Home Authors Posts by ഐസക്‌ ഈപ്പൻ

ഐസക്‌ ഈപ്പൻ

0 POSTS 0 COMMENTS
നിറവ്‌, ജ്യോതി നഗർ, ഈസ്‌റ്റ്‌ ഹിൽ, കോഴിക്കോട്‌-673 005. Address: Phone: 9387518915

ഹൃദയത്തിലേയ്‌ക്കു തുറക്കുന്ന വാതിൽ

ഞങ്ങൾ യാത്ര തുടങ്ങുമ്പോൾ നഗരം ചൂടുപിടിച്ചുവരുന്നതേ ഉണ്ടായിരുന്നുളളൂ. ചരിത്രത്തിന്റെ ആലസ്യവുമായി നിരത്തുകൾ വിളറികിടക്കുന്നത്‌ കാറിന്റെ സൈഡ്‌ഗ്ലാസിലൂടെ ഞാൻ നോക്കിയിരുന്നു. നഗരങ്ങൾ പലപ്പോഴും ക്രമാനുഗതമായിട്ടല്ല വളരുന്നത്‌. ചില ഇടങ്ങൾ പെട്ടന്നും, ചിലയിടങ്ങൾ മുരടിച്ചും വളരുന്നതിനാൽ യൗവനത്തിൽ തന്നെ അവ വികൃതമാക്കപ്പെടുന്നു, എന്നു ഞാൻ ഓർത്തു. പിന്നിലേക്കു പായുന്ന പുളിമരങ്ങളും, വേപ്പും, ഞാവൽമരങ്ങളും ചൂടുപിടിച്ച നഗരത്തിലേയ്‌ക്കു കുളിർക്കാറ്റു വീശാൻ പാകത്തിൽ നിന്നു. കാറിൽ എന്നെ കൂടാതെ ഡോളി ബിസ്വാസ്‌ എന്...

ബാലമുരളിയും സി.ഐ.എയും

നഗരത്തിലെ ഒരു പരസ്യപ്പലകയിൽ ഇങ്ങനെ എഴുതിയിരുന്നു. “ഇന്ത്യയിൽ ലഭ്യമാകുന്നതിൽ ഏറ്റവും ശുദ്ധമായ ജലം ഞങ്ങളുടേത്‌.” അതിന്റെ അക്ഷരങ്ങൾ വലുതും, മനോഹരവുമായിരുന്നു. രാത്രിയിൽ, അക്ഷരങ്ങളിലേക്ക്‌ ചാഞ്ഞിറങ്ങുന്ന രീതിയിൽ സ്ഥാപിച്ചിരുന്ന സോഡിയം വേപ്പർ ലാമ്പിന്റെ പ്രകാശധാര യാത്രക്കാരുടെ മനസ്സിലേക്ക്‌ ആ പരസ്യത്തെ കൊണ്ടെത്തിച്ചു. നഗരവീഥിയുടെ തിരക്കുകളിൽ പെടാതെ ബാലമുരളി ആകാശത്തേക്കു നോക്കി അതു വായിച്ചു. ബാലമുരളിക്ക്‌ അപ്പോൾ കലശലായ ദാഹം തോന്നിയതിനാൽ അടുത്തുളള കുടിവെളളക്കടയിലേക്ക്‌ കയറി. അവിടെനിന്ന്‌ ജലം നിറച്ച...

ശശിന്ദ്രന്റെ പ്രണയത്തിൽ ദേവപ്രിയ

ഫെബ്രുവരിയുടെ സൗന്ദര്യം. തെരുവുകളിൽ പൂക്കൾ പടരുന്ന സന്ധ്യകൾ. മഞ്ഞിന്റെ സ്‌നേഹസൗഹൃദം. ഉദ്യാനത്തിലെ വെളുത്ത തൂണുകളിലെ ചെറിയ ബോക്‌സിൽ നിന്നും പെയ്‌തിറങ്ങുന്ന സംഗീതം. മൊസാർട്ടിന്റെ ഒരു സിംഫണിലായിരുന്നു അത്‌. ആ സംഗീതത്തിന്റെ മാസ്‌മരികതയിലേക്കു ഞാൻ വീഴും എന്നു കരുതുമ്പോൾ ശശി എത്തിച്ചേരുകയും, നീട്ടി വളർത്തിയ താടി വശങ്ങളിലൂടെ ചൊറിഞ്ഞുകൊണ്ടവൻ “ഒരു ചായ കുടിച്ചാലോ, ഇന്നു പട്ടിണിയാ” എന്ന്‌ ഈണത്തിൽ പറയുകയും ചെയ്യുന്നു. അങ്ങനെ ഞങ്ങൾ ഉദ്യാനസംഗീതത്തെ വിട്ട്‌ കടൽതീരത്തേക്കു നടന്നു. ചായ കുടിയെന്നാൽ കാലുകളെ...

തീർച്ചയായും വായിക്കുക