ഇയ്യങ്കോട് ശ്രീധരൻ
ഗോഡ്രയിൽനിന്ന് ഒരു വാർത്ത
സ്‌നേഹത്തിനെന്തു നിറമെന്ന് ചോദിച്ചു കേവലനായൊരു പയ്യൻ. ഉമ്മയോടൊപ്പം കമാലുദീൻ ദർഗ്ഗയിൽ ചുമ്മാ വന്നെത്തിയ പയ്യൻ സാമ്പ്രാണി കത്തിച്ചു ദർഗ്ഗയിൽ വന്നോരെ സ്വാഗതം ചെയ്യുന്നു സൂഫി, മധുരമായ് മൊഴിയുന്നു, സ്‌നേഹമെക്കാലവും മഹിതമാം തൂവെളള വർണ്ണം ‘തെറ്റാണ്, സ്‌നേഹം ചുവപ്പാണ് കണ്മുന്നി- ലിറ്റിറ്റു വീഴുന്ന രക്തം.’ ഏങ്ങലടിച്ചു കരയുന്നൊരുമ്മയെ സാന്ത്വനിപ്പിച്ചീടും പയ്യൻ ഏറെപ്പരുക്കനായ് ചൊല്ലുന്നതുകേട്ടു സൂഫിയാം ഹക്കീം നടുങ്ങി. തന്നയൽവാസിയാണുപ്പയെക്കൊന്നത് എന്നതപ്പയ്യനുമോർത്തു. സൂഫിയാം ഹക്കീം പറയുന്നു, പ്ര...