഥ
മാമ്പഴങ്ങളെത്രയോ നില്പൂ! അതാ! പഴുത്തൊരെണ്ണം. ഒറ്റചാട്ടത്താലാമാറിടം നഗ്നമായി ഞാനുമാ മരത്തിൽ നിന്നെടുത്തുചാടി (ഹൊ! എന്തൊരു ചാട്ടം!) നഗ്നമാം മാറിടം കാണ്മതിന്നായി. ഭീരുവായ് സംപ്രീതയായവൾ എന്നെ നോക്കിക്കൊണ്ടു നിന്നിരുന്നു. അവൾക്കു മറ്റെന്തു ചെയ്യാനാകും ഓടാനോ! എന്തൊരക്രമം! പോകൂ! പോകൂ! എന്ന വാക്കിനാ ലവൾ തൻ അഭിനന്ദനങ്ങളെൻ നേർക്കു നീണ്ടു. അപ്പോഴും ഞാനവൾതൻ നഗ്നമാം മാറിടം നോക്കി നിന്നു. പഴുത്ത മാമ്പഴത്തിൻ വന്യസുഗന്ധമേ! നീയെന്തിനായെപ്പോഴുമാ- നഗ്നമാം മാറിടത്തെയോർമ്മിപ്പിപ്പൂ! ...
ബാല്യം
വീപ്പകൾക്കുളളിലും കുമിൾച്ചെടിക്കിടയിലും സൈക്കിൾ തൻ ചുറ്റുകൾക്കിടയിലും ചെലവിട്ടിരുന്നൊരിക്കൽ ഞാനെൻ സുതാര്യമാം ബാല്യകാലം. ഇലകൾക്കിടയിലൂടന്നു ഞാനോടുമ്പോൾ വഴികൾ തരളവും ആത്മാവ് മൃദുലവുമായിരുന്നു രാജവാഴ്‌ചതൻ കൊമ്പുകളിലൂടെ കാറ്റ് കൊമ്പുകളെയുയർത്തിടുമ്പോൾ സന്തോഷ നിമിഷങ്ങൾതൻ വീഴ്‌ചകൾ ചോരതൻ, വിലാപത്തിൽ താളനിബദ്ധമല്ലാത്തൊരു നൃത്തമായ് മാറിയിരുന്നു. ഉപയോഗശൂന്യമാം വസ്‌തുക്കൾ തൻ ശവസംസ്‌ക്കാരമായതു മാറി. ഇലകൾ കൊഴിഞ്ഞതാം മരങ്ങളും പൂക്കളും ചില വാക്കുകളും കൊണ്ടു തീർത്തതാമൊരു ശവസംസ്‌ക്കാരം. ശവംതീനി റഷ്യയാൽ നി...
പ്രണയ തത്വം
പ്രേമമൊരു ചിറകില്ലാപ്പക്ഷി. ചിറകില്ലാപ്പക്ഷിയാവെനിക്കു- നീയെൻ ചിറകുകളായിരുന്നു. വസ്തുതതൻ സത്യംതേടി, സാരംതേടി അനന്തതയിലേയ്‌ക്കു ഞാൻ നിന്നോടൊപ്പം പറന്നുയർന്നു. ഉയരങ്ങളിൽ മറ്റൊരു ചിറകില്ലാപ്പക്ഷിയെ കണ്ടുനീ- യൊരു സഹായഹസ്‌തമായ് പറന്നിറങ്ങി. ഞാൻ-ചിറകില്ലാത്തവൾ-ശൂന്യതയിൽ തനിച്ചായവശേഷിച്ചു. ഇന്നും ഞാനാ അഗാധഗർത്തത്തി- ലെൻ പറക്കൽ തുടരുന്നു. എന്റെയീ ഈരടികളിൽ നമ്മുടെ ഭ്രാന്തമാം പറക്കൽ കാണാം. ഇതു വായിക്കുമ്പോഴോർക്കുക നീ- യഗാധ ഗർത്തത്തിലേയ്‌ക്കു കുതിക്കുക! എങ്കിൽ നിനക്കിന്നും കാണാമവിടെ നീ മൂലം നിപതിച്ചുപ...
അവൾ – വഴിയോരത്തെ സുഗന്ധപുഷ്പം
ഉയർന്നതാം പാലത്തിൻ മദ്ധ്യത്തി- ലൂടൊരോർമ്മതൻ പ്രകാശധാര കടന്നിടുന്നു നക്ഷത്രങ്ങളിലേയ്‌ക്കുളള ദൂരമിപ്പോഴ- തിന്നസ്വസ്ഥത കുറച്ചിടുന്നു. അവളും തെരുവുമാപ്പൂന്തോട്ടവും മനം മയക്കുവാറുളെളാരാ- കൊഴുന്തിൻ സുഗന്ധവുമിപ്പോൾ മനസ്സിന്റെ മുറ്റത്തു ജ്വലിച്ചിടുന്നു. ഇന്നുമാപ്പക്ഷിതൻ ചുണ്ടിൽ റോസും മാംസളത്വവും അതിന്റെ കൺകളിൽ നിഴലിക്കു- മൊരാകാശ നീലിമയും തുടുത്തു നില്പൂ! ചേളിലയിൽ നിന്നും പൊട്ടിമുളച്ചതാം സംഗീതമിപ്പോഴതിൻ കൂട്ടിലേയ്‌ക്കും പിന്നെ ശിഖരങ്ങളിലേക്കു- മൊപ്പം വ്യാപിച്ചിടുന്നു. ഞാൻ വിളിച്ചു കൂവി-തുടരുക! ...