ഇന്നു മാസിക
രണ്ടു കഥകള്‍
മാന്യത -ശങ്കരനാരായണന്‍ മലപ്പുറം
'ഇതെന്താ സൗദാമിന്യേടത്യേ ങ്ങളൊക്കെ വായേ തോന്ന്യേത് പറയണത്? ങ്ങള്‍ പറയണു കല്യാണ സാരിക്ക് മുപ്പത്തഞ്ചായീന്ന്.. ങ്ങളെ കെട്ട്യോന്‍ പര്‍ഞ്ഞു ഇരുപത്തഞ്ചെന്ന്. ങ്ങളെ മകന്‍ പര്‍ഞ്ഞു മുപ്പതെന്ന് . വടക്കേലെ വസന്ത പര്‍ഞ്ഞു ഏറി വന്നാ പതിനെട്ടായിരം ന്ന്!? മനുഷ്യമ്മാരായാ കോര്‍ച്ചൊക്കെ മാന്യത വേണം. ട്ടോ!'
2. ഗാന്ധിവര - കണ്ണോത്ത് കൃഷ്ണന്‍
മുത്തച്ഛന്‍ ഗാന്ധിജിയെ വരക്കാന്‍ സ്കെയിലും പെന്‍സിലും വച്ച് അളവ് കുറിക്കാന്‍ തുടങ്ങുമ്പോ...
കുഞ്ഞുക്കവിതകൾ
ഹംപി പയ്യന്നൂർ കുഞ്ഞിരാമൻ ഹംപി പമ്പയുടെ മനസ്സ് ഇമ്പം കലരും ദൃശ്യം കരിമ്പു പാടങ്ങൾക്കിടയിലും കയ്പു കലർന്ന ജീവിതം മറവി മോഹനകൃഷ്ണൻ കാലടി മറന്നുവച്ചു കുട ഞാനെങ്ങോ, മഴയും കൊണ്ടു നടക്കുന്നു. എന്തോ വച്ചു മറന്നതുപോലെ മഴയും പെയ്തു കുഴങ്ങുന്നു. അന്തം പി.ഐ ശങ്കരനാരായണൻ നാടകാന്തം കവിത്വം നഗരാന്തം ഗ്രാമം ഇഹലോക നരകാന്തമോ? ജീവൻ മുക്തി! ഭക്തി ശ്രീജിത്ത് അരിയല്ലൂർ സംഹരിച്ചില്ലിന്നേവരെ, പൂമൂടലാൽ ഞാനൊരു ശത്രുവെയും... സംഹരിച്ചതൊക്കെയും കൂർത്ത മുള്ളിനാൽ കുത്തിനോവിച്ചു, നോവിച്ചു തന്നെയെപ്പോഴും....! ഹൃ...