ജയിൻ ജോസഫ്
സൂര്യതാഴ്‌വാരത്തെ ദേശാടനക്കിളി
പച്ച നിറമുള്ള സ്റ്റിക്കർ ഒട്ടിച്ച്, ബുക്സ് എന്നു ലേബൽ ചെയ്ത അവസാന പെട്ടിയും താഴെയിറക്കി യുണൈറ്റഡ് വാൻ ലൈൻസിന്റെ വലിയ ട്രക്ക് പതുക്കെ ഡ്രൈവേ വിടുന്നതും നോക്കി നിന്നു അനിത. മറ്റൊരു വീടുമാറ്റം. കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ അഞ്ചാമത്തെ വീടാണിത്. കല്യാണം കഴിഞ്ഞ് വിനോദിനൊപ്പം കാനഡ എന്ന വിദേശ രാജ്യത്തേക്കു പറക്കുമ്പോൾ ഒരു കുടുംബ ജീവിതം തുടങ്ങുന്ന സ്വപ്നത്തേക്കൾ മുമ്പിട്ടു നിന്നതു ജനിച്ച നാടും വീടും, പപ്പയെയും മമ്മയേയും പിരിയുന്നതിലുള്ള വിഷമമായിരുന്നു. പതിനെട്ടു നിലയിൽ തലയുയർത്തി നിൽക്കുന്ന കെട്ടിട...