Home Authors Posts by ഐ.ആർ.കൃഷ്‌ണൻ, മേത്തല

ഐ.ആർ.കൃഷ്‌ണൻ, മേത്തല

0 POSTS 0 COMMENTS

മഴക്കൊച്ച

ഇടുക്കിയില്‍ നിന്നു സ്ഥലംമാറ്റമായെത്തിയ രവി പാലക്കാട്ടെ ലോഡ്ജ് വരാന്തയില്‍ ഇരിക്കുകയായിരുന്നു. ഇന്നയാള്‍ ഒറ്റയ്ക്കാണ്. മറ്റെല്ലാവരും മുടക്കു ദിവസം ആഘോഷിക്കാന്‍ വീട്ടിലേക്കു പോയിരിക്കുന്നു. സാരമില്ല. ഈ പ്രകൃതി ദൃശ്യം കണ്ടിരിക്കാന്‍ ഏകാന്തത നല്ലതാണ്. അയാള്‍ വിചാരിച്ചു. മെയ്മാസക്കാലം. കാലവര്‍ഷത്തിന്റെ ആഗമനം അറിയിച്ചുകൊണ്ട് ആകാശം മേഘാവൃതമായി. ഇരുണ്ട അന്തരീക്ഷം. കുളിര്‍മ. ആകപ്പാടെ സുഖമുള്ള തോന്നല്‍. അല്‍പം അകലെയുള്ള കൈതപ്പൊന്തയില്‍ നിന്നു ഒരു പക്ഷി ഇറങ്ങിവന്നു. മണ്ണില്‍ പരതി എന്തൊക്കെയൊ കൊത്തിത്തിന്ന...

ചാണകവണ്ടുകൾ

പശ്ചിമാസ്‌ത്രേലിയ, തീരദേശമൊഴിച്ച്‌ വിസ്‌തൃതമായ ഉൾഭാഗത്ത്‌ പുല്ലുമാത്രം വളരുന്നു. ഒരു കാലത്ത്‌ ചെമ്മരിയാട്‌ വളർത്തലും രോമവ്യവസായവും അവിടെ അഭിവൃദ്ധി പ്രാപിച്ചു വന്നു. അപ്പോഴാണ്‌ പാലും പാലുൽപ്പന്നങ്ങളും ഇറച്ചിയും കയറ്റി അയച്ച്‌ കൂടുതൽ ലാഭമുണ്ടാക്കാനുള്ള വഴി വ്യവസായികൾ കണ്ടെത്തിയത്‌. സർക്കാർ നയവും അവർക്കനുകൂലമായിരുന്നു. എരുമകളും പശുക്കളും ഇറക്കുമതി ചെയ്യപ്പെട്ടു. കാലം ചെല്ലുന്തോറും അവ പെറ്റുപെരുകി. രണ്ടു മക്കളും ഭാര്യയും അപ്പനും അമ്മയുമടങ്ങുന്ന കൊച്ചു കുടുംബമായിരുന്നു പീറ്ററിന്റേത്‌. വീടിനു ചുറ്...

കോണകം തൂക്കിപ്പാറ

ബാബുവും ഷാജിയും ഷാജുവും തീരദേശവാസികളാണ്‌. പഠിക്കുന്ന കാലം മുതൽ തന്നെ അവർ ഒരുമിച്ചാണ്‌ എവിടെയും പോവുക പതിവ്‌. ഒരു ദിവസം ഷാജി പറഞ്ഞു. “ഒരുപാട്‌ നാളായല്ലോ നമ്മൾ എവിടെയെങ്കിലും പോകാനാഗ്രഹിക്കുന്നു. ഇനി താമസിക്കേണ്ട, രണ്ടുമൂന്നു ദിവസം കാടും മലയുമുള്ളിടത്തു കഴിയാം. ഷാജുവും ബാബുവും അതിനോടു യോജിച്ചു. അടുത്ത ദിവസം തന്നെ അവർ പുറപ്പെട്ടു. തേക്കടിയിലേക്കായിരുന്നു യാത്ര. അവിടെ വന്യമൃഗങ്ങളെ വനത്തിൽ വെച്ചുതന്നെ കാണാമത്രെ! ധാരാളം വിനോദസഞ്ചാരികൾ എത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്‌. രണ്ടുദിവസം നടന്ന്‌ പല സ്...

