ജോഹന്നസ് വി.ജെൻസെൻ
നഷ്‌ടവനങ്ങൾ
മണ്ണ് ഉഴുതുമറിച്ച മനുഷ്യനായിരുന്നു കോറ. കുറച്ചു പണം സമ്പാദിച്ചു കഴിഞ്ഞപ്പോൾ ഒരു അടിമയെ വാങ്ങാൻ അയാൾ പട്ടണത്തിലേക്കു പോയി. അടിമ വ്യാപാരി ചില അടിമകളെ അയാൾക്കു കാണിച്ചു കൊടുത്തെങ്കിലും, കോറ സംതൃപ്‌തനായില്ല. “നിങ്ങൾക്കുവേണ്ടി അവരെയൊക്കെ ഇവിടേയ്‌ക്കു വലിച്ചിഴയ്‌ക്കണമെന്നു ഞാൻ കരുതുന്നു.” വ്യാപാരി മുറുമുറുത്തു. ഉച്ചയായിരുന്നതിനാൽ അടിമകളെല്ലാം ഉറക്കമായിരുന്നു. “മറ്റെവിടെയെങ്കിലും എനിക്കു തിരയേണ്ടിവരും.” കോറ വെറുതെ തട്ടിവിട്ടു. “കൊളളാം, കൊളളാം!” വ്യാപാരി ഇരുമ്പുചങ്ങലയിൽ പിടിച്ചുവലിച്ചപ്പോൾ...