ഇന്ദു കൃഷ്ണ
എന്തുകൊണ്ട് ?
എന്തുകൊണ്ട് നീ എൻ കാതുകളിൽ നിന്റെ മധുര സ്വരത്തിൻ സാന്നിദ്ധ്യം നിറച്ചു?
നിനക്ക് ഞാൻ നൽകിയത് പാരുഷംനിറഞ്ഞ വാക്കുകൾ ആയിരുന്നില്ലേ?
എന്തുകൊണ്ട് നീ എന്നെ ഒരു ആഡംബരം മാത്രമായി കണ്ടില്ല?
ഞാൻ നിന്നിൽ അർപ്പിച്ചത് വെറും നോവിൻ്റെ പുഷ്പങ്ങൾ ആയിരുന്നില്ലേ?
എന്തുകൊണ്ട് നീ എന്റെ ജീർണിച്ച ആത്മാവിനെ പ്രണയിച്ചു?
ഞാൻ നിന്റെ സന്തോഷം പറിച്ചെടുത്തവൾ ആയിരുന്നില്ലേ?