തിരകൾക്കെതിരെ

ശങ്കരൻ ഒരു ട്യൂഷൻമാസ്‌റ്ററായിരുന്നു. എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിൽ. കുറച്ചു കാലത്തിനു ശേഷം കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപ്രദേശത്ത്‌ സർക്കാർ സ്‌കൂളിൽ ജോലി കിട്ടി. താമസിയാതെ അദ്ദേഹം അന്നാട്ടുകാരനായി. എങ്കിലും അവധിക്കാലത്ത്‌ തന്റെ തറവാട്ടുവീട്ടിൽ വരുമായിരുന്നു. വീട്ടിലെത്തിയാൽ കൂട്ടുകാരെ കാണാനിറങ്ങുകയായി. പഠിക്കുന്ന കാലം മുതലേ ജനകീയനായിരുന്ന മാസ്‌റ്റർക്ക്‌ കൂട്ടുകാർ ധാരാളമുണ്ടായിരുന്നു. അന്നൊരു ദിവസം മാസ്‌റ്റർ നടക്കാനിറങ്ങിയത്‌ പ്രിയസ്നേഹിതൻ ജോസഫിന്റെ വീട്ടിലേക്കായിരുന്നു. വാർത്തകളും ...

സ്വർഗ്ഗവാതിൽപക്ഷി

ലോകത്തിന്റെ പല ഭാഗങ്ങളിലും ആരാധിക്കപ്പെടുന്ന പക്ഷിയാണ്‌ വേഴാമ്പൽ. കാട്ടിലെ സ്വർഗ്ഗവാതിൽപക്ഷിയാണിതെന്ന്‌ കേരളീയർക്കിടയിൽ ഒരു വിശ്വാസമുണ്ട്‌. മഴ പെയ്യുമ്പോൾ മാത്രമേ വേഴാമ്പലിന്‌ വെള്ളം കുടിക്കാനാവൂ എന്നു വിശ്വസിക്കുന്നവരുമുണ്ട്‌. ഭക്ഷണത്തിലെ ജലാംശം ഉപയോഗപ്പെടുത്തി ജീവിക്കാൻ കഴിവുള്ള പക്ഷിയാണിത്‌. അക്കാരണത്താൽ തന്നെ ഇത്‌ വിരളമായേ വെള്ളം കുടിക്കാറുള്ളൂ എന്നത്‌ സത്യം. മഴ-വേഴാമ്പൽ ബന്ധത്തിനു പിന്നിൽ ആദിവാസികൾക്കിടയിൽ പ്രചാരമുള്ള ഒരു കഥയുണ്ട്‌. അതിങ്ങനെ - പണ്ടു പണ്ടൊരു ഗ്രാമത്തിൽ ചാത്തൻ എന്ന ഒരു കർ...

പ്രിയമുളള കൂട്ടുകാരി

ഒരു പൊട്ടക്കുളത്തിന്റെ കരയിൽ നിന്നാണ്‌ അതിനെ കിട്ടിയത്‌. മുറിവുപറ്റി അവശയായി കിടന്നിരുന്ന തത്തക്കുഞ്ഞിനെ സാബു വീട്ടിൽ കൊണ്ടുവന്നു. മരുന്നു പുരട്ടി ശുശ്രൂഷിച്ചു. ഒരു കടലാസുപെട്ടിക്ക്‌ ദ്വാരങ്ങളിട്ട്‌ തൽക്കാലം പാർക്കാൻ കൂടുണ്ടാക്കി. തന്റെ മുറിക്കരികിൽ തന്നെ കൂടു ഞാത്തിയിട്ടു. മുറിവുണങ്ങി. സാബു കൊടുക്കുന്ന പഴവും അരിമണികളും തിന്ന്‌ അവൾ വളർന്നു. താമസിയാതെ ഒരു നല്ല കൂടു വാങ്ങി തത്തമ്മയെ പാർപ്പിച്ചു. ഒരു ദിവസം സാബുവിനെ അനുകരിച്ച്‌ അവൾ വിളിച്ചു. ‘ഹലോ!’ തത്തമ്മയ്‌ക്ക്‌ സാബുവിനെ വളരെ ഇഷ്‌ടമായിരുന...

കേരളം കാണാൻ

ചിങ്ങമാസത്തിലെ ഒരു പ്രഭാതം. കാശ്‌മീർ താഴ്‌വരയിലെ ഒരു തടാകതീരത്തു നിന്ന്‌ കുരുത്തോല വാലൻകിളിയുടെ കുടുംബം പുറപ്പെട്ടു. അച്ഛനും അമ്മയും മക്കളുമടങ്ങുന്നതാണ്‌ കുടുംബം. അവർ തെക്കേ ദിക്കിലേക്ക്‌ പറക്കുകയാണ്‌. ഹായ്‌! മഞ്ഞുമൂടിയ മലകൾ മാത്രമല്ല കാടും കാട്ടാറും പുൽമൈതാനങ്ങളും! ആകാശത്തുനിന്ന്‌ ഭൂമിയിലേക്കു നോക്കി. മകൻ കിളി പറഞ്ഞു; ‘എത്ര സുന്ദരമാണച്ഛാ നമ്മുടെ ഈ കാശ്‌മീർ. എന്തിനാണിവിടം വിട്ടുപോകുന്നത്‌? ഞാനിവിടെ കൂട്ടുകാരുമൊത്ത്‌ കഴിഞ്ഞോളാം. നിങ്ങളെല്ലാവരും പോയി വന്നോളൂ’. മോന്റെ അഭിപ്രായം അമ്മക്കിളിക്ക്‌...

