ഐറിന് എല്‍സ ജേക്കബ്
നിസംഗതകളുടെ ഉച്ചമയക്കം……
നിര്‍വികാരതയുടെ വിഷപ്പുകകൊണ്ട്ശ്വാസംമുട്ടി പിടഞ്ഞു പിടഞ്ഞ്,വാക്കുകള്‍ കരിനീലിച്ചുപോയിരുന്നു...പുറത്തേക്കൊന്നു തല നീട്ടുമ്പോഴെല്ലാംവഴിയടച്ചു കിനിഞ്ഞിറങ്ങിയശൂന്യതയുടെ തണുത്ത ചോരയ്ക്ക്ആരെയും നോവിക്കാന്പോലുമായില്ല....നിസംഗതയുടെ പൂപ്പലുകളെന്റെമനസ്സിന്റെ കിണറാഴങ്ങളെകുടിച്ചു വറ്റിക്കുമ്പോള്‍,വാക്കുകളെ നിങ്ങളിനിയെങ്കിലുംഎന്നെ ഭക്ഷിക്കൂ..എന്റെ ശ്വാസമൂറ്റിയെടുത്തുവളര്ന്നിട്ടെങ്കിലുംനിങ്ങളൊന്നു പൊട്ടിക്കരയൂ... Generated from archived content: poem2_may26_14.html Auth...