ഇന്ദു ഇടപ്പളളി
അക്ഷരങ്ങളെ ആശ്വാസമാക്കുന്ന ഒരാൾ
ജീവിതത്തിന്റെ മുഖ്യധാരയിൽനിന്നുളള ഇടഞ്ഞുനില്പാണ് പലപ്പോഴും സർഗ്ഗാത്മകതയായി പ്രകാശിതമാകുന്നത്. കൂട്ടം തെറ്റിപ്പിരിയലിലേയ്‌ക്ക് തിരിച്ചുപിടിച്ച ഒരു സർച്ച് ലൈറ്റാകാറുണ്ട് പല സാഹിത്യസൃഷ്‌ടികളും. അതുപോലെതന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നും വകഞ്ഞുമാറ്റപ്പെട്ടവർ സാഹിത്യരചനയിൽക്കൂടി തങ്ങളുടെ ഒറ്റപ്പെടലിന് ആശ്വാസം കണ്ടെത്തുകയും പതിവാണ്. അംഗവൈകല്യത്തെയും രോഗത്തെയും കലകൊണ്ട് നേരിടുന്ന ഉദാഹരണങ്ങളും ചരിത്രത്തിൽ അനേകമുണ്ട്. ജീവിതത്തെക്കുറിച്ച് നഷ്‌ടപ്പെടുന്ന പ്രതീക്ഷകൾ അക്ഷരങ്ങളിലൂടെ കോർത്തുവയ്...