Home Authors Posts by ഇയ്യങ്കോട്‌ ശ്രീധരൻ

ഇയ്യങ്കോട്‌ ശ്രീധരൻ

Avatar
0 POSTS 0 COMMENTS

ആത്മഗതം

പേരറിയാത്ത കാട്ടുചെടിയുടെ പൂവാണ്‌ ഞാൻ ആരും നനയ്‌ക്കാതെ, ആരും മണക്കാതെ വാടാതെ നിൽക്കുന്ന പൂവാണു ഞാൻ. വേലിയില്ലാതെ, മതിലുകളില്ലാതെ വാനിന്നുചോട്ടിൽ വെളിമ്പറമ്പിങ്കലായ്‌ വാടാതെ വാഴുന്നു ഞാൻ വെറും പൂവാണു ഞാൻ. Generated from archived content: poem8_aug7_07.html Author: iyyankottu_sreedharan

ഗുണപാഠം

എല്ലാം കഴിഞ്ഞ്‌ തിരയടങ്ങീടുന്നു. വെൺചാരമായ ചുടല, കടപ്പുറം അക്കരെയില്ലാത്തൊരബ്‌ധിക്കുമപ്പുറം കുത്തിക്കെടുത്തിയതാരാണ്‌, സൂര്യനെ. ഇന്നലെ കേട്ട നിലവിളി, മാറ്റൊലി- യെന്നപോൽ കാതിലലയടിക്കുന്നുവോ? ഭദ്രമെന്നോർത്തൊരു പളളിയും കോവിലും നിഷ്‌ഫലമെന്നു തിരുത്തും പ്രകൃതിയെ സാധുവാം മർത്ത്യൻ തിരിച്ചറിഞ്ഞീടുന്ന- കാലം! സുനാമി ഗുണപാഠമായിതോ! Generated from archived content: poem3_may17.html Author: iyyankottu_sreedharan

തീർച്ചയായും വായിക്കുക