Home Authors Posts by ജയ്‌സൺ മാത്യു കാനഡാ.

ജയ്‌സൺ മാത്യു കാനഡാ.

0 POSTS 0 COMMENTS

സ്വാതന്ത്ര്യദിന പരേഡ്‌ഃ ടൊറോന്റോ പ്രകമ്പനം കൊണ്ടു

ഇന്ത്യൻ കോൺസുലേറ്റും പനോരമ ഇന്ത്യയും സംയുക്‌തമായി നടത്തിയ സ്വാതന്ത്ര്യദിന പരേഡ്‌ അക്ഷരാർത്ഥത്തിൽ ടൊറോന്റോയെ പ്രകമ്പനം കൊളളിച്ചു. 10 ന്‌ രാവിലെ 10 മണിക്ക്‌ ഇൻഡ്യൻ കോൺസുലേറ്റ്‌ ജനറൽ സതീഷ്‌ സി മേത്ത ഇന്ത്യൻ ദേശീയപതാക ഉയർത്തി ആഘോഷപരിപാടികൾ ഉദ്‌ഘാടനം ചെയ്‌തു. മിനിസ്‌റ്റർ ഓഫ്‌ സ്‌മോൾ ബിസിനസ്‌ ഹരീന്ദർ ഠാക്കൂർ, വിദ്യാഭ്യാസമന്ത്രി കാതലീൻ വേയ്‌ൻ തുടങ്ങി നിരവധി മന്ത്രിമാരും എം.പി.പി മാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരളത്തെ പ്രതിനിധീകരിച്ച്‌ ഈ വർഷവും കനേഡിയൻ മലയാളി അസോസിയേഷൻ പരേഡിൽ പങ്കെടുത്തു. ആയിരങ്ങൾ ...

അഖില കാനഡാ വടംവലിമത്സരവും ഫാമിലി പിക്‌നിക്കും

കനേഡിയൻ മലയാളി അസോസ്സിയേഷന്റെ ആഭിമുഖ്യത്തിലുളള ഈ വർഷത്തെ ഫാമിലി പിക്‌നിക്ക്‌ ആഗസ്‌റ്റ്‌ 9 ശനിയാഴ്‌ച 10 മണി മുതൽ മിസ്സിസ്സാഗാ വൈൾഡ്‌വുഡ്‌ പാർക്കിൽവച്ച്‌ നടക്കും. പിക്‌നിക്കിന്റെ ഭാഗമായി വർഷംതോറും നടത്താറുളള അഖില കാനഡാ വടംവലി മത്സരവും ഉണ്ടാവും. പ്രസിഡന്റ്‌ ജേക്കബ്‌ വർഗീസ്‌ പതാത ഉയർത്തി പിക്‌നിക്‌ ഉദ്‌ഘാടനം ചെയ്യും. നാടൻ ഭക്ഷണ വിഭവങ്ങളും, മത്സരങ്ങളും, കളികളും മറ്റുമായി ഒട്ടേറെ ഇനങ്ങൾ ഈ വർഷം ഒരുക്കിയിട്ടുണ്ടെന്ന്‌ എന്റർറ്റൈൻമെന്റ്‌ കൺവീനർമാരായ തോമസ്‌ തോമസും മോഹൻ അരിയത്തും അറിയിച്ചു. കുട്ടികൾക്ക്‌ പ...

കാനഡയിൽ സ്‌റ്റീഫൻ ഹാർപ്പർ വീണ്ടും അധികാരത്തിലേക്ക്...

ഓട്ടവ ഃ കാനഡായുടെ പ്രധാനമന്ത്രിയായി കൺസർവേറ്റിവ്‌ പാർട്ടി ലീഡർ സ്‌റ്റീഫൻ ഹാർപ്പർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 308 അംഗ പാർലമെന്റിൽ ഹൗസ്‌ ഓഫ്‌ കോമൺസ്‌) 143 സീറ്റുകൾ നേടിക്കൊണ്ടാണ്‌ ഹാർപ്പറുടെ കൺസർവേറ്റീവ്‌ പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയത്‌. പക്ഷേ, 12 സീറ്റുകളുടെ കുറവിൽ കേവലഭൂരിപക്ഷമായ 155 സീറ്റികൾ മറികടക്കാൻ ഇത്തവണയും അവർക്കായില്ല. പ്രധാന പ്രതിപക്ഷമായ ലിബറൽ പാർട്ടിക്കാണ്‌ ഏറ്റവും വലിയ തിരിച്ചടി ഈ തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്‌. കഴിഞ്ഞ തവണ 95 സീറ്റുകളുണ്ടായിരുന്ന അവർക്ക്‌ ഇത്തവണ 76 സീറ...

കേരളപ്പിറവി ദിനത്തിൽ സാഹിത്യസമ്മേളനവും ചിരിയരങ്ങും...

ടെറോന്റൊ; കനേഡിയൻ മലയാളി അസോസിയേഷന്റെ കീഴിലുള്ള സി.എം.എ. സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനമായ നവംബർ 1 ശനിയാഴ്‌ച 6 മണിക്ക്‌ സാഹിത്യസമ്മേളനവും ചിരിയരങ്ങും സംഘടിപ്പിക്കുന്നു. മിസ്സിസ്സാഗായിൽ ബ്രിസ്‌റ്റൽ റോഡിലുള്ള സെന്റ്‌ ഫ്രാൻസീസ്‌ സേവ്യാർ സെക്കന്ററി സ്‌കൂളിൽ (ഹ്യൂറൊന്റാരിയോ ആന്റ്‌ ബ്രിസ്‌റ്റൽ) ലാണ്‌ ചടങ്ങ്‌. നിരവധി മലയാള പുസ്‌തകങ്ങളുടെ രചയിതാവും മുൻ ലാനാ പ്രസിഡന്റുമായ ജോൺ ഇളമത സമ്മേളനം ഉത്‌ഘാടനം ചെയ്യും. “കാനഡായിലെ മലയാളം എഴുത്തുകാരി” എന്ന്‌ അറിയപ്പെടുന്ന നിർമ്മല തോമസ്‌ വിശിഷ്‌ടാ...

ടൊറൊന്റോയിലെ സ്വാതന്ത്ര്യദിനപരേഡിൽ സി.എം.എ.യും

പനോരമ ഇന്ത്യയും ഇന്ത്യൻ കോൺസുലേറ്റ്‌ ടൊറൊന്റോയും സംയുക്തമായി നടത്തുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച്‌ ഈ വർഷവും കനേഡിയൻ മലയാളി അസോസിയേഷൻ (സി.എം.എ.) പങ്കെടുക്കുമെന്ന്‌ സെക്രട്ടറി രാജീവ്‌ ഡി പിളള അറിയിച്ചു. ആഗസ്‌റ്റ്‌ 10 ഞായറാഴ്‌ച 10 മണിക്ക്‌ ടൊറൊന്റോയിലെ യംഗ്‌- ഡൻഡാസ്‌ സ്‌ക്വയറിൽ നടക്കുന്ന വർണ്ണശബളമായ സ്വാതന്ത്ര്യദിനപരേഡിൽ സി.എം.എ ബീറ്റ്‌സിന്റെ ചെണ്ടമേളം പ്രധാന ആകർഷകമായിരിക്കും. ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട്‌ സാംസ്‌ക്കാരിക കലാപരിപാടികൾ അരങ്ങേറ...

തീർച്ചയായും വായിക്കുക