കടിവിടാഞ്ഞാൽ

ഉറുമ്പുകളുടെ സമ്മേളനം നടക്കുകയാണ്‌. ‘പ്രിയ ഉറുമ്പു സഹോദരങ്ങളെ സഹോദരിമാരെ......’. നേതാവ്‌ പ്രസംഗിച്ചു തുടങ്ങി. ‘മനുഷ്യർക്കു പോലും മാതൃകയാവുന്ന ഒരുമയുള്ള വർഗ്ഗമാണ്‌ നമ്മുടേത്‌. അധ്വാനശീലത്തിലും നാം ആരുടേയും പിന്നിലല്ല. എന്നും നാളേക്കു കരുതിവെക്കുന്ന നമ്മൾ ധാരാളികളുമല്ല. അതുകൊണ്ട്‌ ഭക്ഷണം. കിടപ്പാടം മുതലായ കാര്യങ്ങളിൽ യാതൊരു പ്രശ്‌നവും ഇപ്പോഴില്ല’. ‘എങ്കിലും നമുക്ക്‌ വലിയൊരു പ്രശ്‌നമുണ്ട്‌.’ ‘എന്താണത്‌? .....എന്താണത്‌? പലകോണുകളിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്ക്‌ മറുപടിയായി മറ്റൊരു ചോദ്യം വേദിയ...

ഏറ്റവും ക്രൂരനായ മൃഗം

പേരുകേട്ട ഒരു കാഴ്‌ചബംഗ്ലാവ്‌. പുറത്തേക്കുളള വഴിയുടെ അരികത്ത്‌ ഒരു ഇരുമ്പുകൂട്‌. അതിനു മുന്നിലെ ബോർഡ്‌ ഇങ്ങനെ ‘ലോകത്തിലെ ഏറ്റവും ക്രൂരനായ മൃഗം’. കാഴ്‌ചബംഗ്ലാവിലേക്ക്‌ കുടുംബസമേതം വന്നതാണവർ. അച്ഛനും അമ്മയും മകൻ കണ്ണനും മകൾ പാറുവും. കാഴ്‌ചകണ്ട്‌ നടന്ന്‌ അവർ ക്ഷീണിച്ചിരുന്നു. പുറത്തേക്ക്‌ കടക്കുമ്പോഴാണ്‌ ബോർഡ്‌ കണ്ണിൽപ്പെട്ടത്‌. “ഇതേതു മൃഗം.......?” ഒന്നു കാണാമച്ഛാ“. ”ങാ.......ഇതിനേം കാണണം!!“ പാറുവിന്റെ പിന്തുണ കൂടിയായപ്പോൾ ക്ഷീണമുണ്ടെങ്കിലും അവർ കൂടിനടുത്തേക്കെത്തി. ”ഇതിൽ മൃഗങ്ങളൊന്നുമില്ലല്ലോ ...

ഏറ്റവും ക്രൂരനായ മൃഗം

കഥ ഏറ്റവും ക്രൂരനായ മൃഗം ഐ.ആർ.കൃഷ്ണൻ മേത്തല പേരുകേട്ട ഒരു കാഴ്‌ചബംഗ്ലാവ്‌. പുറത്തേക്കുളള വഴിയുടെ അരികത്ത്‌ ഒരു ഇരുമ്പുകൂട്‌. അതിനു മുന്നിലെ ബോർഡ്‌ ഇങ്ങനെ ‘ലോകത്തിലെ ഏറ്റവും ക്രൂരനായ മൃഗം’. കാഴ്‌ചബംഗ്ലാവിലേക്ക്‌ കുടുംബസമേതം വന്നതാണവർ. അച്ഛനും അമ്മയും മകൻ കണ്ണനും മകൾ പാറുവും. കാഴ്‌ചകണ്ട്‌ നടന്ന്‌ അവർ ക്ഷീണിച്ചിരുന്നു. പുറത്തേക്ക്‌ കടക്കുമ്പോഴാണ്‌ ബോർഡ്‌ കണ്ണിൽപ്പെട്ടത്‌. “ഇതേതു മൃഗം.......?” ഒന്നു കാണാമച്ഛാ“. ”ങാ.......ഇതിനേം കാണണം!!“ പാറുവിന്റെ പിന്തുണ കൂടിയായപ്പോൾ ക്ഷീണമുണ്ടെങ്കിലും അവർ കൂടി...

തീർച്ചയായും വായിക്കുക