ജെ. അനിൽ കുമാർ
അലക്സാണ്ടറും യോഗിയും
സ്വാമിജിയുടെ മുറിയിലെത്തിയ അലക്സാണ്ടര്‍ സ്ഥലജല വിഭ്രാന്തിയിലായി. വര്‍ദ്ധിച്ച സംഭ്രമം അലക്സാണ്ടറെ വല്ലാതെ ചൂടുപിടിപ്പിച്ചു. അയാള്‍ വിയര്‍ക്കാന്‍ തുടങ്ങി . സ്വാമിജി ധ്യാനത്തിലാണ്. ആദ്യമായിട്ടാണ് അലക്സാണ്ടര്‍ ഇത്തരമൊരു സാഹചര്യത്തിലേക്ക് ക്വട്ടേഷനുമായി എത്തുന്നത്. അര്‍ദ്ധ നഗ്നനായ സ്വാമിജിയുടെ കഴുത്തില്‍ നീളത്തില്‍ സ്വര്‍ണ്ണരുദ്രാക്ഷം . ചരടില്‍ കോര്‍ത്തപുലി നഖം. രണ്ടു കൈകളിലും പലനിറത്തിലുള്ള ചരടുകള്‍ ദിവ്യത്വത്തെ ബലപ്പെടുത്താനെന്ന മട്ടില്‍ പിണച്ചു കെട്ടിയിരിക്കുന്നു. സംശയം തോന്നേണ്ട നമസ്ക്കരിച്ചേക്ക...
ബെറ്റാലോക്ക് 50 mg
''ഇനി ഒരുപാടു ദൂരം പോകാനുണ്ടോ?'' - കൃത്യമായ അകലം പാലിച്ചുകൊണ്ട് ശ്യാമള ചോദിക്കുന്നു. ശരീരങ്ങളെ അകറ്റിയിരുത്താനുള്ള രണ്ടുപേരുടേയും ബോധപൂര്‍വമായ ശ്രമങ്ങളെ ബസ്സിന്റെ ക്രമരഹിതമായ ചലനങ്ങള്‍ പലപ്പോഴും തോല്പ്പിക്കുന്നുണ്ടായിരുന്നു. " ധൃതിയായോ''?- അയാള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു. ''ധൃതിയോ, എന്തിന്? എത്താറായോ എന്നേ അര്‍ഥമാക്കിയുള്ളു - അവളൊരു പ്രത്യേകഭാവത്തോടെ, രസിക്കാത്ത മട്ടില്‍ മറുപടി പറയുന്നു. ബസ് പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ രണ്ടുപേരും മുന്നോട്ടാഞ്ഞതും പരസ്പരം കൈകളില്‍ അറിയാതെ പിടിച്ചതും ഒരുമിച്ചാ...
ഉദര നിമിത്തം ബഹുകൃതവേഷേ
അസമയത്തുള്ള വിളികൾ പലപ്പോഴും ആപൽസുചകങ്ങളായിരുന്നതിനാൽ തെല്ല് ഭയത്തോടെയാണ് ജോസഫ് ഫോണെടുത്തത്. അങ്ങേത്തലയ്‌ക്കൽ ഹാരിസ്; “ജെ.പീ, നീ വിഷമിക്കരുത്, നമ്മുടെ സി.കെ. മരിച്ചു.” “എപ്പോ? എങ്ങിനെ?” “അതൊന്നുമറിയില്ല. ഒരു പെണ്ണാണ് ഫോൺ ചെയ്‌തത്.” “എവിടെ നിന്ന്?” ഏതെങ്കിലും ഹോസ്‌പിറ്റലിൽ നിന്നാണോ?“ ”റൂമിലെത്തണമെന്നാ പറഞ്ഞത്. വല്ല അയൽക്കാരുമാവും. നീ വേഗം റെഡിയാക് ഞാനുടനെയെത്താം.“ ആലീസിനെ വിളിച്ചുണർത്തി കാര്യം പറഞ്ഞ്, ഉറക്കെത്തിന്റെ കെട്ടു നിറഞ്ഞ അവളുടെ ചോദ്യങ്ങൾക്ക് ഒറ്റ വാക്യങ്ങളിൽ ഉത്തരം നൽകി, ...
തലവര
തന്റെ തലവര മാറ്റി എഴുതിക്കുവാനാണ് സ്വന്തമായുണ്ടായിരുന്ന ആറരസെന്റ് പറമ്പും ഓടിട്ട വീടും മറ്റ് സ്‌ഥാവര ജംഗമ വസ്‌തുവകകളും വിറ്റ്, പ്രശസ്‌ത ജ്യോത്സ്യനും സകലമാന ആധി - വ്യാധികളെ മാറ്റുന്നവനുമായ കൈലാസപണിക്കരുടെ മുന്നിൽ പുതുക്കുടി കണ്ണൻ മകൻ രാഘവൻ എത്തിയത്. ആരുടെ തലവര വേണം? പണിക്കരുടെ ചോദ്യം. നേരത്തേ മനസ്സിലുറപ്പിക്കുന്നവരിൽ ചിലർ; മമ്മൂട്ടി, മോഹൻലാൽ, സച്ചിൻ ടെണ്ടുൽക്കർ, വിജയ്, മല്യ, മുകേഷ് അംബാനി (കുറഞ്ഞപക്ഷം അനിൽ അംബാനി), ശതകോടിശ്വരൻമാരായ ചില എം.പി.മാർ, മന്ത്രിമാർ, ബ്രൂണെയിലെ സുൽത്താൻ, വാറൽ ബുഫ...