ജാക്വിലിൻ മേരി മാത്യു
തീരെ അപരിചിതനായ ഒരുവനെപ്പറ്റി
ശൈത്യത്തിന്റെ തുടക്കമായിരുന്നു
ഉള്ളുറഞ്ഞു മരിക്കാതിരിക്കാനൊരു
വീട് വേണമായിരുന്നു
നാളുകളുടെ അലച്ചിലുകൾ ഒടുവിലെന്നെ
അയാളുടെ മുന്നിൽ കൊണ്ടെത്തിച്ചു.
ഇറാനിയൻ ഭൂപടത്തിന്റെ
ഏതോ വിളുമ്പിൽ നിന്നും
കാലങ്ങൾക്കു മുന്നേ
ഇങ്ങോട്ടു കുടിയേറിയ ഒരു മനുഷ്യൻ.
വെളുത്തു കൊലുന്നനെയുള്ള അയാളുടെ രൂപമെന്നെ
'ഫ്ലോറന്റിന അരിസ'*യെ ഓർമിപ്പിച്ചു
വാർധക്യത്തിന്റെ വെളുത്ത നേർത്ത പാട
അയാളുടെ കണ്ണുകളുടെ വെളിച്ചത്തെ
ചെറുതായി മൂടി കളഞ്ഞിരുന്നു.
മാർഗരറ്റ് ഡ്രൈവിലെ
തണുത്തു വിറങ്ങലിച്ച പൂച്ചക്കുട്ടിയെ എന്ന പോൽ
ആ വ...