ഇത്തിക്കുട്ടിമ്മ
ഉമ്മൂമ്മ വൈദ്യം
ചെറിയ ജലദോഷത്തിൽ തുടങ്ങി ബുദ്ധിമാന്ദ്യത്തിനുവരെ പ്രതിവിധിയുണ്ട് ഉമ്മൂമ്മയുടെ പക്കൽ. കുറുങ്കൗശലം, ചൊട്ടുവിദ്യ എന്നീ ചെല്ലപ്പേരുകളിലാണിതറിയപ്പെടുന്നത്. ഇവയിൽ പലതും തികച്ചും അശാസ്‌ത്രീയവും യുക്തിക്ക് നിരക്കാത്തതുമായി തോന്നാവുന്നതാണ്. എന്നാൽ ശരീരത്തെ അവയവങ്ങളായി കാണാതെ സ്വയം സമ്പൂർണ്ണമായ ജൈവഘടകമായി കണ്ടുകൊണ്ടുളള ചികിത്‌സാരീതിക്ക് പ്രചാരമേറിവരുന്ന ഇക്കാലത്ത് ഇവയ്‌ക്കും ഉചിതമായ വ്യാഖ്യാനം നല്‌കാനാകും. രോഗലക്ഷണങ്ങളിലല്ല രോഗകാരണങ്ങളിലാണവർ ഊന്നുന്നതെന്ന കാര്യവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ജലദോഷ...