ജെയിൻ ജി.മഞ്ഞുമല
പ്രവാചകൻ
ആദ്യമൊക്കെ സത്യവ്രതൻ അറിയാതെയാണ് അയാളുടെ പ്രവചനങ്ങൾ കേൾക്കാൻ ഞാൻ ബസ്സു കയറി നഗരത്തിലെത്തിയിരുന്നത്. സാവിത്രിയാണ് ഇയാളെ ആദ്യം പരിചയപ്പെടുത്തിയത്. ഫോണിലൂടെ അവൾ അയാളോട് എന്നെക്കുറിച്ച് പറഞ്ഞപ്പോൾതന്നെ അയാൾ പറഞ്ഞത് ഞാൻ പിറ്റേന്ന് ആശുപത്രിയിൽ ചികിത്സാർത്ഥം പ്രവേശിപ്പിക്കപ്പെടുമെന്നായിരുന്നത്രേ! ഒരാഴ്‌ച ആശുപത്രിയിൽ കിടന്നു. നേരേ അയാളുടെ അടുത്തേക്ക് ബസു കയറിയതും സത്യവ്രതൻ അറിയാതെ തന്നെയായിരുന്നു. അയാൾ പറഞ്ഞുഃ “അകാരണമായി കലഹമുണ്ടാക്കുന്ന ഭർത്താവ് നിങ്ങളെ അടുത്തനാളിൽ ഉപേക്ഷിക്കും.” ഞാൻ...