ജാബിർ റഹ്‌മാൻ
ഓണം പറയാതെ പോകുന്ന ചില നേരുകൾ
സാമാന്യവത്‌കരിക്കപ്പെട്ട ഒരു പഴംപാട്ടായി പറഞ്ഞാൽ, സമൃദ്ധിയുടെ ആഘോഷമാണ് മലയാളിക്ക് ഓണം. വാമനൻ പാതാളത്തിലാഴ്‌ത്തിയ മാവേലിത്തമ്പുരാൻ നാടുകാണാനെത്തുന്ന നാൾ. ജാതി-മതഭേദങ്ങൾക്കതീതമായി മലയാളി ഒന്നിച്ചാസ്വദിക്കുന്ന കേരളത്തിന്റെ ദേശീയോത്സവമായാണ് ഓണം വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷെ, ഇത്തരം പ്രചരണങ്ങൾക്ക് വസ്‌തുതയുമായി എത്രത്തോളം ബന്ധമുണ്ട്? ഇതര മത, സംസ്‌കാരങ്ങളുടെ ആചാരാനുഷ്‌ഠാനങ്ങളെക്കുറിച്ച് പറയുകയോ എഴുതുകയോ ചെയ്യേണ്ടി വരുമ്പോൾ മലയാളി പ്രകടമാക്കുന്ന രാജഭക്തിയുടെ കാപട്യം മാറ്റിവെച്ച് പറഞ്ഞാൽ, ...